Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'ഞാൻ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു'; 'ലോകത്തിലെ തന്നെ എടുത്തു പറയാവുന്ന പരീക്ഷണമാണ് ഈ ഷോ, ഞാൻ ആരാേണാ അങ്ങനെ തന്നെയാണ് ആ വീട്ടിൽ നിന്നത്'; ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

'ഞാൻ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു'; 'ലോകത്തിലെ തന്നെ എടുത്തു പറയാവുന്ന പരീക്ഷണമാണ് ഈ ഷോ, ഞാൻ ആരാേണാ അങ്ങനെ തന്നെയാണ് ആ വീട്ടിൽ നിന്നത്'; ബിഗ് ബോസിൽ നിന്നും പുറത്തായ ശേഷം അനുഭവം തുറന്ന് പറഞ്ഞ് രഞ്ജിനി ഹരിദാസ്

മറുനാടൻ ഡെസ്‌ക്‌

പ്രേക്ഷക ലക്ഷങ്ങളെ പിടിച്ചിരുത്തിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് വേദിയിൽ ഇപ്പോൾ നിർണ്ണായക നിമിഷങ്ങളാണ് കടന്നു പോകുന്നത്. ഷോയിലെ പ്രധാന മത്സരാർഥികളിൽ ഒരാളായ രഞ്ജിനി ഹരിദാസ് ഷോ ആരംഭിച്ച് അറുപത് ദിവസങ്ങൾ പിന്നിട്ട ശേഷം പുറത്തായിരിക്കുകയാണ്. കഴിഞ്ഞ ഞായറാഴ്‌ച്ച നടന്ന എലിമിനേഷനിലായിരുന്നു രഞ്ജിനിയുടെ വിടവാങ്ങൽ. ഒടുവിലിപ്പോൾ തനിക്ക് ബിഗ് ബോസിൽ നിന്നും ലഭിച്ച അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് രഞ്ജിനി.

'ബിഗ് ബോസ് ഹൗസിൽ 60 ദിവസം താമസിച്ചതിനുശേഷം ഞാൻ പുറത്തിറങ്ങിയിരിക്കുകയാണ്. പിന്തുണച്ച എല്ലാവർക്കും ഹൃദയത്തിൽ നിന്നുള്ള നന്ദി. കൗതുകകരമായ അനുഭവമായിരുന്നു ബിഗ് ബോസ്. ഞാൻ ഉദ്ദേശിച്ചത് എന്താണോ അതെനിക്ക് ലഭിച്ചു. ലോകത്തെ തന്നെ എടുത്തു പറയാവുന്ന തരത്തിലുള്ള ഒരു സോഷ്യൽ എക്‌സ്‌പെരിമെന്റ് ആണ് ഈ ഷോ. ആ പരീക്ഷണത്തിൽ എങ്ങനെ അതിജീവിക്കും, ഞാനെന്ന വ്യക്തിയെ മാറ്റണമോ, ആരാണ് യഥാർഥ 'ഞാൻ' എന്നൊക്കെ കണ്ടുപിടിക്കണമെന്നായിരുന്നു എനിക്ക്. പക്ഷേ വലിയ പ്രശ്‌നമൊന്നുമില്ലാതെ ആ ചോദ്യങ്ങൾക്കൊക്കെയുള്ള ഉത്തരം എനിക്ക് കിട്ടി.ഷോയുടെ ഈ ഘട്ടത്തിൽ രഞ്ജിനി പുറത്തിറങ്ങേണ്ടിയിരുന്നോ എന്നൊക്കെ ആളുകൾ ചോദിക്കുന്നത് ഞാൻ കേൾക്കുന്നുണ്ട്.

ആ ചോദ്യം എന്റെ മനസ്സിലും വന്നിരുന്നു. ബിഗ് ബോസ് ഹൗസിലെ ഒരു നല്ല മത്സരാർഥിയായിരുന്നു ഞാൻ. ഇപ്പോൾ അവിടെ അവശേഷിക്കുന്ന മത്സരാർഥികളെ പരിഗണിക്കുമ്പോഴും എന്നെക്കുറിച്ച് അങ്ങനെ തന്നെയാണ് തോന്നുന്നത്. പക്ഷേ ഇതൊരു ഗെയിം അല്ലേ? പ്രേക്ഷകരാണ് നമുക്ക് വോട്ട് ചെയ്യുന്നത്. പ്രേക്ഷകർ വോട്ട് ചെയ്തത് അങ്ങനെയാണെങ്കിൽ നമുക്ക് എതിരൊന്നും പറയാൻ പറ്റില്ലല്ലോ. ഞാൻ ആരാണോ അങ്ങനെതന്നെയാണ് ആ വീട്ടിൽ നിന്നത്. ഇനി മുന്നോട്ടും അതിൽ യാതൊരു മാറ്റവും ഉണ്ടാവില്ല.

അത് ഇഷ്ടപ്പെട്ടവർക്കും ഇഷ്ടപ്പെടാത്തവർക്കും എന്റെ നന്ദി.' ബിഗ് ബോസ് എന്ന ഷോ പ്രേക്ഷകർ കണ്ടതുപോലെ താൻ കണ്ടിട്ടില്ലെന്നും ഇനി അത് കാണണമെന്നും പറയുന്നു രഞ്ജിനി. 'ഞാൻ പങ്കെടുത്ത അറുപത് ദിനങ്ങളുടെ 24 മണിക്കൂർ നിങ്ങൾ എങ്ങനെയാണ് കണ്ടതെന്ന് എനിക്കറിയില്ല. കുറേ ട്രോളുകൾ ഇറങ്ങിയിട്ടുണ്ടെന്ന് കേട്ടു. അതും കാണണം, കണ്ട് ചിരിക്കണം.' ഫേസ്‌ബുക്ക് ലൈവിലൂടെയാണ് രഞ്ജിനി തന്റെ ബിഗ് ബോസ് അനുഭവം പ്രേക്ഷകരുമായി പങ്കുവച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP