Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇത് ഭീഷണി തന്നെയാ.. അങ്ങനെ കൂട്ടിക്കോളൂ...കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ? അങ്ങനെ ബിജെപിക്കാരുടെ ഭീഷണി കേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങൾ... അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോൾ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത്; ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ ബി.ഗോപാലകൃഷ്ണനും അവതാരകൻ അഭിലാഷും തമ്മിലുള്ള വാഗ്വാദം അതിരുവിട്ടപ്പോൾ

ഇത് ഭീഷണി തന്നെയാ.. അങ്ങനെ കൂട്ടിക്കോളൂ...കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ? അങ്ങനെ ബിജെപിക്കാരുടെ ഭീഷണി കേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങൾ... അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോൾ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത്; ദേശീയ ചലച്ചിത്ര പുരസ്‌കാര വിവാദത്തിൽ റിപ്പോർട്ടർ ടിവി എഡിറ്റേഴ്‌സ് അവറിൽ ബി.ഗോപാലകൃഷ്ണനും അവതാരകൻ അഭിലാഷും തമ്മിലുള്ള വാഗ്വാദം അതിരുവിട്ടപ്പോൾ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ചാനൽ അവതാരകരും, രാഷ്ട്രീയ രംഗത്തെ അതിഥികളും തമ്മിലുള്ള വാഗ്വാദങ്ങൾ അസാധാരണമല്ലെങ്കിലും, പരസ്പരം വെല്ലുവിളിക്കുന്നത് അപൂർവ കാഴ്ചയാണ്.കഴിഞ്ഞ ദിവസം റിപ്പോർട്ടേഴ്‌സ് ചാനലിൽ വിവേചനം ആരുടെ അജണ്ട എന്ന വിഷയത്തിൽ അഭിലാഷ് അവതരിപ്പിച്ച എഡിറ്റേഴ്‌സ അവർ ഇങ്ങനെ ഗ്വോ ഗ്വോ വിളികൾ കൊണ്ടാണ് ശ്രദ്ധേയമായത്.

ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ് ബഹിഷ്‌കരിച്ച ഫഹദ് ഫാസിലിനും സംവീധായകൻ അനീസ് മാപ്പിളക്കുമെതിരെ സംഘപരിവാറിന്റെ സൈബർ ആക്രണവുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച.ബിജെപി പ്രതിനിധി ബി.ഗോപാലകൃഷ്ണനാണ് അഭിലാഷുമായി കൊമ്പുകോർത്തത്.

അഭിലാഷ്: 'എന്തിനാണ് അവാർഡ് ബഹിഷ്‌ക്കരണത്തെ കുറിച്ച് ഇത്ര അസഹിഷ്ണുത കാണിക്കുന്നത്, ഭാഗ്യലക്ഷ്മി ശബ്ദം കൊടുക്കുന്ന സിനിമ കാണില്ലെന്ന് നിങ്ങൾ പ്രഖ്യാപിച്ചിട്ടില്ല വി സി അഭിലാഷിന്റെ സിനിമ കാണില്ലെന്ന് നിങ്ങൾ പ്രഖ്യാപിച്ചിട്ടില്ല നിങ്ങൾ ഫഹദ് ഫാസിലിന്റെ സിനിമ ഇനി കാണില്ല എന്ന് മാത്രമാണ് പറഞ്ഞത്. അപ്പോൾ സങ്കുചിത മനസ് ആർക്കാണെന്ന് ഇത് മനസ്സിലാകുമല്ലോ.

ബി.ഗോപാലകൃഷ്ണൻ: 'നിങ്ങൾ ഒരു മാന്യനായതുകൊണ്ടാണ് ഞാൻ മാന്യമായ ഭാഷയിൽ മറുപടി പറഞ്ഞത് നിങ്ങളുടെ ഈ ചോദ്യത്തിന് ഞാൻ അമാന്യമായ ഭാഷയിൽ മറുപടി പറയും എന്നും അത് എന്നെ കൊണ്ട് പറയിപ്പിക്കരുത് അത് പറയുന്നയാളാണ് ഞാൻ'

തുടർന്ന് ഇരുവരും തമ്മിൽ കൂട്ടപ്പൊരിച്ചിൽ തന്നെ നടന്നു.അങ്ങനെയുള്ള ഭീഷണിയൊന്നും വേണ്ട മിസ്റ്റർ ബി.ഗോപാലകൃഷ്ണൻ; ഭീഷണിയാണിത്..അങ്ങനെ കണ്ടാൽ പേടിക്കുന്ന ആളുകളൊന്നുമല്ല ഇവിടെ;ഭീഷണി തന്നെയാ.. ഇത് കേരളമാണെന്ന് ബി.ഗോപാലകൃഷ്ണന് അറിയാത്തതല്ലല്ലോ..ഈ പുരസ്‌കാരം ബഹിഷ്‌കരിച്ചതടക്കമുള്ളവരുടെ ഒരുരോമത്തിന് പോലും അപകടം സംഭവിക്കാതെ കണ്ണിലെ കൃഷ്ണമണി പോലെ സംരക്ഷിക്കുന്ന സംസ്ഥാനമാണ് കേരളം..

കേരളം നിങ്ങളുടെ തറവാട്ട് സ്വത്തൊന്നുമല്ലല്ലോ എന്ന ഗോപാലകൃഷണന്റെ മറുപടിക്കും അഭിലാഷ് ചുട്ട മറുപടി നൽകി.' അങ്ങനെ ബിജെപിക്കാരുടെ ഭീഷണികേട്ട് ആലില പോലെ വിറച്ച് പോകുന്നവരല്ല ഞങ്ങൾ അങ്ങനെ ഒരു ധാരണ ശ്രീ ഗോപാലകൃഷ്ണന് വേണ്ട, അങ്ങനെ എന്തോ ചെയ്തു കളയും എന്ന് പറയുമ്പോൾ പേടിച്ചു വിറച്ചു പോകുന്നവരാണ് ഈ നാട്ടുകാരെന്ന് ധരിച്ചുവെക്കരുത്' പുരസ്‌കാരം ബഹിഷ്‌കരിച്ച ഭാഗ്യലക്ഷ്മിയും, വി സി.അഭിലാഷും സംവാദത്തിൽ പങ്കെടുത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP