Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുദ്ധവെറി പടർത്തുന്നതിനിടെ ആവേശത്തോടെ വ്യാജവാർത്ത കൊടുത്ത് പുലിവാല് പിടിച്ചു; മൗലാന ജലാലുദ്ദീൻ ഉമരിക്കെതിരെയുള്ള വാർത്ത കുരുക്കായതോടെ മാപ്പുപറഞ്ഞ് തലയൂരി അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി; വീഡിയോ എഡിറ്റർക്ക് സംഭവിച്ച പിഴവെന്ന് ന്യായീകരണം; ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങളെ താറടിച്ചുകാട്ടിയ സിഎൻഎൻ ന്യൂസ് 18 ചാനലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ

യുദ്ധവെറി പടർത്തുന്നതിനിടെ ആവേശത്തോടെ വ്യാജവാർത്ത കൊടുത്ത് പുലിവാല് പിടിച്ചു; മൗലാന ജലാലുദ്ദീൻ ഉമരിക്കെതിരെയുള്ള വാർത്ത കുരുക്കായതോടെ മാപ്പുപറഞ്ഞ് തലയൂരി അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി; വീഡിയോ എഡിറ്റർക്ക് സംഭവിച്ച പിഴവെന്ന് ന്യായീകരണം; ഇസ്ലാം മതവിശ്വാസികളുടെ പുണ്യസ്ഥലങ്ങളെ താറടിച്ചുകാട്ടിയ സിഎൻഎൻ ന്യൂസ് 18 ചാനലിനെതിരെ കൂടുതൽ ഗുരുതര ആരോപണങ്ങൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: വ്യാജ വാർത്ത നൽകി മുസ്ലീങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയതിന് അർണാബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവി മാപ്പുപറഞ്ഞു. അത്യന്തം പ്രകോപനപരമായ വാർത്തയുടെ പേരിലാണ് റിപ്പബ്ലിക് ടിവിക്ക് ഖേദം പ്രകടിപ്പിക്കേണ്ടി വന്നത്. ജമാത്തെ ഇസ്ലാമി ഇന്ത്യ മേധാവി മൗലാന ജലാലുദീൻ ഉമരിയെ തീവ്രവാദിയെന്ന വിശേഷിപ്പിച്ചതാണ് ചാനലിനെ പ്രതിക്കൂട്ടിലാക്കിയത്. വ്യാജ ആരോപണമാണ് ചാനൽ ഉന്നയിച്ചിരിക്കുന്നതെന്ന് കാട്ടി അഖിലേന്ത്യ മുസ്ലിം വ്യക്തി നിയമ ബോർഡ് ശക്തമായ പ്രതിഷേധക്കത്തെഴുതിയിരുന്നു. ചാനലിന്റെ നടപടിയെ ശക്തമായി അപലപിച്ച വ്യക്തി നിയമബോർഡ് അടക്കമുള്ള മുസ്ലീസംഘടനകൾ മേധാവികൾ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇസ്ലാംമത വിശ്വാസികളുടെ മൂന്നു പുണ്യസ്ഥലങ്ങളെ ജെയ്‌ഷെ മൊഹമ്മദിന്റെ തീവ്രവാദ ഫാക്ടറിയുമായി ബന്ധപ്പെടുത്തി സിഎൻഎൻ ന്യൂസ് 18 ചാനൽ നൽകിയ വാർത്തയെയും വ്യക്തിനിയമ ബോർഡ് ശക്തമായി അപലപിച്ചിട്ടുണ്ട്.

വ്യക്തിനിയമബോർഡിന്റെ വൈസ് പ്രസിഡന്റ് കൂടിയായ ജലാലുദ്ദീൻ ഉമരിക്കെതിരെ വ്യാജ ആരോപണം ഉന്നയിച്ച റിപ്പബ്ലിക് ചാനൽ മാപ്പുപറയണം, ബോർഡിന്റെ കത്തിൽ ആവശ്യപ്പെട്ടു. തങ്ങൾ വലിയ കുരുക്കിലാണ് പെട്ടിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് റിപ്പബ്ലിക് ടിവിയുടെ മാപ്പുപറച്ചിൽ. തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് റിപ്പബ്ലിക് ടി.വിയുടെ മാപ്പപേക്ഷ. റിപ്പബ്ലിക് ടി.വിയുടെ വ്യാജവാർത്തക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മൗലാന ജലാലുദ്ദീൻ ഉമരി വ്യക്തമാക്കിയിരുന്നു.

മൗലാന ജലാലുദ്ദീൻ ഉമരിയുടെ ചിത്രം വാർത്തയിൽ നൽകിയത് വീഡിയോ എഡിറ്റർക്ക് സംഭവിച്ച പിഴവാണെന്നും വേഗത്തിൽ തിരുത്തിയിട്ടുണ്ടെന്നും മാപ്പപേക്ഷയിൽ പറയുന്നുണ്ട്. കേന്ദ്ര സർക്കാർ ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ച വാർത്തയിലായിരുന്നു ഉമരിയുടെ ചിത്രം റിപ്പബ്ലിക് ടി.വി നൽകിയത്. വിവാദവീഡിയോ തങ്ങളുടെ വെബ്‌സൈറ്റിൽ നിന്ന് ചാനൽ പിൻവലിച്ചിട്ടുണ്ട്. കശ്മീരിലെ ജമാത്തെ ഇസ്ലാമിക്ക് ജമാത്തെ ഇസ്ലാമി ഇന്ത്യയുമായി ബന്ധമില്ലെന്നും റിപ്പബ്ലിക് ടിവി പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞ 60 വർഷമായി ജമാഅത്തെ ഇസ്ലാമി ഹിന്ദിൽ പ്രവർത്തിക്കുന്ന തന്റെ പൊതുജീവിതം ജനങ്ങൾക്ക് മുമ്പിലുണ്ട്. കഴിഞ്ഞ 40 വർഷമായി ഒരു ത്രൈമാസികയുടെ എഡിറ്ററായും ഡൽഹിയിൽ പ്രവർത്തിക്കുന്ന തന്നെക്കുറിച്ച് അത്തരത്തിലുള്ള ഒരു വാർത്ത നൽകുന്നതിന് മുമ്പ് ആ ചാനലിന് ഒന്ന് ബന്ധപ്പെടുകയെങ്കിലും ചെയ്യാമായിരുന്നുവെന്ന് ഉമരി വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

സിഎൻഎൻ ന്യൂസ് 18 കുറച്ചുകൂടി ഗൗരവമുള്ള കുറ്റാരോപണങ്ങളാണ് നേരിടുന്നത്. മുകേഷ് അംബാനിയുടെ റിലയൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിൽ ഉള്ള ചാനൽ, ജെയ്‌ഷെ മുഹമ്മദ് ടെറർ ഫാക്ടറി ഇൻ ബഹവൽപൂർ എന്ന വാർത്തയുടെ തലക്കെട്ട് കാട്ടുന്നതിനിടെയിൽ, മെക്കയിലെ ഗ്രാൻഡ് മോസ്‌കും, മദീനയിലെ പള്ളിയും, അൽഅഖ്‌സയുമാണ് ചിത്രങ്ങളായി കാട്ടിയത്. ഈ പുണ്യസ്ഥലങ്ങളെ ജെയഷെ മൊഹമ്മദുമായി ബന്ധപ്പെടുത്തിയതാണ് പ്രകോപനമുണ്ടാക്കിയത്. ഇത് ഇസ്ലാമിനെ താറടിച്ചുകാട്ടാനും, മുസ്ലീങ്ങളെ പ്രകോപിപ്പിക്കാനുമാണെന്ന് വ്യക്തിനിയമബോർഡ് ആരോപിച്ചത്. ചാനൽ ഇതുവരെ ഔദ്യോഗികമായി ഖേദം പ്രകടിപ്പിച്ചിട്ടില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP