Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

കുടുംബം കെട്ടിപ്പടുക്കുന്നതിനു വിരമിക്കണോ? ഇത്തരമൊരു ചോദ്യം പുരുഷ കായികതാരത്തോടു നിങ്ങൾ ചോദിക്കുമോ? അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ചു സാനിയ മിർസ; ചോദ്യത്തിലെ തെറ്റ് ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചു രാജ്ദീപ് സർദേശായി

കുടുംബം കെട്ടിപ്പടുക്കുന്നതിനു വിരമിക്കണോ? ഇത്തരമൊരു ചോദ്യം പുരുഷ കായികതാരത്തോടു നിങ്ങൾ ചോദിക്കുമോ? അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ചു സാനിയ മിർസ; ചോദ്യത്തിലെ തെറ്റ് ഏറ്റുപറഞ്ഞു മാപ്പു ചോദിച്ചു രാജ്ദീപ് സർദേശായി

ഹൈദരാബാദ്: 'കുടുംബം കെട്ടിപ്പടുക്കുന്നതിനു വിരമിക്കണോ? ഇത്തരമൊരു ചോദ്യം പുരുഷ കായികതാരത്തോടു നിങ്ങൾ ചോദിക്കുമോ?' ടെന്നീസ് താരം സാനിയ മിർസയുടെ ചോദ്യം മാദ്ധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിയോടാണ്.

ഇന്ത്യാ ടുഡേ ടിവി അഭിമുഖത്തിനിടെയാണ് സർദേശായിക്കെതിരെ സാനിയ പൊട്ടിത്തെറിച്ചത്. കുടുംബിനിയാകുന്നതിനെ കുറിച്ചും അമ്മയാകുന്നതിനെ കുറിച്ചുമുള്ള രാജ്ദീപിന്റെ ചോദ്യങ്ങളാണ് സാനിയയെ പ്രകോപിപ്പിച്ചത്.

മറുചോദ്യങ്ങളുമായി സാനിയ രംഗത്തെത്തിയപ്പോൾ തന്റെ ചോദ്യത്തിൽ തെറ്റുണ്ടെന്ന് ഏറ്റുപറഞ്ഞ് രാജ്ദീപ് മാപ്പ് പറയുകയും ചെയ്തു. സാനിയയുടെ ആത്മകഥയായ 'എയ്സ് എഗെയിൻസ്റ്റ് ഓഡ്സ്' പുറത്തിറക്കുന്ന ചടങ്ങിനോട് അനുബന്ധിച്ചായിരുന്നു അഭിമുഖം.

'സെലിബ്രിറ്റി ജീവിതത്തിനിടയിൽ എന്നാണ് സാനിയ സെറ്റിൽ ആകുന്നത്? ദുബായിലാണോ ശിഷ്ട ജീവിതം? അതോ മറ്റേതെങ്കിലും രാജ്യത്തോ? മാതൃത്വത്തെക്കുറിച്ച്? കുടുംബം കെട്ടിപ്പടുക്കുന്നതിനെ കുറിച്ച്? ഇക്കാര്യങ്ങളൊന്നും സാനിയയുടെ ആത്മകഥയിൽ കണ്ടില്ല.. സെറ്റിൽ ആകാൻ വേണ്ടി വിരമിക്കാൻ ആഗ്രഹിക്കുന്നില്ലെന്നാണോ?' എന്ന ചോദ്യത്തിനായിരുന്നു സാനിയയുടെ മറുപടിയും മറുചോദ്യവും. ' ടെന്നീസ് ജീവിതത്തിന് അപ്പുറമുള്ള ജീവിതത്തെക്കുറിച്ച് സാനിയ ഇതുവരെ ഒന്നും സംസാരിച്ചിട്ടില്ല. കുടുംബം കെട്ടിപ്പടുക്കുന്നതിനെക്കുറിച്ച്, മാതൃത്വത്തെക്കുറിച്ച്' -രാജ്ദീപിന്റെ ചോദ്യം ഇങ്ങനെ തുടരുന്നു.

'ഞാൻ ഇതുവരെ സെറ്റിൽ ആയിട്ടില്ലെന്നാണോ താങ്കൾ കരുതുന്നത്? എന്നു തുടങ്ങിയാണു സാനിയ മറുപടി നൽകിയത്. 'ടെന്നീസിൽ ഞാൻ മുൻനിര സ്ഥാനത്തുണ്ടായിട്ടും അമ്മയാകാത്തതിലാണ് താങ്കളുടെ നിരാശ. എന്തായാലും ഈ ചോദ്യത്തിന് ഞാൻ ഉത്തരം നൽകാൻ താൽപ്പര്യപ്പെടുന്നു. സ്ത്രീയെന്ന നിലയിൽ എല്ലായിടത്തും നിന്നും ഞാൻ നേരിടുന്ന ചോദ്യമാണിത്. ഞാൻ മാത്രമല്ല, എല്ലാ സ്ത്രീകളും ഇതേ ചോദ്യം നേരിടുന്നു- ആദ്യം വിവാഹത്തെക്കുറിച്ചായിരിക്കും, പിന്നെ മാതൃത്വത്തെക്കുറിച്ചും. കുടുംബിനി ആയാൽ മാത്രമാണ് സ്ത്രീ സെറ്റിൽ ആകുന്നതെന്ന ധാരണ ദൗർഭാഗ്യകരമാണ്. എത്ര വിംബിൾഡൺ കിരീടം നേടിയാലും ലോകത്ത് നമ്പർ വൺ സ്ഥാനത്തുണ്ടായിട്ടും അവരുടെ കണ്ണിൽ ഞങ്ങൾ ഒരിക്കലും സെറ്റിൽ ആകുന്നില്ല. കുടുംബജീവിതം, അമ്മയാകൽ അതെല്ലാം സംഭവിക്കും. ഇപ്പോഴല്ല. സമയമാകുമ്പോൾ അത് എല്ലാവരേയും ഞാൻ തന്നെ അറിയിക്കും.'-സാനിയ പറഞ്ഞു.

സാനിയയുടെ മറുപടിയെത്തുടർന്നു ചോദ്യത്തിനു മാപ്പു ചോദിക്കുന്നുവെന്നു രാജ്ദീപ് പറഞ്ഞു. 'തെറ്റായ രീതിയിലാണ് ഞാൻ ആ ചോദ്യം ചോദിച്ചത്. നിങ്ങളുടെ വാക്കുകൾ ശരിയാണ്, ഞാൻ ഒരിക്കലും പുരുഷ കായികതാരത്തോട് ഈ ചോദ്യം ചോദിക്കില്ല.'

'ദേശീയ ടിവിയിൽ എന്നോട് മാപ്പ് പറയുന്ന ആദ്യത്തെ മാദ്ധ്യമപ്രവർത്തകനാണ് നിങ്ങളെന്നും അതിൽ സന്തോഷമുണ്ടെന്നും സാനിയ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP