Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സന്തോഷ് പണ്ഡിറ്റിന്റെ അപരൻ വേദിയിലെത്തി; മിമിക്രി മഹാ മേളയിൽ സുരാജിനെ പോലും പൊട്ടിച്ചിരിപ്പിച്ച് കലാകാരൻ ; രൂപത്തിലും ഭാവത്തിലും സംസാരത്തിലും സന്തോഷിനെ അനുകരിച്ചത് കണ്ട് ഇത് യഥാർത്ഥ സന്തോഷോ എന്ന് സംശയിച്ച് പ്രേക്ഷകർ

ചിരിയുടെ മാലപ്പടക്കം പൊട്ടിച്ച് സന്തോഷ് പണ്ഡിറ്റിന്റെ അപരൻ വേദിയിലെത്തി; മിമിക്രി മഹാ മേളയിൽ സുരാജിനെ പോലും പൊട്ടിച്ചിരിപ്പിച്ച്  കലാകാരൻ ; രൂപത്തിലും ഭാവത്തിലും സംസാരത്തിലും സന്തോഷിനെ അനുകരിച്ചത് കണ്ട് ഇത് യഥാർത്ഥ സന്തോഷോ എന്ന് സംശയിച്ച് പ്രേക്ഷകർ

മറുനാടൻ ഡെസ്‌ക്‌

ടെലിവിഷൻ ഷോയായ മിമിക്രി മഹാമേളയിൽ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ രംഗങ്ങളാണ് കഴിഞ്ഞ ദിവസം ഏവരും കണ്ടത്. സൂപ്പർ സ്റ്റാർ സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചെത്തിയ കലാകാരനായിരുന്നു പരിപാടിയുടെ മുഖ്യ ആകർഷണം. ഇദ്ദേഹം വേദിയിലെത്തിയതൊടെ നടൻ സുരാജ് വെഞ്ഞാറമ്മൂട് ഉൾപ്പടെയുള്ളവർക്ക് ചിരിയടക്കാൻ കഴിഞ്ഞില്ല. സന്തോഷ് തന്നെയാണോ വേദിയിൽ വന്നതെന്ന് സംശയം തോന്നും വിധമായിരുന്നു ഇദ്ദേഹത്തിന്റെ പ്രകടനം.

മാസ്റ്റർ പീസിൽ മമ്മൂട്ടിയോടൊപ്പം അഭിനയിച്ച അനുഭവം പറയാനാവശ്യപ്പെട്ടപ്പോൾ തന്നോടൊപ്പം അഭിനയിച്ച അനുഭവം മമ്മൂട്ടിയോടാണ് ചോദിക്കേണ്ടതെന്നു കിടിലൻ മറുപടി. എന്തുകൊണ്ടാണ് സെലിബ്രറ്റി ക്രിക്കറ്റ് ലീഗിൽ കളിക്കാൻ പോകാത്തതെന്ന ചോദ്യത്തിനും നല്ല മാസ് മറുപടിയുണ്ട്. വേറെ പണിയൊന്നുമില്ലാത്തതുകൊണ്ടാണ് സിനിമാ താരങ്ങൾ ക്രിക്കറ്റ് കളിക്കാൻ പോകുന്നതെന്നും താൻ കളിക്കാൻ പോയാൽ ബാറ്റിങും ബോളിങ്ങും സമയം കിട്ടിയാൽ കമന്ററിയും ചെയ്യേണ്ടി വരും.

സന്തോഷ് പണ്ഡിറ്റിന്റെ പടങ്ങളിൽ മൊത്തം കോമാളിത്തരമാണെന്നു പറഞ്ഞയാൾക്ക് ഒരിക്കലും മറക്കാനാവാത്ത മറുപടിയും കൊടുത്തു. കാണികളെ അവേശത്തിലാഴ്‌ത്തി പണ്ഡിറ്റ് വക ഒരു നിമിഷ കവിതയും . രൂപത്തിലും ഭാവത്തിലും സംസാരത്തിലും സന്തോഷ് പണ്ഡിറ്റിനെ അവസ്മരണീയമാക്കിയപ്പോൾ സാക്ഷാൽ സന്തോഷ് പണ്ഡിറ്റല്ല വേദിയിലുള്ളതെന്നു വിശ്വസിക്കാനും പ്രയാസം. കോമഡി പരിപാടി ആയതുകൊണ്ടു മാത്രമാണ് ഇങ്ങനെ സംസാരിച്ചതെന്നും പരിപാടി ഗംഭീരമാകട്ടെയെന്നും ആശംസിച്ചുകൊണ്ട് സന്തോഷ് പണ്ഡിറ്റ് ശൈലിയിൽത്തന്നെ മടക്കം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP