Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വേശ്യാവൃത്തിക്കു അറസ്റ്റിലായ നടി ശ്വേത ജാതകം മാറ്റി എഴുതുമോ? ബിഗ്‌ബോസിലൂടെ സൂപ്പർ താരമാകാൻ സാധ്യത; പുസ്തകം പ്രസിദ്ധീകരിക്കാനും ചർച്ചകൾ

വേശ്യാവൃത്തിക്കു അറസ്റ്റിലായ നടി ശ്വേത ജാതകം മാറ്റി എഴുതുമോ? ബിഗ്‌ബോസിലൂടെ സൂപ്പർ താരമാകാൻ സാധ്യത; പുസ്തകം പ്രസിദ്ധീകരിക്കാനും ചർച്ചകൾ

മുംബൈ: സെലബ്രിറ്റികളുടെ രഹസ്യങ്ങൾ പലതും പുറത്താക്കിയ റിയാലിറ്റി ഷോയാണ് ദലക്ഷക്കണക്കിന് പ്രേക്ഷകരുള്ള പ്രൈം ടൈം ഷോ ആയ ബിഗ് ബോസ്. ഈ ഷോയുടെ പുതിയ പതിപ്പിനായുള്ള അണിയറ ജോലികൾ തുടങ്ങാനിരിക്കുന്നതിനിടെയാണ് പുതിയ ഊഹാപോഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയിരിക്കുന്നത്. വേശ്യവൃത്തിക്ക് അറസ്റ്റിലായ തെന്നിന്ത്യൻ താരം ശ്വേത പ്രസാദ് ബസു ബിഗ് ബോസിൽ മുഖം കാണിക്കുമോ? ബിഗ് ബോസ് പാരമ്പര്യം വച്ച് നോക്കുമ്പോൾ ടിആർപി റേറ്റിംഗുകൾക്കായി പോരടിക്കുന്ന ചാനലുകൾക്കും പ്രേക്ഷകർക്കും ഒരു പോലെ പ്രിയങ്കരിയാകും ശ്വേത. പക്ഷേ പലർക്കും ഇവർ ബിഗ് ബോസ് എട്ടിൽ മുഖം കാണിക്കാനെത്തുന്നതിനോട് യോജിപ്പില്ല. സഹതാപത്തിനായി മാത്രം അനിതാ അദ്വാനിയോടും രാഖി സാവന്തിനുംമൊപ്പം ഷോയിൽ ശ്വേതയേയും അവതരിപ്പിക്കാൻ ആരും ഇഷ്ടപ്പെടുന്നില്ല.

ഇതെല്ലാം വിലയിരുത്താൻ നാം ആര്? തനിക്ക് ശരിയാണെന്ന് ബോധ്യമുള്ള കാര്യമാണ് ശ്വേത ചെയ്തത്. ഇതിൽ നാം ഇടപെടേണ്ടതില്ല. മറിച്ച് ആർക്കെങ്കിലും അഭിപ്രായമുണ്ടെങ്കിൽ ഒരു ചോദ്യം. ധാർമ്മികമായ ഒരു ശങ്കയുമില്ലാതെ ശ്വേതയെ സമീപിച്ചവരെ തിരിച്ചറിയാൻ ബിഗ് ബോസിൽ മത്സരിക്കാനായി എത്തുന്ന സെലിബ്രിറ്റികൾ ആരെങ്കിലും സഹായിക്കുമോ? അവരുടെ പേര് കേൾക്കുന്നതോടെ ഈ ലോകമൊന്നും മാറാൻ പോകുന്നില്ലെന്നത് തീർച്ചയാണ്. ചർച്ചകൾ ഇങ്ങനെയെല്ലാം മുന്നേറുമ്പോൾ ബിഗ് ബേസിന്റെ എട്ടാം പതിപ്പിൽ ശ്വേതയെ എത്തിക്കാനാകുമോ എന്ന അന്വേഷണത്തിലാണ് ചാനൽ എക്‌സിക്യൂട്ടീവുകൾ. വേറൊന്നും കൊണ്ടല്ല. ഷോയിലുടനീളം ഡ്രാമ സൃഷ്ടിക്കാൻ മറ്റാരേക്കാളും ഇപ്പോൾ ശ്വേതക്ക് കഴിയുമെന്നത് തന്നെ.

പല ബിസിനസ് പ്രമുഖരും ശ്വേതയെ സമീപിച്ചതായി വാർത്തകളുണ്ടായിരുന്നെങ്കിലും ഇവരുടെ പേരുകളൊന്നും എവിടെയും കണ്ടില്ല. ഇവ പുറത്താക്കാനുള്ള ശ്രമത്തിൽ ചില പുസ്തക പ്രസാദകർ ചർച്ചകൾ തുടങ്ങി എന്നും കേൾക്കുന്നു. ഈ പേരുകളെല്ലാം വെളിപ്പെടുത്തുന്ന ശ്വേതയുടെ പുസ്തകം പ്രസിദ്ധീകരിക്കാനാണ് ഇവരുടെ നീക്കം. ബിഗ് ബോസും ഈ പുസ്തകവും യാഥാർത്ഥ്യമാകുമോ, ഇത് ശ്വേതയുടെ ജാതകം മാറ്റി എഴുതുമോ എന്നു കാത്തിരുന്ന് കാണാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP