Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഏഷ്യാനെറ്റ് ഓഫീസ് ഖരാവോ ചെയ്യാൻ ഒരുവിഭാഗം; രജിത്ത് സാറിനെ തിരിച്ചെടുത്തില്ലെങ്കിൽ ബിഗ്‌ബോസ് ബഹിഷ്‌കരിക്കുമെന്ന് ആരാധകരും; സ്‌കൂൾ ടാസ്‌കിൽ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിന് പിന്നാലെ രജിത്ത് കുമാർ പുറത്തേക്ക്; രണ്ട് ദിവസത്തിനകം തലൈവരെ തിരിച്ചെടുത്തില്ലെങ്കിൽ ബിഗ്‌ബോസ് ഇനി കാണില്ലെന്ന് രജിത്ത് ആർമിയുടെ പരസ്യ പ്രഖ്യാപനം; രജിത്തിനെ തിരിച്ചെടുക്കാൻ മുറവിളിയുമായി സോഷ്യൽ മീഡിയ; ഇന്നലെ നടന്നത് സീക്രട്ട് ടാസ്‌കോ  

മറുനാടൻ ഡെസ്‌ക്‌

സംഭവബഹുലമായി മുന്നേറുകയാണ് ബിഗ്ബോസ് സീസൺ ടൂ. 64 ദിവസം പിന്നിട്ട ഷോയിലെ ടാസ്‌ക്കുകളും കഠിനമാകുകയാണ്. സ്വന്തം സേഫ്റ്റി ഉറപ്പിക്കുന്നതിനായി ഓരോരുത്തരും ഷോയിൽ തകർത്ത് കളിക്കുകയാണ്. ഇതിനിടയിൽ വന്നുപോകുന്ന ടാസ്‌ക്കുകളിൽ വൻ തമ്മിൽ തല്ലുമാണ് ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം ടെലിക്കാസ്റ്റ് ചെയ്ത എപ്പിസോഡിൽ രേഷ്മയുടെ കണ്ണിൽ മുളകുപൊടി തേച്ചതിന് രജിത്ത് സാറിനെ ബിഗ്ബോസ് പുറത്താക്കിയിരുന്നു. രജിത്തിനെ പുറത്താക്കിയതോടെ സാറിന്റെ ആരാധകരിൽ നിന്നും എത്തുന്ന പ്രതികരണങ്ങളും വേറിട്ടതാണ്. ഇത്തരത്തിൽ ഒന്ന് സംഭവിക്കാൻ പാടില്ലാിയിരുന്നെന്നും തീർത്തും അബദ്ധമാണ് സംഭവിച്ചതെന്നും ഒരുവിഭാഗം ഫാൻസ് പറയുന്നു. എന്നാൽ പലവിധം പ്രതികരണങ്ങളാണ് ഇപ്പോൾ ലഭിക്കുന്നത്.

പോലും മോട്ടിലവേഷൻ ക്ലാസൊക്കെ നടത്തി വിവാഹബന്ധം വേർപ്പിടാതിരിക്കാൻ ശ്രദ്ധിക്കേണ്ട സാഹചര്യങ്ങൾ വരെ പുറത്തായ എപ്പിസോഡിന് മുൻപ് അമൃതയുൾപ്പടെയുള്ളവർക്ക് രജിത്ത് സാർ പറഞ്ഞു കൊടുക്കുന്നു. എന്നാൽ സ്‌കൂൾ ടാസ്‌കിൽ രജിത്ത് കുമാറിന് അടവ് പിഴയ്ക്കുകയായിരുന്നു. അബദ്ധം കാട്ടിയ മുളക് പൊടി അറ്റാക്കിന് പിന്നാലെ രജിത്ത് സാർ പുറത്തേക്ക് പോയപ്പോൾ ഉയരുന്നത് പലതരത്തിലുള്ള വിമർശനങ്ങളാണ്. ഫുക്രു വിരൽ ഒടിച്ചപ്പോഴും, ആര്യ കൈ ഒടിച്ചപ്പോഴും, ഫുക്രു കഴുത്തിന് പിടിച്ച സന്ദർഭത്തിലും ടാസ്‌കിനിടയിൽ തള്ളിയിട്ട സന്ദർഭത്തിലും നിലത്തിട്ട് ചവിട്ടിയ സന്ദർഭത്തിലും എവിടെയായിരുന്നു ഈ ബിഗ്‌ബോസ് നിയമങ്ങൾ എന്നാണ് ആരാധകർ കിലപൂണ്ട് ചോദിക്കുന്നത്. രജിത്ത് കുമാർ കാണിച്ച പ്രവർത്തിയെ ന്യായികരിക്കുന്നില്ലെങ്കിലും തുല്യനീതി നൽകേണ്ടതായിരുന്നു എന്ന ആരോപണമാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഏഷ്യാനെറ്റ് ഹെഡ് ഓഫീസ് ഖരാവോ ചെയ്യാൻ ബേക്കറി ജംഗ്ഷനിലേക്ക് എത്രപേർ വരുമെന്നാണ് ആരാധകർ രജിത്ത് ആർമി ഫാൻസ് ഗ്രൂപ്പിൽ പങ്കുവയ്ക്കുന്നത്.

സോഷ്യൽ മീഡിയ പേജുകളിലെല്ലാം രജിത്തിനെ തിരിച്ച് കൊണ്ട് വരണമെന്ന മുറവിളികളാണ്. അതിനൊപ്പം ചില സൂചനകളും ആരാധകർ പങ്കുവെക്കുകയാണ്.ഒരു ഹൈസ്‌കൂൾ പശ്ചാതലമാക്കിയുള്ള ടാസ്‌ക് ആയിരുന്നു കഴിഞ്ഞ ദിവസം കൊടുത്തത്. അദ്ധ്യാപകരായി കുറച്ച് പേരും വിദ്യാർത്ഥികളായി മറ്റ് ചിലരുമെത്തി. രജിത്തും രേഷ്മയുമടക്കമുള്ളവർ വിദ്യാർത്ഥികളായിരുന്നു. പറഞ്ഞാൽ അനുസരിക്കാത്ത വീണ്ടു വിചാരമില്ലാത്ത ഏത് സമയത്തും തല്ലും വഴക്കുമായി നടക്കുന്ന വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളാണെന്ന് നേരത്തെ ബിഗ് ബോസ് അറിയിപ്പ് കൊടുത്തിരുന്നു. ടാസ്‌കിന്റെ തുടക്കത്തിൽ രേഷ്മയുടെ പിറന്നാൾ ആഘോഷിക്കുകയായിരുന്നു. എല്ലാവരും ആശംസകൾ അറിയിച്ചതിന് പിന്നാലെയാണ് രജിത് വ്യക്തിപരമായി അഭിനന്ദനം അറിയിക്കുന്നത് പോലെ രേഷ്മയുടെ അടുത്ത് എത്തുന്നത്.

പ്രേക്ഷകർ വളരെ ആശങ്കയും ആകാംക്ഷയും ഉയർത്തിയാണ് ബിഗ്‌ബോസ് എപ്പിസോഡ് കടന്നുപോകുന്നത്. പ്രേക്ഷകരുടെ നെഞ്ചിടിപ്പ് കൂട്ടിയ എപ്പിസോഡാണ് ഓരോ ദിവസും നിറയുന്നത്. എന്നാൽ മലാളികളെ മുഴുവൻആശങ്കയിലാഴ്‌ത്തിയ എപ്പിസോഡാണ് പ്രേക്ഷകർ ഇന്നലെ കണ്ടത്. ബിഗ്‌ബോസ് ഹൈസിൽ നിന്ന് സ്‌കൂൾ ടാസ്‌കിനിടയിൽ രജിത്തണ്ണൻ പുറത്തേക്ക് പോകുന്നതാണ് കണ്ടത്. താക്ലാലികമായിട്ടാണ് പുറത്തേക്ക് പോയതെങ്കിലും രജിത്ത് കുമാറിന്‌റെ പ്രവർത്തിയിൽ ആരാധകരും അന്ചം വിട്ടിരിക്കുകയാണ്. രേഷ്മയുടെ കണ്ണിൽ അദ്ധ്യാപകനായ ഇത്രയും വയസുള്ള രജിത്ത് കുമാർ മുളക് തേക്കുമോ കാണുന്ന പ്രേക്ഷകർക്ക് എന്താ ബോധമില്ലെ. സ്ത്രികളെ ബഹുമാനിക്കുയും തെറ്റുണ്ടെങ്കിൽ വിമർശിക്കുകയും ചെയ്യുന്നതാണ് രജിത്തണ്ണന്റെ പതിവ് രീതി.എന്നാൽ ഇത്തവണ രജിത്തിന്റെ കയ്യിൽ നിന്ന് വന്ന വീഴ്ചയിൽ കൃത്യമായി കീൂടെനിന്നവരും ഒറ്റപ്പെുത്തുന്ന കാഴ്ചയാണ് കണ്ടത്. അതിനർത്ഥം എന്താണ്. ഇന്നുവരെ അന്യായം കാണിക്കാതെ ഹൗസിൽ നിന്ന രജിത്ത് സാറിനെ എന്തിന് പുറത്താക്കി. എത്രനാൾ കഴിഞ്ഞ് അദ്ദേഹം ഹൗസിലേക്ക്. എത്തും. ആരയെ ജയിപ്പിക്കാനായി ഏഷ്യാനെറ്റ് ഒരുക്കുന്ന നാടകമല്ലേ ഇത് എന്നൊക്കെ പലരും ചോദിക്കുന്നു.

എന്നാൽ ഇന്നലത്തെ എപ്പിസോഡ് കണ്ട പ്രേക്ഷകർക്ക് കൃത്മായി മനസിലാക്കാൻ ചില അടയാങ്ങൾ കാട്ടിത്തരാം. ടാസ്‌ക് നടക്കുന്ന വേളയിൽ കുസൃതിത്തരം പോലെ ക്യാമറയെ ഫേസ് ചെയ്താണ് രഡിത്ത് കുമാർ ബാഗിൽ നിന്ന് എന്തോ എടുക്കുന്നത്. പ്രേക്ഷകരിലേക്ക് ശ്രദ്ധ ചെലുത്തുന്ന രീതിയിൽ തന്നെ ബാഗ് തുറക്കുന്നതും മുളക് കയ്യിൽ തിരുമുന്നതും ംഎല്ലാം കൃത്യതയോടെ കാണിക്കുന്നു. ശേഷം മുന്നറിയിപ്പില്ലാതെ ഓടി ചെന്ന് എന്റെ പിറന്നാൾ സമ്മാനം എന്ന രീതിയിലാണ് കണ്ണിലേക്ക് മുളക് തേക്കുന്നത്. ഇത് കാണുന്ന പ്രേക്ഷകർ ഒരുപക്ഷേ ചിന്തിച്ചേക്കാം ഇതൊരു ഗെയിം പ്ലാനാണോ എന്ന് പ്രേക്ഷകരുടെ ഈ സംശയം മാറാൻ ഞാൻ ഒരു വർഷം പിന്നിലേക്ക് പോകുകയാണ്.

അതായത് ബിഗ്‌ബോസ് ഓരുക്കിയ ഒരു സീക്രട്ട് ടാസ്‌ക് വഴി കഴിഞ്ഞ വർഷം സാബുമോന് പണി കിട്ടിയത് ആർക്കെങ്കിലും ഓർമയുണ്ടോ. റേറ്റിങ് കൂട്ടാനായി അന്ന് ഏഷ്യാനെറ്റ് ഒരുക്കിയ നാടകമായിരുന്നു സീക്രട്ട് ടാസ്‌ക്. സാബുമോനേ മുൻ നിർത്തി അന്ന് നടത്തിയ അതേ നാടകത്തിന്റെ ശൈലി തന്നെയാണ് ഏഷ്യാനെറ്റ് ഇന്ന് കൃത്യമായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്, വികൃതി കുട്ടികളുള്ള ക്ലാസിൽ ഏറ്റവും വികൃതിയായ കുട്ടിയാകാനാണ് ഞാൻ ശ്രമിച്ചത് എന്ന് ഓർമപ്പെടുത്തുകയാണ് ഈ ടാസ്‌കുകൾ.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP