Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ശ്രീകണ്ഠൻ നായർ ഷോയിൽ തുടക്കം മുതൽ സന്തോഷ് തങ്ങളെ കടന്നാക്രമിച്ചു; സംസ്‌ക്കാരമില്ലാതെയാണ് സംസാരിച്ചത്; പണ്ഡിറ്റ് ഇപ്പോൾ നടത്തുന്നത് മുതലെടുപ്പ്‌; ട്രോൾ കണ്ട് ദിലീപ് വിളിച്ചു ചോദിച്ചു 'നീയിപ്പോൾ പ്രശസ്തനായല്ലോ'യെന്ന്: പണ്ഡിറ്റ് ആരാധകർ പൊങ്കാലയിടുമ്പോൾ ഏലൂർ ജോർജ്ജിന് പറയാനുള്ളത്

ശ്രീകണ്ഠൻ നായർ ഷോയിൽ തുടക്കം മുതൽ സന്തോഷ് തങ്ങളെ കടന്നാക്രമിച്ചു; സംസ്‌ക്കാരമില്ലാതെയാണ് സംസാരിച്ചത്; പണ്ഡിറ്റ് ഇപ്പോൾ നടത്തുന്നത് മുതലെടുപ്പ്‌; ട്രോൾ കണ്ട് ദിലീപ് വിളിച്ചു ചോദിച്ചു 'നീയിപ്പോൾ പ്രശസ്തനായല്ലോ'യെന്ന്: പണ്ഡിറ്റ് ആരാധകർ പൊങ്കാലയിടുമ്പോൾ ഏലൂർ ജോർജ്ജിന് പറയാനുള്ളത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ശ്രീകണ്ഠൻനായർ ഷോയിൽ സന്തോഷ് പണ്ഡിറ്റിനെ മിമിക്രി താരങ്ങൾ വളഞ്ഞിട്ട് ആക്രമിച്ചതോടെ സോഷ്യൽ മീഡിയയിൽ നല്ലൊരു ശതമാനം ആൾക്കാരും അവർക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. അജു വർഗീസ് അടക്കമുള്ളവർ എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ വിമർശിക്കുന്നതെന്ന ചോദ്യം ഉന്നയിച്ച് രംഗത്തെത്തി. മിമിക്രി താരമായ ഏലൂർ ജോർജ്ജാണ് സോഷ്യൽ മീഡിയയുടെ കടുത്ത വിമർശനം ഏറ്റുവാങ്ങിയത്. സന്തോഷ് പണ്ഡിറ്റ് ആരാധകരായിരുന്നു കൂടുതലായി ജോർജ്ജിനെ അടക്കം വിമർശിച്ച് രംഗത്തുവന്നത്. ഇതിനിടെ ട്രോളുകളിലും ചിത്രങ്ങൾ ഇടം പിടിച്ചു. ഇതോടെ അധികമാരും അറിയാത്ത ഏലൂർ ജോർജ്ജും പ്രശസ്തനയെന്ന് പറയാം.

തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നുവെന്നും ഇത് ആസൂത്രിതമായിരുന്നു എന്നും പറഞ്ഞ് സന്തോഷ് പണ്ഡിറ്റ് രംഗത്തെത്തുകയും ചെയ്തു. ഷോയുടെ അവതാരകനായ ശ്രീകണ്ഠൻ നായർ വിശദീകരണവുമായി രംഗത്തുവരികയും ചെയ്തു. എന്നാൽ, അവിടം കൊണ്ടു വിമർശനം തീർന്നില്ല. ഷോയുടെ വീഡിയോ കണ്ടവർ പണ്ഡിറ്റിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തു. ശ്രീകണ്ഠൻ നായരും മിമിക്രിക്കാരും ചേർന്ന് തന്നെ ആക്രമിച്ചുവെന്നാണ് പണ്ഡിറ്റ് പറയുന്നത്.

മിമിക്രി താരങ്ങൾക്കെതിരേ ട്രോളുകളും തെറിവിളികളുമായി പണ്ഡിറ്റ് ആരാധകരുടെ വിളയാട്ടമായിരുന്നു സോഷ്യൽ മീഡിയയിൽ. എന്തായാലും വിമർശനം കടുത്തപ്പോൾ മിമിക്രി താരം ഏലൂർ ജോർജ്ജ് തന്റെ ഭാഗം വിശദീകരിച്ച് രംഗത്തുവന്നു. പണ്ഡിറ്റിനെ കളിയാക്കിയത് ഷോ കൊഴുപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഏലൂർ ജോർജ്ജ് വ്യക്തമാക്കിയത്. ശ്രീകണ്ഠൻ നായർ ഷോ നടന്നത് തീർത്തും സൗഹാർദ്ദപരമായിട്ടാണെന്നും ജോർജ്ജ് രാഷ്ട്രദീപികയോട് വ്യക്തമാക്കി.

ശ്രീകണ്ഠൻ നായരുമായുള്ള ബന്ധത്തിന്റെ പുറത്താണ് ഷോയിൽ പങ്കെടുക്കാനെത്തിയതെന്നാണ് ജോർജ്ജ് പറയുന്നത്. പരിപാടിക്ക് എത്തിയപ്പോഴാണ് സന്തോഷ് പണ്ഡിറ്റും വന്നിട്ടുണ്ടെന്ന കാര്യം അറിഞ്ഞത്. ഷോ തുടങ്ങിയപ്പോൾ മുതൽ മിമിക്രിക്കാരായ ഞങ്ങളെ കടന്നാക്രമിക്കാനാണ് അയാൾ മുതിർന്നത്. ഷോ കാണിക്കാൻ വേണ്ടിയായിരുന്നു പണ്ഡിറ്റിന്റെ ശ്രമം. ഇതിലൂടെ ആളാകുമെന്നാണ് അയാൾ ധരിച്ചുവച്ചതെന്നും അദ്ദേഹം പറയുന്നു.

പരിപാടിയുടെ ഒരു ഘട്ടത്തിൽ നീയൊക്കെ ഇത്രനാൾ മിമിക്രി കളിച്ചിട്ട് എന്തുനേടിയെന്ന് ചോദിച്ചതോടെയാണ് ഞാൻ ഉൾപ്പെടെ സന്തോഷിനെ ചോദ്യം ചെയ്തത്. പലഘട്ടത്തിലും സംസ്‌കാരശൂന്യമായിട്ടാണ് പണ്ഡിറ്റ് സംസാരിച്ചത്. പതിവ് നെഗറ്റീവ് പബ്ലിസിറ്റി ഇവിടെയും ഫലപ്രദമായി ഉപയോഗിക്കുകയായിരുന്നു അയാൾ. മിമിക്രി ഷോകളിൽ പരസ്പരം കളിയാക്കുന്നത് ഞങ്ങളുടെ പതിവാണ്. അപ്പോൾ തന്നെ അത് മറക്കുകയും ചെയ്യും. ആളുകളെ രസിപ്പിക്കാൻവേണ്ടി മാത്രമാണിത്. അതുപോലെ തന്നെയാണ് അന്നും ഷോ അവസാനിപ്പിച്ചത്.

വളരെ സൗഹാർദപരമായിട്ടാണ് അന്ന് ഷോ കഴിഞ്ഞ് മടങ്ങിയത്. പണ്ഡിറ്റ് ഞങ്ങളുടെ അടുത്ത് വന്നു ഷോയിൽ നടന്ന കാര്യങ്ങൾ സ്പോർട്സ്മാൻ സ്പിരിറ്റിൽ എടുത്താൽ മതിയെന്നു പറഞ്ഞാണ് മടങ്ങിയത്. എന്നാൽ പിന്നീട് സോഷ്യൽമീഡിയ ഇതേറ്റെടുക്കുന്നതാണ് കണ്ടത്. ട്രോളുകളും മറ്റുമായി ഞങ്ങൾ ആക്രമിക്കപ്പെട്ടതോടെ ആളാകാൻ അയാളും രംഗത്തെത്തി. അയാളിൽനിന്നും അത്രയും പ്രതീക്ഷിച്ചാൽമതി. ദിലീപും നാദിർഷയും അടക്കമുള്ളവർ ഷോ കഴിഞ്ഞശേഷം വിളിച്ചിരുന്നു. ട്രോളുകൾ ഇറങ്ങിയതോടെ നീ കൂടൂതൽ പ്രശസ്തനായല്ലോട എന്നാണ് എല്ലാവരും പറഞ്ഞത്. ട്രോൾ ചെയ്യുന്നതിൽ ഒരു വിഷമവുമില്ലെന്നു ഏലൂർ ജോർജ്ജ് പറഞ്ഞു. നാദിർഷായുടെ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന സിനിമയിലാണ് ഏലൂർ ജോർജ്ജ് ഇപ്പോൾ അഭിനയിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP