തമിഴ് ബിഗ്ബോസ് ഷോയിൽ വീണ്ടും ആത്മഹത്യ ശ്രമം; കഴിഞ്ഞ സീസണിലെ ഓവിയക്ക് പിന്നാലെ ഷോയെ ഞെട്ടിച്ചത് കോമഡി താരം മധുമിത; നടിയെ പരിപാടിയിൽ നിന്ന് പുറത്താക്കി കമൽ ഹാസൻ
August 18, 2019 | 11:47 AM IST | Permalink

മറുനാടൻ ഡെസ്ക്
ചെന്നൈ: ബിഗ് ബോസ് തമിഴ് ഷോയിൽ ആത്മഹത്യാശ്രമം. ബിഗ് ബോസ് തമിഴിന്റെ മൂന്നാം പതിപ്പിലെ മത്സരാർത്ഥിയായ മധുമിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ആത്മഹത്യാശ്രമം ബിഗ്ബോസ് ഹൗസിനുള്ളിലെ നിയമം തെറ്റിക്കുന്നതാണെന്ന് കാണിച്ച് മധുമിതയെ ഷോയിൽ നിന്നും പുറത്താക്കി.
മധുമിതയുടെ പ്രവർത്തിയിൽ അതൃപ്തി പ്രകടിപ്പിച്ച ഷോയുടെ അവതാരകനായ കമൽഹാസൻ മധുമിതയെ ഷോയിൽ നിന്നും പുറത്താക്കിയതായി അറിയിക്കുകയായിരുന്നു. ഷോയിൽ വിജയ സാധ്യത കൽപ്പിക്കപ്പെട്ട മത്സരാർത്ഥികളിൽ ഒരാളായിരുന്നു മധുമിത.നേരത്തെ മലയാളി നടിയായ ഓവിയ ഹെലനും ബിഗ്ബോസ് ഹൗസിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവച്ചത്.
ക്യാപ്റ്റൻ ടാസ്ക്കും വിജയിച്ച് നിൽക്കുകയായിരുന്നു മധുമിത. ഷോയിലെ പുരുഷന്മാർ സ്ത്രീകളെ ഉപയോഗിക്കുകയാണെന്ന് ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ വനിതാ വിജയകുമാർ മധുമിതയോട് പറഞ്ഞതാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്. പിന്നാലെ ഷോയിലെ മറ്റ് മത്സരാർത്ഥികളിൽ ചിലരോട് മധുമിത തർക്കത്തിലായി. ഇതിന് ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
#Day55 #Promo1 #பிக்பாஸ் இல் இன்று.. #BiggBossTamil - தினமும் இரவு 9:30 மணிக்கு உங்கள் விஜயில்.. #BiggBossTamil3 #KamalHaasan #VijayTelevision pic.twitter.com/oAtURCOoUg
— Vijay Television (@vijaytelevision) August 17, 2019
