Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉരുളക്കുപ്പേരി പോലെ കണക്കുകൾ നിരത്തി ബിജെപിയുടെ രക്ഷകൻ ആകുന്ന ടി ജി മോഹൻദാസ് ബിജെപിയുടെ ആരായിട്ടും വരും? കണക്കുകളിലെ കള്ളങ്ങൾ തുറന്നുകാട്ടി സോഷ്യൽ മീഡിയ: അന്തിചർച്ച സൈബർ ലോകത്ത് ചർച്ചയാകുമ്പോൾ

ഉരുളക്കുപ്പേരി പോലെ കണക്കുകൾ നിരത്തി ബിജെപിയുടെ രക്ഷകൻ ആകുന്ന ടി ജി മോഹൻദാസ് ബിജെപിയുടെ ആരായിട്ടും വരും? കണക്കുകളിലെ കള്ളങ്ങൾ തുറന്നുകാട്ടി സോഷ്യൽ മീഡിയ: അന്തിചർച്ച സൈബർ ലോകത്ത് ചർച്ചയാകുമ്പോൾ

ആവണി ഗോപാൽ

തിരുവനന്തപുരം: ബിജെപിയുടെ വക്താക്കൾ ചാനലിൽ അന്തിചർച്ചകളിൽ ഇടം പിടിച്ചിട്ട് അധികം നാളുകൾ ആയിട്ടില്ല. എന്നാൽ വ്യത്യസ്തരായ ഒട്ടേറെ നേതാക്കൾ തന്നെ ബിജെപി ഇതിനിടയിൽ രംഗത്തിറക്കി. കെ സുരേന്ദ്രനും വി വി രാജേഷുമാണ് ഇക്കൂട്ടത്തിൽ ഏറെ തിളങ്ങിയവർ. അതിനിടയിൽ അപ്രതീക്ഷിതമായി ചാനൽ ചർച്ചകളിൽ നിരഞ്ഞു നിൽക്കുന്ന വ്യക്തിയാണ് ടി ജി മോഹൻദാസ്. ആരാണ് ഈ ടി ജി മോഹൻദാസ് ന്ന് ബിജെപി നേതാക്കൾക്ക് പോലും നിശ്ചയിമില്ലെങ്കിലും മോഹൻദാസ് പെട്ടന്നു തന്നെ ചാനല് ചർച്ചകളിൽ താരമായി. ബിജെപിയുടെ വക്താവിനെ പോലെ തൊട്ടാൽ പൊട്ടാത്ത കണക്കുകൾ കൃത്യമായി അവതരിപ്പിച്ചാണ് അവതാരകരുടെ പോലം കണ്ണു മിഴിപ്പിക്കാൻ ടി ജി മോഹൻദാസിന് കഴിഞ്ഞത്.

സത്യത്തിൽ ഈ മോഹൻദാസിന്റെ കണക്കുകളിൽ പലതിനും യാതൊരു അടിസ്ഥാനവും ഇല്ലെന്ന അടിസ്ഥാന സത്യമാണ് ഒടുവിൽ സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. കോളേജ് കാമ്പസുകളിൽ ഡിബേറ്റുകൾ നടക്കുമ്പോൾ വിജയിക്കാൻ വേണ്ടി ഒരു കണക്ക് സൃഷ്ടിക്കുന്ന കുട്ടി നേതാക്കളുടെ മെയ് വഴക്കമാണ് മോഹൻദാസിന്റെ ചർച്ചകളുടെ അടിത്തറ എന്ന് ആദ്യം കണ്ടെത്തിയത് ഡെക്കാൻ ക്രോണിക്കിളിന്റെ ലേഖകനും ഇടതുസഹയാത്രികനുമായ കെ ജെ ജേക്കബ് ആണ്.

ബിജെപിയെ പ്രതിനിധീകരിക്കുന്നു എന്ന വിധത്തിൽ ചർച്ചകളിൽ എത്തുന്ന ടി ജെ മോഹൻദാസിന് പാർട്ടിയിൽ ഔദ്യോഗിക ഭാരവാഹിത്വങ്ങൾ വഹിക്കുന്ന വ്യക്തിയാണോ എന്നകാര്യം പാർട്ടിക്കാർക്ക് പോലും വ്യക്തമല്ല. ചർച്ചകൾക്ക് എത്തുമ്പോൾ ആങ്കറെയും സഹ പാനലിസ്റ്റുകലെയും നിശ്ശബ്ദരാക്കുക, എന്നെക്കൊണ്ട് അതൊന്നും പറയിപ്പിക്കരുത് എന്ന് ഭീഷണിപ്പെടുത്തുന്ന വിധത്തിലാണ് ടി ജെ മോഹൻദാസിന്റെ പെരുമാറ്റമെന്നാണ് കണ്ടിരിക്കുന്നവർക്ക് തോന്നുക. തന്റെ ഭാഗം വിജയിക്കാൻ വേണ്ടി കണക്കുകൾ നിരത്തുമ്പോൾ പെട്ടന്ന് തന്നെ ഇത് പരിശോധിക്കാൻ അവതാരകനും സാധിക്കാറില്ല. അതുകൊണ്ട് മറ്റുള്ളവർ നിശബ്ദരകുകയും ചെയ്യും.

ഇങ്ങനെ ടി ജെ മോഹൻദാസ് നിരത്തുന്ന കണക്കുകൾ തെറ്റാണെന്ന് വ്യക്തമാക്കാൻ ചില കണക്കുകൾ തന്നെയാണ് കെ ജെ ജേക്കബ് നിരത്തുന്നത്. ഒരുവിധത്തിൽ പറഞ്ഞാൽ മോഹൻദാസ് നിരത്തുന്ന കണക്കുകളുടെ സോഷ്യൽ ഓഡിറ്റിംഗാണ് നടക്കുന്നത്. മനപ്പൂർവ്വമായി ടി ജെ മോഹൻദാസ് കള്ളം പറയുന്നു എന്നാണ് കെ ജെ ജേക്കബിന്റെ വാദം. സംഘപരിവാർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ചർച്ചകളിൽ മോഹൻദാസ് പറഞ്ഞ വാദങ്ങൾ ചൂണ്ടിയായിരുന്നു വിമർശനം. ഇതേക്കുറിച്ച് ജേക്കബ് ഫേസ്‌ബുക്കിൽ എഴുതിയത് ഇങ്ങനെ:

'പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്താനാണ് ഒറ്റപ്പെട്ട സംഭവങ്ങൾ പർവ്വതീകരിച്ച് കാണിക്കുന്നതെന്ന് ബിജെപിയുടെ വാദമാണ്. ആ വാദം ഉന്നയിക്കാൻ അവർക്ക് അവകാശവുമുണ്ട്. പക്ഷെ മോഹൻദാസ് അങ്ങിനെയല്ല. ഇതൊക്കെ ഗൂഢാലോചനയാണ് എന്നാണ് അങ്ങേരു പറയുന്നത്. അതിനൊക്കെ ഉള്ള തെളിവുകൾ കുറേശ്ശെ പുറത്തുവരുന്നുണ്ടെന്നും അദ്ദേഹം വാദിക്കുന്നു.''

കുൽക്കർണിയുടെ പുസ്തക റിലീസുമായി ബന്ധപ്പെട്ട വിവാദം. അത് ശിവസേനയുമായുള്ള ഒരു അണ്ടർസ്റ്റാൻഡിങ് ആയിരുന്നുവെന്നാണ് മോഹൻദാസ് വാദിച്ചത്. 'ഈ പെയിന്റടിച്ച്ചതിന്റെ തൊട്ടു തലേ ദിവസം മാതോശ്രീയിൽച്ചെന്നു ഉദ്ധവ് താക്കറെയെ ഈ കുൽക്കർണി കണ്ടിരുന്നോ? കണ്ടിരുന്നോ ഇല്ലയോ എന്ന് സുധീന്ദ്ര കുൽക്കർണി വെളിപ്പെടുത്തണം''- ഇതറിയാൻ ടൈംസ് നൗ കാണണമെന്നായിരുന്നു മോഹൻദാസിന്റെ വാദം. എന്നാൽ ഇങ്ങനെയുള്ള റിപ്പോർട്ടുകൾ തെറ്റാണെന്നും ടൈംസ് നൗവിൽ അങ്ങനെ ഒരു കാരം പരാമർശിച്ചു പോലുമല്ലെന്നാണ് കെ ജെ ജേക്കബ് വ്യക്തമാക്കുന്നത്.

ഇത് കൂടാതെ ചർച്ച പുരോഗമിക്കവേ വോട്ടെടുപ്പുമായി ബന്ധപ്പെട്ട ശതമാന കണക്കുകളിൽ മോഹൻദാസ് കള്ളം പറഞ്ഞുവെന്നാണ് അദ്ദേഹം വാദിക്കുന്നത്. 1984ലെ തെരഞ്ഞെടുപ്പിലെ തെരഞ്ഞെടുപ്പിന്റെ കണക്കുകൾ വച്ചുള്ള ചർച്ചയിൽ ചർച്ചയ്ക്കിടയിൽ എം ഐ ഷാനവാസ് പറയുന്നു, നിങ്ങൾക്ക് 31 ശതമാനം വോട്ടേ കിട്ടിയുള്ളൂ, 69 ശതമാനം അപ്പുറത്താണ് എന്നോർക്കണം എന്ന്.

അതിനുള്ള മോഹൻദാസിന്റെ മറുപടി:'മുപ്പതിയൊന്നു ശതന്മാനം കിട്ടി, അപ്പൊ ബാക്കി 69 ശതമാനം എതിര്. 424 സീറ്റൂള്ളപ്പോ രാജീവ് ഗാന്ധിക്ക് 30 ശതമാനം ആണ് വോട്ടു കിട്ടിയത്. നമ്മുടെ ഇലക്ട്രൽ പൊളിടിക്‌സ് നമുക്കറിയാമല്ലോ. എന്നാൽ ഈ കണക്കുകൾ തെറ്റാണെന്നും ജേക്കബ് ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധിക്ക് കിട്ടിയത് 49.1 ശതമാനം വോട്ടും 404 സീറ്റും നേടിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങൾ ചൂണ്ടിയാണ് ജേക്കബ് ടി ജി മോഹൻദാസിന്റെ കണക്കുകളെ ഖണ്ഡിക്കുന്നത്. ജേക്കബിന്റെ വിശദമായ വാദങ്ങൾ ഇങ്ങനെയാണ്:

മോഹൻദാസിന്റെ നമ്പറുകൾബുദ്ധിപരമായ സത്യസന്ധത കാണിക്കണം എന്ന നിർബന്ധമില്ലാത്ത ബിജെപി /പരിവാരുകരോടൊപ്പം ടെലിവിഷൻ ചർച്ചയ്ക...

Posted by KJ Jacob on Thursday, October 22, 2015

ജേക്കബ് നിരത്തിയ വാദഗതികളെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്‌ബുക്കിൽ ചർച്ച കൊഴുക്കുന്നുമുണ്ട്. എന്നാൽ, മറ്റൊരു ബിജെപി നേതാക്കൾക്കും ഇല്ലാത്തെ വിധത്തിൽ ആവേശത്തോടെയും അഗ്രസീവായും ജേക്കബ് പെരുമാറുന്നതിൽ ബിജെപി നേതാക്കൾക്കിടയിൽ തന്നെ എതിർപ്പുണ്ട്.

ഏഷ്യാനെറ്റുമായി സഹകരിക്കുന്നതിൽ ബിജെപി വിലക്കേർപ്പെടുത്തിയ വേളയിലാണ് മോഹൻദാസ് ചാനലിലെ ചർച്ചാതാരമായി മാറിയത്. എന്തായാലും ചാനൽ ചർച്ചയിലെ അന്തിച്ചർച്ച സോഷ്യൽ മീഡിയയിലും വാദപ്രതിവാദങ്ങൾക്ക് ഇടയാക്കി. ഇതിനെ കുറിച്ചുള്ള ചർച്ചകളും കൊഴുക്കുകയാണ്. നേരത്തെ അബ്ദുൾ നാസർ മദനി അടക്കമുള്ളവർക്കെതിരെ അടക്കം തെറ്റിദ്ധാരണ പരത്തുന്ന വിധത്തിൽ ലേഖനങ്ങൾ എഴുതിയെന്നതിൽ ആരോപണ വിധേയനായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP