Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

''നമുക്കാവശ്യമുള്ളപ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, അല്ലാത്തപ്പോൾ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും; ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്ന് ബിജെപിയുടെ ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ്; ആഴ്ചകൾ മുൻപുള്ള റിപ്പോർട്ടർ ചാനൽ ചർച്ച വൈറലാക്കി സൈബർ സഖാക്കൾ

''നമുക്കാവശ്യമുള്ളപ്പോൾ അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരി, അല്ലാത്തപ്പോൾ രണ്ടു ഭാര്യമാരും കുട്ടിയുമുള്ള ശാസ്താവാകും; ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്ന് ബിജെപിയുടെ ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ്; ആഴ്ചകൾ മുൻപുള്ള റിപ്പോർട്ടർ ചാനൽ ചർച്ച വൈറലാക്കി സൈബർ സഖാക്കൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി; ശബരിമല യുവതി പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്ന കേന്ദ്രത്തിൽ നിന്നും വിപരീത നിലപാട് സ്വീകരിച്ച് സംസ്ഥാനത്ത് ബിജെപിയും ആർഎസ്എസും പരിവാർസംഘടനകളും കനത്ത പ്രതിഷേധം ഉയർത്തുമ്പോൾ ബിജെപിയിൽ നിന്ന് തന്നെ ഭിന്ന സ്വരം ഉയർത്തി ബിജെപി ബൗദ്ധീക സെൽ തലവൻ ടി ജി മോഹൻദാസ് രംഗത്തെത്തി. റിപ്പോർട്ടർ ചാനലിലെ ചർച്ചയിൽ ശബരിമലയിൽ സ്ത്രീകളെ തടയുകയും പ്രതിഷേധം നടത്തുകയും ചെയ്യുന്നവർ ചരിത്ര വസ്തുതകളെ മറച്ചു പിടിക്കുകയാണെന്ന് അദ്ദേഹം പറയുന്നത്. രണ്ടാഴ്ച മുൻപ് നടത്തിയ ചർച്ചയാണ് ഇപ്പോൾ വീണ്ടും സജീവമായിരിക്കുന്നത്.

സ്ത്രീകൾ ശബരിമലയിൽ പോയിരുന്ന ഏഴു വർഷക്കാലം അയ്യപ്പൻ ബ്രഹ്മചാരി ആയിരുന്നില്ലേയെന്നും ശബരിമല ശാസ്താവ് എന്ന സങ്കൽപ്പം രണ്ടു ഭാര്യമാരും കുട്ടിയുമുള്ളതാണെന്നും നൈഷ്ഠിക ബ്രഹ്മചാരി എന്നാണെങ്കിൽ തൊട്ടപ്പുറത്ത മാളികപ്പുറത്തമ്മ എങ്ങിനെയിരിക്കും. ഏഴു വർഷം ശബരിമലയിൽ സ്ത്രീകൾ കയറിയിട്ടും ആർക്കും ഒരു പരാതിയും പ്രതിഷേധവും ഇല്ലായിരുന്നു''ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചതെന്നെല്ലാമാണ് അദ്ദേഹം പറയുന്നത്.

ശബരിമലയിൽ സ്ത്രീകൾ കയറിയിരുന്നില്ല എന്നത് തെറ്റാണെന്നും എത്തിച്ചേരാൻ ദുർഘടമായതിനാൽ മാത്രം എണ്ണത്തിൽ കുറവായിരുന്നു എന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം പറയുന്നു. പത്രപ്രവർത്തക ലീലാ മേനോൻ 50 വയസ്സിൽ താഴെ പ്രായമുള്ളപ്പോൾ റിപ്പോർട്ടിംഗിനായി മല കയറിയിട്ടുള്ളതായി അവരുടെ ആത്മകഥയിലെ രേഖപ്പെടുത്തലും ചൂണ്ടിക്കാട്ടുന്നു. പണ്ട് മണ്ഡലകാലം, മകരവിളക്ക് എന്നിങ്ങനെ രണ്ടു സീസണിൽ മാത്രം തുറന്നിരുന്ന കാനനക്ഷേത്രമായിരുന്ന ശബരിമല മൊത്തം ആറു ദിവസത്തേക്ക് നട തുറക്കാൻ തീരുമാനിച്ചതുകൊടിമരം വന്നത് മുതലാണ്. മലയാളമാസം ഒന്നാം തീയതി കൂടി തുറക്കാൻ തുടങ്ങിയപ്പോൾ മൊത്തം ആറു ദിവസം നട തുറക്കുന്ന നിലയിലായി.

1984-85 കാലഘട്ടത്തിലാണ് കൊടിമരം വെച്ചത്. അന്നുമുതൽ എല്ലാ മലയാളമാസം ഒന്നാം തീയതിയും നടതുറക്കുന്നുണ്ട്. ഈ സമയത്ത് ഒരു വ്രതവും എടുക്കാതെ തന്നെ ആൾക്കാർ തൊഴാൻ എത്താറുണ്ടെന്നും കൂട്ടത്തിൽ സ്ത്രീകളും കയറുന്നതായും മോഹൻദാസ് പറയുന്നു. അതിനിടെയാണ് 1991ൽ ചങ്ങനാശ്ശേരിക്കാരനോ മറ്റോ ആയ മഹേന്ദ്രൻ എന്നൊരാൾ ഹൈക്കോടതിക്ക് ഒരു കത്തയയ്ക്കുന്നത്. ഈ നടപടി കൂടി നിർത്തണം എന്നായിരുന്നു ആവശ്യം. ആ കത്ത് റിട്ടാക്കിയിട്ടാണ് ജസ്റ്റിസ് ബാലനാരായണ മാരാരുടെ വിധി വരുന്നത്. ജസ്റ്റിസ് പരിപൂർണൻ സീനിയറാണെങ്കിലും അദ്ദേഹം പുറകിലിരിക്കുകയായിരുന്നു, എല്ലാ അർത്ഥത്തിലും. അങ്ങനെ ജസ്റ്റിസ് ബാലനാരായണ മാരാർ ജഡ്ജ്മെന്റ് എഴുതി.

ആ വിധിയിൽ മലയാള മാസം ഒന്നാം തീയതി അവിടെ ചോറൂണ് നടക്കുന്നതായും ഇതിനായി എല്ലാ സ്ത്രീകളും വരുന്നുണ്ട് എന്നും അന്നത്തെ ദേവസ്വം കമ്മീഷണർ കമ്മീഷണറാണ് പറഞ്ഞത്. തെളിവിനായി നൂറുകണക്കിന് രസീതുകളും അവർ ഹാജരാക്കി. അവരുടെ മകൾക്കും അവിടെ ചോറൂണ് നടത്തി. അതിന്റെ ഫോട്ടോ പത്രത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അവർക്ക് എട്ടുവർഷം കാത്തിരുന്നിട്ടുണ്ടായ കുട്ടിയാണ്. അയ്യപ്പന്റെ മുന്നിൽ ചോറൂണ് നടത്തിക്കൊള്ളാമെന്ന് വഴിപാടുണ്ടായിരുന്നു. രസീതുകൊടുത്തിട്ടാണ് അത് ചെയ്തത്. ഫാക്റ്റ് ഒളിച്ചു വയ്ക്കാൻ സാധ്യമല്ല. 84 അല്ലെങ്കിൽ 85 മുതൽ 91 വരെ അവിടെ സ്ത്രീകൾ കയറിക്കൊണ്ടിരുന്നു. അന്ന് അവിടെ തന്ത്രിയും പരികർമിയും ദേവസ്വം ബോർഡും ഒക്കെയുണ്ട്.

ഇതാരും ഒളിച്ചും പാത്തും കയറിയതല്ല. ഏഴു വർഷമായി സ്ത്രീകൾ അവിടെ കയറിക്കൊണ്ടിരുന്നതാണ്. എവിടെ നിന്നോ വന്ന ഒരു മഹേന്ദ്രൻ അയച്ച കത്താണ് പിന്നീട് റിട്ട് പെറ്റീഷനായി വിധിയുണ്ടാകുന്നത്. പക്ഷേ, ആ കോടതി വിധിയിൽ അതുവരെ നടന്ന കാര്യങ്ങൾ പറയുന്നുണ്ട്. സ്ത്രീകൾ കയറിയ ഈ ഏഴു വർഷവും അയ്യപ്പൻ നൈഷ്ഠിക ബ്രഹ്മചാരിയായിരുന്നില്ലേയെന്നും മോഹൻദാസ് ചോദിച്ചു. 1991 ലെ വിധിയിലാണ് അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. നൈഷ്ഠിക ബ്രഹ്മചര്യത്തിൽ അയ്യപ്പനല്ല ആരാണെങ്കിലും സ്ത്രീകൾ അടുത്തുവന്നാൽ ഒരു കുലുക്കവും വരില്ല.

അതുപോലെ പേട്ടതുള്ളലും തിരുവാഭരണ ഘോഷയാത്രയും ഒക്കെയുണ്ട്. ആരുടെ ആഭരണമാണതിൽ ഉള്ളത്? ശാസ്താവിന്റെ രണ്ടു ഭാര്യമാരായ പൂർണ, പുഷ്‌കല എന്നീ രണ്ടു ഭാര്യമാരുടെ ആഭരണവുമായിട്ടാണ് ശബരിമലയ്ക്ക് ഘോഷയാത്ര. അപ്പോൾ നൈഷ്ഠിക ബ്രഹ്മചാരിയായിട്ടുള്ള ആൾക്ക് രണ്ടു ഭാര്യമാരുണ്ടാകുമോ? തിരുവാഭരണം കൊണ്ടു പോകുന്നത് ശബരിമലയിലേക്കാണല്ലോ. അവിടെ ഒരു പ്രതിഷ്ഠയേയുള്ളൂ.

ശാസ്താവും അയ്യപ്പനും വേറെയാണെങ്കിൽ രണ്ടു പ്രതിഷ്ഠയല്ലേ വരേണ്ടത്. അതായത് നമുക്ക് ആവശ്യമുള്ളപ്പോൾ നൈഷ്ഠിക ബ്രഹ്മചാരി അയ്യപ്പനാകും. ആവശ്യമില്ലെങ്കിൽ രണ്ടുഭാര്യമാരും കുട്ടിയുമുള്ള ശാസ്താവുമാകും. ഈ ഇരട്ടത്താപ്പാണ് സുപ്രീം കോടതിയെക്കൊണ്ട് വിധി പുറപ്പെടുവിച്ചത്. നൈഷ്ഠിക ബ്രഹ്മചര്യത്തെക്കുറിച്ച് പറയുമ്പോൾ മാളികപ്പുറത്തമ്മ നിരന്തര, നിതാന്ത സാന്നിധ്യമായി അവിടെയുണ്ട്. ഈ മാളികപ്പുറത്തമ്മ നൈഷ്ഠിക ബ്രഹ്മചര്യത്തിന് യോജിക്കുന്ന ഒന്നാണോയെന്നും ചോദിക്കുണ്ട്.

മരിച്ചു പോയ പ്രശസ്ത പത്രപ്രവർത്തക ലീലാ മേനോന്റെ ആത്മകഥയിൽ അവർ 50 വയസിനു മുമ്പ് ശബരിമലയിൽ പോയിട്ടുണ്ട്. അവർ അറിഞ്ഞ് എഴുതിയതല്ല. ഇന്ത്യൻ എക്സ്പ്രസിൽ ഉള്ള കാലത്ത് കരുണാകരന്റെ കൂടെ അവിടെ പോയി റിപ്പോർട്ട് ചെയ്തു എന്നൊക്കെ പറഞ്ഞിട്ട് അവർ പറഞ്ഞു പോവുകയാണ്. ഞാൻ അവരുടെ പ്രായം പുറകോട്ട് കണക്കൂകുട്ടിയപ്പോൾ അവർക്ക് 48 അല്ലെങ്കിൽ 49 വയസേ അപ്പോൾ ഉള്ളൂ. അവരും സന്നിധാനത്ത് കയറിയിരുന്നു. ആരും തടസപ്പെടുത്തിയില്ല അദ്ദേഹം പറയുന്നു. .

ഹിന്ദു സമൂഹത്തിൽ ഒരു കലഹമുണ്ടാക്കാൻ ആഗ്രഹിച്ചല്ലെന്നും ഗർഭപാത്രം നീക്കം ചെയ്ത ഒരു സ്ത്രീ ഏത് അവയവത്തിന്റെ പേരിലാണോ തന്നെ ശബരിമലയിൽ കയറ്റാത്തത് ആ അവയവം ഞാൻ മുറിച്ചു കളഞ്ഞെന്നും ഇനി കയറ്റണം എന്നും ആവശ്യപ്പെട്ടു ശബരിമല പ്രവേശനത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു.പക്ഷേ പത്തിനും അമ്പതിനും ഇടയിലാണ് പ്രായമെങ്കിൽ കയറാൻ പറ്റില്ല എന്നായിരുന്നു ഹൈക്കോടതിയുടെ നിലപാട്.

ആ സ്ത്രീയുടെ കരച്ചിലാണ് തന്നെ ഇത്തരം ഒരു ക്യാംപയിനിലേക്ക് ഇറക്കിയതെന്നും മോഹൻദാസ് പറയുന്നു. സ്ത്രീകളെ പമ്പയിൽ തടയേണ്ട കാര്യമില്ലെന്നും എതിർപ്പാണെങ്കിൽ പതിനെട്ടാംപടി കയറ്റണ്ട. അവർ മാളികപ്പുറത്തമ്മയേയും ഒക്കെ തൊഴുതിട്ട് പൊയ്ക്കോട്ടെ. എന്നാൽ അവരെ കിലോ മീറ്ററുകൾക്ക് താഴെ നീലിമലയുടെ താഴെ തടയുന്നത് ശരിയല്ലെന്നും പറയുന്നു. വിശ്വാസം സംരക്ഷിക്കാൻ പമ്പയിലും ശബരിമലയിലും ശക്തമായ പ്രതിഷേധം നടക്കുമ്പോൾ ഇതൊക്കെ മനുഷ്യർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളാണെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP