Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊതുമ്പ് വള്ളത്തിൽ... നല്ല റോമാന്റിക്കായിട്ട് വാഴയിലയിൽ പിടിച്ച് ഇരിക്കണം... വെള്ളം ദേഹത്ത് വീഴുമ്പോൾ കിസ് ചെയ്യണം.. അത് പറയുമ്പോൾ മതി.... സിനിമ സ്റ്റൈലിൽ സെറ്റിട്ട് കല്ല്യാണ ഫോട്ടോ പിടിക്കലിനിടെ വള്ളം മറിഞ്ഞ് ദമ്പതികൾ പുഴയിൽ വീണു; പിന്നെ കൂട്ട പൊട്ടിച്ചിരിയും; ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫി അപാരത; ചിരിച്ച് ചാവാൻ ഇതാ ഒരു ഒരു സേവ് ദി ഡേറ്റ് വീഡിയോ

കൊതുമ്പ് വള്ളത്തിൽ... നല്ല റോമാന്റിക്കായിട്ട് വാഴയിലയിൽ പിടിച്ച് ഇരിക്കണം... വെള്ളം ദേഹത്ത് വീഴുമ്പോൾ കിസ് ചെയ്യണം.. അത് പറയുമ്പോൾ മതി.... സിനിമ സ്റ്റൈലിൽ സെറ്റിട്ട് കല്ല്യാണ ഫോട്ടോ പിടിക്കലിനിടെ വള്ളം മറിഞ്ഞ് ദമ്പതികൾ പുഴയിൽ വീണു; പിന്നെ കൂട്ട പൊട്ടിച്ചിരിയും; ഒരു വെഡ്ഡിങ് ഫോട്ടോഗ്രാഫി അപാരത; ചിരിച്ച് ചാവാൻ ഇതാ ഒരു ഒരു സേവ് ദി ഡേറ്റ് വീഡിയോ

മറുനാടൻ ഡെസ്‌ക്‌

വെഡ്ഡിങ് ഫോട്ടോഗ്രഫിയുടെ പല വേർഷനുകളും കണ്ടിട്ടുണ്ടെങ്കിലും ഇത് അപാരമെന്ന് പറയുകയെ തരമുള്ളു. അത്രയ്ക്കും മികച്ച ഫോട്ടോഷൂട്ടായിരുന്നു ടിജിന്റേയും ശിൽപ്പയുടേയും. ഫോട്ടോ ഷൂട്ടിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തിയാണ് ഇപ്പോൾ ആളുകൾ ഒന്ന് കല്യാണം കഴിക്കുന്നത് തന്നെ. വിവാഹത്തിനു മുമ്പും, വിവാഹത്തിനു ശേഷവും ഫോട്ടോ എടുപ്പ്.

വിവാഹ തിയ്യതി അറിയിക്കാനായുള്ള ഫോട്ടോ ഷൂട്ട്. ഇരുന്നും നിന്നും കിടന്നും, വെള്ളത്തിലും വയലിലും, മലമുകളിലും എന്നു വേണ്ട എന്തെല്ലാം എവിടെയെല്ലാം സാധിക്കുമോ അങ്ങനെയെല്ലാം വിവാഹം വ്യത്യസ്തമാക്കാനുള്ള ശ്രമമാണ് ഇപ്പോൾ. മെയ് ആറിന് ടിജിന്റേയും ശിൽപ്പയുടേയും കല്യാണമാണ്. വിവാഹ തിയ്യതി അറിയിക്കാനുള്ള ഫോട്ടോഗ്രഫിയാണ് ഇവിടെ നടക്കുന്നത്. വെള്ളത്തിന് നടുവിൽ, ഇരുവരും തോണിയിലിരിക്കുകയാണ്. മഴയുടെ ഇഫക്ട് കിട്ടാനായി ചുറ്റിനുമുള്ളവർ നാലുപാടുനിന്നും വെള്ളം തളിക്കുന്നുമുണ്ട്.

വാഴയിലയൊക്കെ പിടിച്ച് സ്റ്റൈലായി റൊമാന്റിക്കായി ഇരിക്കുന്ന ടിജിനോടും ശിൽപ്പയോടും ഫോട്ടോഗ്രഫർ പറഞ്ഞു പരസ്പരം ചുംബിക്കാൻ. പിന്നെ സംഭവിച്ചത് രസകരമായിരുന്നു. തോണി മറിച്ച് ഇരുവരും വെള്ളത്തിൽ വീണു. ചുറ്റുമുള്ളവരുടെ പൊട്ടിച്ചിരിയും. ഈ വിഡിയോ സോഷ്യൽ മീഡിയയിൽ എത്തുമ്പോൾ വൈറലാകുകയാണ്. മുമ്പും ഇത്തരത്തിലെ വ്യത്യസ്തമായ പല കല്യാണ ഫോട്ടോ പിടിക്കലുകളും ചർച്ചയായിട്ടുണ്ട്. അതിൽ അവസാനത്തേതാണ് ശിൽപയുടേയും ടിജിന്റേയും ഫോട്ടോ ഷൂട്ട്. നല്ല ഫ്രെയിമുകളൊരുക്കി തീർത്തും പ്രൊഫഷണലായി ഫോട്ടയും വീഡിയോയും എടുക്കാനുള്ള ശ്രമമാണ് പുഴയിലേക്ക് വള്ളം മറിയുന്നതിലേക്ക് കാര്യങ്ങളെത്തുന്നത്.

അധികം താഴ്ചയില്ലാത്ത ഭാഗത്തായിരുന്നു ഫോട്ടോ ഷൂട്ട്. അതുകൊണ്ട് തന്നെ വള്ളം മറിഞ്ഞെങ്കിലും അപകടമൊന്നുമുണ്ടായില്ല. യുവാവും യുവതിയും നഞ്ഞു എന്ന് മാത്രം. ഒരു സേവ് ദി ഡേറ്റ് ഷൂട്ടിങ്ങിനിടയിൽ സംഭവിച്ച രസകരമായ ബിഹൈൻഡ് ക്യാമറ സീൻസ് നിങ്ങൾക്കായി സമർപ്പിക്കുന്നുവെന്ന് പറഞ്ഞാണ് ഈ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയത്. ആദ്യ ശ്രമത്തിൽ വള്ളം മറിഞ്ഞെങ്കിലും പിന്നീട് കൂടുതൽ മികവാർന്ന രീതിയിൽ ഷൂട്ടിങ് നടന്നുവെന്നും സോഷ്യൽ മീഡിയാ ചിത്രങ്ങളിൽ വ്യക്തമാണ്.

മഴപെയ്യുന്നതും കയ്യിൽ വാഴയില പിടിച്ച് യാത്ര ചെയ്യുന്നതുമായിരുന്നു ഷൂട്ടി ചെയ്യാൻ ഉദ്ദേശിച്ച സീൻ. പുഴയിൽ നിന്നു വെള്ളം തെറിപ്പിച്ചാണ് മഴ പെയ്യിക്കുന്നത്. ''രണ്ടുപേരും റൊമാൻഡിക് ആയി ചിരിക്കണം. വെള്ളം വീഴുമ്പോൾ കിസ് ചെയ്യണം''- ഇതിനിടയിൽ ക്യാമറാമാൻ നിർദ്ദേശം കൊടുക്കുന്നതു കേൾക്കാം. എന്നാൽ ഷൂട്ടിനിടയിൽ ചുംബിക്കാനുള്ള ശ്രമത്തിനിടെ വഞ്ചിയുടെ ഒരുഭാഗം മറിഞ്ഞ് രണ്ടുപേരും വെള്ളത്തിൽ വീണു. ആഴമില്ലാത്ത ഭാഗത്തായിരുന്നതിനാൽ ഇരുവരും വേഗം എണീറ്റു വന്നു.പിന്നെ വീണ്ടും ഷൂട്ടിങ്. സമൂഹമാധ്യമങ്ങളിൽ ചിരി പടർത്തുകയാണ് ഈ വിഡിയോ. സേവ് ദ് ഡേറ്റ് ചിത്രീകരിച്ച വെഡ്ഡ് പ്ലാനേഴ്‌സാണു ഈ പിന്നാമ്പുറ കാഴ്ചകൾ പങ്കുവച്ചത്.

ഇതിന് മുൻപ് ആലപ്പുഴ എടത്വാ സ്വദേശി ഡെന്നിയും വധുവായ തൃശൂർ ഒല്ലൂർ സ്വദേശിനി പ്രിയ റോസും പോസ്റ്റ് വെഡ്ഡിങ് ഷൂട്ടിങ്ങിനിടെ വഞ്ചി മറിഞ്ഞ് വെള്ളത്തിൽ വീണ വീഡിയോയും വൈറലായിരുന്നു. കുട്ടനാട്ടിൽ കായലിലൂടെ വഞ്ചി തുഴഞ്ഞു പോകുന്നതായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. പോസ് ചെയ്യാനുള്ള നിർദ്ദേശങ്ങൾ ക്യാമറാമാൻ നൽകുന്നുണ്ടായിരുന്നു. പ്രിയ അൽപ്പം ഭയത്തിലായിരുന്നു. ഇതിനിടെ വഞ്ചി അപ്രതീക്ഷിതമായി മറിയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP