Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

'യാഥാർത്ഥ്യത്തോട് ഏറെ അകന്ന് നിൽക്കുന്ന ക്ലൈമാക്‌സ് വേണ്ടന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു'; പരസ്പരം സീരിയലിലെ ക്ലൈമാക്‌സിനെതിരെ പൊട്ടിത്തെറിച്ച് നടൻ വിവേക് ഗോപൻ; ക്യാപ്‌സ്യൂൾ ബോംബെന്ന സാങ്കേതിക വിദ്യ പ്രേക്ഷകരെ ചിരിപ്പിച്ചതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ ട്രോൾ കൊണ്ട് പൊങ്കാല !

'യാഥാർത്ഥ്യത്തോട് ഏറെ അകന്ന് നിൽക്കുന്ന ക്ലൈമാക്‌സ് വേണ്ടന്ന് അന്നേ ഞാൻ പറഞ്ഞിരുന്നു'; പരസ്പരം സീരിയലിലെ ക്ലൈമാക്‌സിനെതിരെ പൊട്ടിത്തെറിച്ച് നടൻ വിവേക് ഗോപൻ; ക്യാപ്‌സ്യൂൾ ബോംബെന്ന സാങ്കേതിക വിദ്യ പ്രേക്ഷകരെ ചിരിപ്പിച്ചതിന് പിന്നാലെ സമൂഹ മാധ്യമത്തിൽ ട്രോൾ കൊണ്ട് പൊങ്കാല !

മറുനാടൻ ഡെസ്‌ക്‌

ഇപ്പോൾ സമൂഹ മാധ്യമത്തിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വാക്കാണ് ക്യാപ്‌സ്യൂൾ ബോംബ് അഥവാ ഗുളിക ബോംബ്. പരസ്പ്പരം സീരിയലിന്റെ ക്ലൈമാക്‌സിൽ പൊട്ടിത്തെറിച്ച ബോംബിന്റെ പേരായിരുന്നു ഇത്. ബോംബ് സ്‌ഫോടനവും മരണവും സാധാരണ വിഷമിപ്പിക്കുന്ന ഒന്നാണെങ്കിലും ഇവിടെ സംഗതി കൈവിട്ട് പോയി. സീരിയലിൽ ഗുളിക ബോംബ് പൊട്ടുന്ന സീൻ സംപ്രേഷണം ചെയ്ത് മണിക്കൂറുകൾക്കകം സീരിയലിനെതിരെ സമൂഹ മാധ്യമത്തിൽ ട്രോൾ മഴയായിരുന്നു. ഗുളിക ബോംബ് എന്ന സാങ്കേതിക വിദ്യ ഉണ്ടോ എന്ന് പോലും ഏവർക്കും സംശയമാണ്. ഇതിന് പിന്നാലെയാണ് സീരിയലിന്റെ അണിയറ പ്രവർത്തകർക്കെതിരെ നായകൻ വിവേക് ഗോപൻ രംഗത്തെത്തിയത്.

യാഥാർത്ഥ്യത്തോട് ഏറെ അകന്ന് നിൽക്കുന്ന ക്ലൈമാക്‌സ് വേണ്ട എന്ന് താൻ അന്നേ പറഞ്ഞിരുന്നുവെന്ന് വിവേക് പ്രതികരിച്ചിരുന്നു. മലയാളികൾക്ക് ഒട്ടും ദഹിക്കാത്ത അത്തരത്തിലുള്ള ഒരു ക്ലൈമാക്സ് ഈ സീരിയലിന് വേണ്ട എന്നായിരുന്നു എന്റെ അഭിപ്രായം. അത് പല തവണ ഞാൻ അവരോട് പറഞ്ഞു. എന്നാൽ ഹിന്ദി പതിപ്പിൽ അങ്ങനെയായതിനാൽ മാറ്റാൻ കഴിയില്ലെന്നാണ് അവർ പറഞ്ഞത്. രണ്ടു പേരും മരിക്കുന്നതിനെ കുറിച്ചും ഒരു പാട് ആളുകൾ സങ്കടമറിയിച്ചിരുന്നു. 

എന്നാൽ ക്ലൈമാക്സ് എന്ന രീതിയിലേക്ക് വരണമെങ്കിൽ അത്തരം ഒരു കാര്യം വേണമെന്നതിനാലാണ് അത് ചെയ്തത് എന്നും വിവേക് പറയുന്നു.അതേസമയം സീരിയലിന്റെ ക്ലൈമാക്സിനെ കളിയാക്കികൊണ്ടുള്ള നെഗറ്റീവ് കമന്റുകളെ അപ്രസക്തമാക്കുന്ന വിജയമാണ് സീരിയൽ സ്വന്തമാക്കിയതെന്ന് നായിക ഗായത്രി അരുണും അഭിപ്രായപ്പെട്ടു. പത്ത് മണിക്ക് വീട്ടിൽ കയറുന്നവരാണ് എട്ടുമണിക്കുള്ള തന്റെ സീരിയലിനെ കുറ്റപ്പെടുത്തുന്നതെന്ന് നടി പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP