Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ടിവി ന്യൂ ചാനലിലെ ജീവനക്കാരുടെ ജീവിത സമരം ഒത്തുതീർപ്പിലേക്ക്; ശമ്പളകുടിശ്ശിക ലഭിച്ചാൽ ചാനൽ പ്രവർത്തനം തുടങ്ങും; മാനേജ്‌മെന്റും ജീവനക്കാരും കരാർ ഒപ്പുവച്ചു

ടിവി ന്യൂ ചാനലിലെ ജീവനക്കാരുടെ ജീവിത സമരം ഒത്തുതീർപ്പിലേക്ക്; ശമ്പളകുടിശ്ശിക ലഭിച്ചാൽ ചാനൽ പ്രവർത്തനം തുടങ്ങും; മാനേജ്‌മെന്റും ജീവനക്കാരും കരാർ ഒപ്പുവച്ചു

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ശമ്പള കുടിശ്ശിക ലഭിക്കാത്തതിനെ തുടർന്ന് ചേംബർ ഓഫ് കൊമേഴ്‌സ് ചാനലിലെ ജീവനക്കാർ തുടങ്ങിയ സമരം ഒത്തുതീർപ്പിലേക്ക് നീങ്ങുന്നു. ഡിസംബർ ആറ് മുതൽ ആരംഭിച്ച തൊഴിൽതർക്കമാണ് ഒത്തു തീർപ്പിലേക്ക് നീങ്ങുന്നത്. ടിവി ന്യൂ മാനേജ്‌മെന്റ് പ്രതിനിധികളും തൊഴിലാളി യൂണിയൻ നേതാക്കളുമായി മുൻ എംപി ചന്ദൻപിള്ളയുടെ മധ്യസ്ഥതയിലും സിഐടി.യു എറണാകുളം ജില്ലാ സെക്രട്ടറിയും സമരസമിതി ചെയർമാനുമായ കെ.എൻ ഗോപിനാഥ്, കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എൻ.പത്മനാഭൻ, ജില്ലാ പ്രസിഡന്റ് കെ.രവികുമാർ, മാനേജ്‌മെന്റ് പ്രതിനിധികളായ കെ.എൻ മർസൂക്ക്, ബിജു സി ചെറിയാൻ എന്നിവരുടേയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലാണ് ഒത്തുതീർപ്പ് കരാറിൽ ഒപ്പുവച്ചത്.

ഈ മാസം പത്തിനകം നവംബർ മാസത്തെ ശമ്പള കുടിശ്ശിക തീർക്കാമെന്ന് മാനേജ്‌മെന്റ് അറിയിച്ചിട്ടുണ്ട്. ഈ പണം കിട്ടിയാൽ മാത്രമേ ചാനലൽ വാർത്താസംപ്രേഷണം തുടങ്ങുകയുള്ളൂവെന്ന് ജീവനക്കാരും അറിയിച്ചു. മൂന്ന് മാസത്തിനകം ചാനൽ വീണ്ടും പ്രവർത്തനം പൂർണ്ണമായ തോതിൽ പ്രവർത്തനം ആരംഭിക്കും. മഹാത്മഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ടിവി ന്യൂ ജീവനക്കാർ ആരംഭിച്ച പുതിയ സമരമാർഗ്ഗമാണ് ചാനലിലെ പ്രശ്‌നത്തെ കൂടുതൽ ശ്രദ്ധ നേടാൻ ഇടയാക്കിയത്.

മാദ്ധ്യമ പ്രവർത്തകർ അടക്കമുള്ള ജീവനക്കാർ ഓഫീസിലേക്ക് താമസം മാറ്റുകയും അവിടെ തന്നെ ഭക്ഷണം പാചകം ചെയ്ത് ജീവിതസമരം ആരംഭിക്കുകയും ചെയ്തിരുന്നു. കെയുഡബ്ല്യുജെയുടെ പിന്തുണയും സമരത്തിനുണ്ടായിരുന്നു. വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടിക്ക് നിർണ്ണായക സ്വാധീനമുള്ള ടിവി ന്യൂവിന്റെ ഡയറക്ടർ ബോർഡിൽ തൊഴിൽ വകുപ്പിനും തൊട്ടു കളിക്കാൻ പേടിയാണ്. എല്ലാ പ്രശ്‌നവും തീരുമെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടിയും ജീവനക്കാർക്ക് വാക്ക് നൽകിയിരുന്നു. എന്നാൽ അവസാന വട്ടം കയ്യൊഴിഞ്ഞതോടെയാണ് ചാനൽ പ്രതിസന്ധിയിലായത്.

എല്ലാ ജില്ലകളിലും ബ്യൂറോകൾ പൂട്ടി. വാർത്താ സംപ്രേഷണം നിർത്തി. ഇപ്പോൾ പാട്ടുകൾ മാത്രം കാണിക്കുന്ന ചാനലായി ടിവി ന്യൂ മാറി. വൻ പ്രലോഭനങ്ങൾ നൽകിയാണ് വാർത്താ ചാനലായ ടിവി ന്യൂ പ്രവർത്തനം ആരംഭിച്ചത്. എന്നാലിപ്പോൾ ജീവനക്കാർക്ക് മാസങ്ങളായി ശമ്പളം മുടങ്ങിയിരിക്കുകയാണ്. മാനേജ്‌മെന്റ് തലപ്പത്ത് ഉടലെടുത്ത അഭിപ്രായഭിന്നതകളെത്തുടർന്നാണ് ചാനലിന്റെ പ്രവർത്തനം തകരാറിലായത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP