Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ; എങ്കിൽ കേട്ടോളൂ.. എന്നു പറഞ്ഞ് വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത് ഷാനി പ്രഭാകർ; ഭയ്യാജി ജോഷി സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുവെങ്കിൽ താൻ സ്ഥാനമൊഴിയാമെന്നും വെല്ലുവിളി; ഭയ്യാജിയുടെ വാക്കുകൾ കാണിച്ചു കൊടുത്തപ്പോൾ മിണ്ടാട്ടം മുട്ടി; സ്വയം പറഞ്ഞ കാര്യത്തെ കുറിച്ചെങ്കിലും ഓർത്തുവെക്കണം എന്നു പറഞ്ഞ് അവതാരക; മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റെ വി മുരളീധരനെ പൊളിച്ചടുക്കി ഷാനി

സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് താൻ പറഞ്ഞിട്ടില്ലെന്ന് വി മുരളീധരൻ; എങ്കിൽ കേട്ടോളൂ.. എന്നു പറഞ്ഞ് വീഡിയോ ക്ലിപ്പ് പ്ലേ ചെയ്ത് ഷാനി പ്രഭാകർ; ഭയ്യാജി ജോഷി സ്ത്രീ പ്രവേശനത്തെ പിന്തുണച്ചുവെങ്കിൽ താൻ സ്ഥാനമൊഴിയാമെന്നും വെല്ലുവിളി; ഭയ്യാജിയുടെ വാക്കുകൾ കാണിച്ചു കൊടുത്തപ്പോൾ മിണ്ടാട്ടം മുട്ടി; സ്വയം പറഞ്ഞ കാര്യത്തെ കുറിച്ചെങ്കിലും ഓർത്തുവെക്കണം എന്നു പറഞ്ഞ് അവതാരക; മനോരമ ന്യൂസിന്റെ കൗണ്ടർ പോയിന്റെ വി മുരളീധരനെ പൊളിച്ചടുക്കി ഷാനി

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താനാണ് ബിജെപി തീരുമാനം. ഇതിന്റെ ഭാഗമായാണ് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിൽ എത്തിയതും പിണറായി സർക്കാറിനെ വലിച്ചു താഴയിടുമെന്ന പ്രസംഗം നടത്തിയതും. ഈ പ്രസംഗം വിവാദമായ സാഹചര്യത്തിൽ ബിജെപി ഷാ പിണറായി സർക്കാറിനെ അട്ടിമറിക്കുമെന്ന് പറഞ്ഞിരുന്നില്ലെന്നാണ് ബിജെപി നേതാക്കൾ വാദിച്ചത്. എന്നാൽ, ഈ വിഷയത്തെ അധികരിച്ചായിരുന്നു ഇന്നലെ മനോരമ ന്യൂസ് ചാനലിലെ കൗണ്ടർ പോയിന്റിൽ ചർച്ച. ഈ ചർച്ചയിൽ ഷാനി പ്രഭാകരുടെ ചോദ്യങ്ങൾക്ക് മുമ്പിൽ പതറി സമ്പൂർണമായി പരാജയമാകുന്ന കാഴ്‌ച്ചയാണ് കണ്ടത്.

ബിജെപി അമിത് ഷായുടെ വിവാദ പ്രസംഗം തർജ്ജമ ചെയ്ത വി മുരളീധരൻ താൻ അമിത്ഷായെ വലിച്ചു താഴയിടുമെന്ന് പറഞ്ഞിട്ടില്ലെന്ന് വാദിച്ചതോടെയാണ് ചർച്ച ചൂടുപിടിച്ചതും വിവാദം ഊർജ്ജിതമായതും. അമിത് ഷാ കേരളത്തിലെ സർക്കാരിനെ വലിച്ച് താഴെ ഇടുമെന്ന് പറഞ്ഞിട്ടില്ലെന്നും താൻ അങ്ങനെ തർജ്ജമ ചെയ്തിട്ടില്ലെന്നുമാണ് മുരളീധരൻ ചർച്ചയിൽ പറഞ്ഞത്. എന്നാൽ ഇക്കാര്യത്തിൽ കൃത്യത വരുത്തുന്നതിന് വേണ്ടി ആവർത്തിച്ച് അവതാരക ചോദ്യങ്ങൾ ചോദിച്ചെങ്കിലും മുരളീധരൻ സമ്മതിച്ചില്ല. താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തു. ഇതോടെയാണ് ഷാനി മുരളീധരന്റെ വാദങ്ങൾ ഖണ്ഡിച്ചത്.

വീഡിയോ തെളിവ് വി മുരളീധരന്റെ വാദങ്ങൾക്ക് ഉണ്ടെങ്കിലും താൻ അങ്ങനെ പറഞ്ഞില്ലെന്നായിരുന്നു രാജ്യസഭാ എംപി വാദിച്ചത്. ചർച്ചയിൽ പങ്കെടുത്ത സാമൂഹ്യ നിരീക്ഷകൻ എം എൻ കാരശേരിയും ജോസഫ് വാഴയ്ക്കനും മുഹമദ് റിയാസുമടക്കമുള്ളവർ മുരളീധരന്റെ വാദം കേണ്ട് അമ്പരന്നു. അങ്ങനെയെങ്കിൽ വിഷ്വൽ കണ്ടോളൂ എന്നു പറഞ്ഞാണ് അവതാരക മുരളിയുടെ വാദങ്ങൾ പറഞ്ഞിരിക്കുന്നത്. എന്നാൽ വീഡിയോ ദൃശ്യങ്ങൾ കാണിച്ചതോടെ താൻ അങ്ങനെ പറഞ്ഞിട്ടില്ലെന്നാണ് മുരളിയുടെ വാദം.

ഇതിന്റെ തർജമയായി '1500 ൽ അധികം ഡിവൈഎഫ്‌ഐക്കാരെ വച്ച് ശബരിമലയിലെ അയ്യപ്പ ഭക്തന്മാരെ അടിച്ച് അമർത്താനുള്ള നീക്കങ്ങൾ നടത്തുന്ന കേരളത്തിലെ മുഖ്യമന്ത്രി പിണറായി വിജയന് ഞാന് താക്കീത് നൽകാൻ ആഗ്രഹിക്കുകയാണ് ഈ മർദ്ദന സമീപനം, ഈ അടിച്ചമർത്തൽ സമീപനവുമായിട്ടാണ് പോകുന്നതെങ്കിൽ ഈ സർക്കാരിനെ ഭാരതീയ ജനതാ പാർട്ടിയുടെ പ്രവർത്തകർ വലിച്ച് താഴെയിടാൻ മടിക്കില്ലെന്ന് ഞാൻ മുന്നറിയിപ്പ് നൽകുകയാണ്'.

തുടർന്ന് ഈ കാര്യത്തിൽ തർക്കമില്ലല്ലോ എന്ന് ഷാനി പ്രഭാകറിന്റെ ചോദ്യത്തിന് തർക്കമുണ്ടല്ലോ മർദ്ദന സമീപനവുമായി മുന്നോട്ട് പോയാൽ ഈ സർക്കാരിനെ താഴെയിറെക്കും അതിലെന്താ തെറ്റ് വെറുതെയിരിക്കുന്ന സർക്കാരിനെയല്ല മർദ്ദന സമീപനവുമായി മുന്നോട്ട് പോകുന്ന സർക്കാരിനെ താഴെയിറക്കും അതിലെന്താണ് തെറ്റ് എന്നായി വാദം. താഴെയിറക്കും എന്ന് പറഞ്ഞിട്ടുണ്ട് എന്ന് ഇപ്പോൾ തെളിഞ്ഞല്ലോ എന്ന് വീണ്ടും ചോദിച്ചപ്പോൾ താഴെയിറക്കും എന്ന് പറഞ്ഞിട്ടില്ല എന്ന് മുരളീധരൻ ആവർത്തിച്ചു. പ്രേക്ഷകർ ഇത് കാണുന്നുണ്ടെന്നും താങ്കൾ പ്രധാനപ്പെട്ട് ഒരു രാഷ്ട്രീയ നേതാവാണെന്നും അവതാരിക ഓർമപ്പെടുത്തുന്നുമുണ്ട്.

മറ്റൊരു വിഷയത്തിലും മുരളീധരന്റെ നിലപാട് മാറ്റം അറിഞ്ഞു. ശബരിമലയിലെ സ്ത്രീ പ്രവേശം സംബന്ധിച്ച സുപ്രീം കോടതി വിധി തുടക്കത്തിൽ ആർ എസ് എസും ബിജെപി കേന്ദ്ര നേതാക്കളും പിന്തുണച്ചുവെന്നും എന്നാൽ പിന്നീട് രാഷ്ട്രീയ ലക്ഷ്യം വെച്ച് ഇവർ മലക്കം മറിഞ്ഞുവെന്നും അവതാരക വ്യക്തമാക്കി. ആർ എസ് എസിന്റെ രണ്ടാമൻ ഭയ്യാജി ജോഷി തന്നെ ശബരി മല വിഷയത്തിൽ സ്ത്രീ പ്രവേശനം വേണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്നെയുമല്ല പുരുഷന്മാർ കയറുന്നിടത്തെല്ലാം സ്ത്രീപ്രവേശനവും വേണമെന്നാണ് ആർ എസ് എസ് നിലപാടെന്നും അദ്ദേഹം അർഥശങ്കക്കിടയില്ലാതെ വ്യക്തമാക്കിയിട്ടുണ്ടെന്നും ഷാനി പറഞ്ഞതോടെ മുരളീധരൻ ഇടപ്പെട്ടു.

ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ പൊതു പ്രവർത്തനം അവസാനിപ്പിക്കാമെന്നായിരുന്നു പാർട്ടിയുടെ മുൻ അധ്യക്ഷന്റെ വീരവാദം. അതിന്റെ വിഷ്വലുണ്ടെന്നും പാർട്ടിയുടെ ദേശീയ നേതാക്കൾ ഇത്തരം കാര്യങ്ങൾ അറിയാതെ പോകുന്നത് ശരിയല്ലെന്നും ഷാനി പറഞ്ഞപ്പോൾ അതു തന്നെയാണ് താൻ പറഞ്ഞതെന്നും മുരളി ആവർത്തിച്ചു. ഭയ്യാജി ജോഷി അങ്ങനെ പറഞ്ഞിട്ടില്ലെന്നും അങ്ങനെയാണെങ്കിൽ ബിജെപി യുടെ ദേശീയ നേതാവ് എന്ന സ്ഥാനം ഞാൻ ഒഴിയാമെന്നാണ് മുരളീധരൻ വെല്ലുവിളി നടത്തിയത്. ജോഷി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്റെ സ്ഥാനം ഷാനിക്ക് നൽകാമെന്നും മുരളിധരൻ വ്യക്തമാക്കി. എന്നാൽ താങ്കൾ പൊതുപ്രവർത്തനം അവസാനിപ്പിക്കണ്ട എന്ന വ്യക്തമാക്കികൊണ്ട് ഷാനി ഭയ്യാജി ജോഷി പറഞ്ഞ വിഷ്വൽ ഇടുകയായിരുന്നു. അതിനും പതിവു പോലെ മുരളീധരൻ ഉരുണ്ട് കളിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP