Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അത്ഭുതകരമായി രക്ഷപ്പെട്ടു! കോഴിക്കോട് സ്‌കൂട്ടർ ടിപ്പർ ഇടിച്ച് തെറിപ്പിച്ചിട്ടും അപകടത്തിൽ ആർക്കും ഒരു പോറൽ പോലുപമില്ല; വെറുതെ പറയുന്നതല്ല കണ്ടുനോക്കു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

അത്ഭുതകരമായി രക്ഷപ്പെട്ടു! കോഴിക്കോട് സ്‌കൂട്ടർ ടിപ്പർ ഇടിച്ച് തെറിപ്പിച്ചിട്ടും അപകടത്തിൽ ആർക്കും ഒരു പോറൽ പോലുപമില്ല; വെറുതെ പറയുന്നതല്ല കണ്ടുനോക്കു; വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: അത്ഭുതകരമായി രക്ഷപ്പെട്ടു! എന്നൊക്കെ കേട്ടിട്ടുണ്ടെങ്കിലും ഇതുപോലെ ഒരു രക്ഷപ്പടൽ അപൂർവ്വമാണ്. ആയുസ്സിന്റെ ബലം കൊണ്ട് മാത്രം രക്ഷപ്പെടുക എന്ന് പറയുന്നത് ഇതാണ്. സ്‌കൂട്ടർ വഴിയിൽ ഒതുക്കി നിർത്തി സംസാരിക്കുന്നതിനിടയിൽ അതുവഴി എത്തിയ സുഹൃത്തുക്കളിൽ ഒരാൾ അബദ്ധത്തിൽ ആക്‌സിലേറ്റർ കൊടുക്കുകയും ഓൺ ആയിരുന്ന വണ്ടി ബാലൻസസ് വിട്ട ഡ്രൈവറേയും സുഹൃത്തിനേയും കൊണ്ട് റോഡിലേക്ക് കുതിക്കുകയുമായിരുന്നു. പിന്നാലെ ചീറിപാഞ്ഞ് വന്ന ഒരു ടിപ്പർ സ്‌കൂട്ടറിനെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയെങ്കിലും വാഹനത്തിലിരുന്ന ആൾക്കോ സുഹൃത്തിനോ ഒരു പോറൽ പോലും ഏൽക്കാതെ രക്ഷപ്പെടുകയാണ്. പിന്നീട് ഒപ്പമുണ്ടായിരുന്ന രണ്ട് പേരും ചേർന്ന് ഇരുവരേയും എടുത്ത് ഉയർത്തുകയാണ്. സമീപത്തെ ഒരു കെട്ടിടത്തിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിൽ ദൃശ്യങ്ങൾ പതിയുകയായിരുന്നു. വീഡിയോ കാണാം.

സംഭവം ഇങ്ങനെ

സ്‌കൂട്ടർ റോഡ് വശത്ത് പാർക്ക് ചെയ്ത ശേഷം ഫോണിൽ സംസാരിക്കുന്നു. അതുവഴി വന്ന മൂന്ന് സുഹൃത്തുക്കൾ സ്‌കൂട്ടറിൽ ഇരുന്ന സുഹൃത്തിനെ കണ്ട് വണ്ടിയുടെ അടുത്ത് നിൽക്കുന്നു. വണ്ടി ഓൺ ആണെന്ന് അറിയാതെ ആക്‌സിലേറ്ററിൽ പിടിക്കുന്നു. വണ്ടി ബാലൻസ് തെറ്റി മുന്നോട്ട് പോകുന്നു. തിരക്കുള്ള റോഡിൽ വന്ന ടിപ്പർ സ്‌കൂട്ടർ ഇടിച്ച് തെറിപ്പിച്ചെങ്കിലും ആരും പരിക്ക് പറ്റാതെ രക്ഷപ്പെടുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP