Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202427Saturday

സുനന്ദയുടെ മരണത്തിൽ തരൂരിന് പങ്കുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; തെളിവില്ലാതെ തേജോവധം ചെയ്യാൻ അനുവദിക്കില്ല; റിപബ്ലിക് ടിവി നടത്തുന്ന മാധ്യമ വിചാരണ ദൗർഭാഗ്യകരം; തന്റെ നിലപാടിനെ ബിജെപി നേതാക്കളും പിന്തുണച്ചു: എന്തുകൊണ്ട് ശശി തരൂരിനെ പിന്തുണക്കുന്നു എന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ മറുനാടനോട്

സുനന്ദയുടെ മരണത്തിൽ തരൂരിന് പങ്കുണ്ടെങ്കിൽ ശിക്ഷിക്കപ്പെടണം; തെളിവില്ലാതെ തേജോവധം ചെയ്യാൻ അനുവദിക്കില്ല; റിപബ്ലിക് ടിവി നടത്തുന്ന മാധ്യമ വിചാരണ ദൗർഭാഗ്യകരം; തന്റെ നിലപാടിനെ ബിജെപി നേതാക്കളും പിന്തുണച്ചു: എന്തുകൊണ്ട് ശശി തരൂരിനെ പിന്തുണക്കുന്നു എന്ന് വ്യക്തമാക്കി രാഹുൽ ഈശ്വർ മറുനാടനോട്

അരുൺ ജയകുമാർ

തിരുവന്നതപുരം: ഡൽഹി ലീലാ ഹോട്ടലിൽ 2014 ജനുവരി 16ന് സുനന്ദ പുഷ്‌കർ ദുരൂഹ സാഹചര്യത്തിൽ മരിച്ചതിന് പിന്നിൽ ഭർത്താവും തിരുവനന്തപുരം എംപിയുമായ ശശിതരൂരാണെന്ന രീതിയിൽ ദേശീയ മാധ്യമമായ റിപ്പബ്ലിക് ടിവി പുറത്ത് വിട്ട ടേപ്പുകൾക്കെതിരെ ചാനൽ ചർച്ചയിൽ പ്രതികരിച്ച് ബിജെപി സഹയാത്രികനായ രാഹുൽ ഈശ്വർ. റിപബ്ലിക്ക് ടിവിയിൽ കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലാണ് രാഷ്ട്രീയപരമായി എതിർ ചേരിയിലുള്ളയാളായിട്ടും ശശി തരൂരിനെ ന്യായീകരിച്ച് രംഗത്തെത്തിയത്. ഈ വിഷയത്തിൽ റിപബ്ലിക് ചാനലിന്റെ നിലപാടിനെ തള്ളിപ്പറയാനും ്അദ്ദേഹം മറന്നില്ല. തരൂരിനെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും മാനുഷികമായ പരിഗണനയുടെ പുറത്താണ് അദ്ദേഹത്തെ പിന്തുണച്ചത് രംഗത്തെത്തിയതെന്നും രാഹുൽ ഈശ്വർ മറുനാടൻ മലയാളിയോട് പറഞ്ഞു. കൊലപാതകത്തിൽ ശശി തരൂരിന് പങ്കുണ്ടെങ്കിൽ തീർച്ചയായും അദ്ദേഹം ശിക്ഷിക്കപ്പെടണം. അത് തെളിയുന്നത് വരെ അദ്ദേഹത്തിനെ തേജോവധം ചെയ്യാൻ അനുവദിക്കില്ലെന്നും രാഹുൽ പറയുന്നു. ശക്തമയി പ്രതികരിച്ചത് മാധ്യമ വിചാരണയ്ക്കെതിരെയാണെന്നും രാഹുൽ പറഞ്ഞു.

രാഷ്ട്രീയപരമയി എതിർ ചേരിയിൽ നിൽക്കുന്നവർക്കെതിരെ ലഭിക്കുന്ന ഏതൊരു ആരോപണവും ആയുധമാക്കപ്പെടുന്നതാണ് സാധാരണ ഗതിയിൽ ഇന്ത്യൻ രാഷ്ട്രീയത്തിലുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്സ്തമായ നിലപാടാണ് രാഹുൽ ഈശ്വർ സ്വീകരിച്ചത്. ഇന്ത്യൻ പൗരനെന്ന നിലയിൽ വിദേശ രാജ്യങ്ങളിലെ വിവിധ വേദികളിൽ പോലും ശ്രദ്ധനേടുന്ന ആഗോള മലയാളിയാണ് ശശി തരൂർ. കൃത്യമായ തെളിവുകളില്ലാതെ ഒരാളെ തേജോവധം ചെയ്യുന്നത് ശരിയല്ലെന്നതുകൊണ്ടാണ് നിലപാടെടുത്തതെന്നും രാഹുൽ പറയുന്നു. കൃത്യമായ തെളിവുകളില്ലാതെ മാധ്യമ വിചാരണകൾ ദൗർഭാഗ്യകരമാണെന്നും രാഹുൽ പറഞ്ഞു. തന്റെ നിലപാടിനെ ബിജെപിയിലെ തന്നെ പല ഉന്നത നേതാക്കളും പിന്തുണയ്ച്ചതായും രാഹുൽ മറുനാടനോട് പറഞ്ഞു.

അർണാബ് ഗോസ്വാമി മേധാവിയായ റിപബ്ലിക്ക് ടിവി ആദ്യ ദിവസം പുറത്ത് വിട്ടത് ബിഹാറിലെ ആർജെഡി നേതാവ് ലാലു പ്രസദിന്റെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നയാളുമായി ലാലു നേരിട്ട് ഫോണിൽ സംസാരിച്ച വാർത്തയായിരുന്നു. ചെറിയ ഇടവേളയ്ക്ക് ശേഷം അർണാബ് ഗോസ്വാമിയുടെ മടങ്ങി വരവ് നാഷണൽ ബ്രേക്കിങ്ങ് സ്റ്റോറികളോടെയാണ്. ഈ പരമ്പരയിലെ രണ്ടാമത്തെത് തിരുവനന്തപുരം എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ടതായിരുന്നു. തരൂരാണ് മരണത്തിന് പിന്നിലെന്ന രീതിയിൽ 19 ടേപ്പുകളാണ് റിപബ്ളിക്ക് ടിവി പുറത്ത് വിട്ടത്. ഈ വിഷയത്തിൽ നടന്ന ചാനൽ ചർച്ചയിലാണ് ബിജെപി അനുഭാവിയായ രാഹുൽ ഈശ്വർ ശശി തരൂരിനെ ന്യായീകരിച്ച് രംഗത്തെത്തിയത്.

കൃത്യമായ തെളിവുകളില്ലാതെ ഒരാളെ കുറ്റവാളിയെന്ന് വിളിക്കുന്നത് ശരിയല്ലെന്ന വാദമാണ് ചർച്ചയിൽ രാഹുൽ ഉന്നയിച്ചത്. ശശി തരൂർ തന്നെയാണ് കൊല നടത്തിയതെന്നും എഐസിസി മീറ്റിങ്ങിനിടയിൽ ഹോട്ടലിലേക്ക് തിരികെ വന്നുവെന്നുമാണ് അവതാരകനായ അർണാബ് ഗോസ്വാമി ഉന്നയിച്ച വാദം. ഇതിനെ പൂർണ്ണമായും പ്രതിരോധിക്കുന്നതായിരുന്നു രാഹുലിന്റെ വാദം. ശശി തരൂരിനെതിരെ തെളിവുകളുണ്ടോയെന്നായിരുന്നു രാഹുലിന്റെ ചോദ്യം. ശശി തരൂർ വന്നുവെങ്കിൽ അതിന്റെ ദൃശ്യങ്ങളുണ്ടോയെന്നും ചർച്ചയിൽ രാഹുൽ ചോദിക്കുന്നു. മൂന്നാം നിലയിൽ മാത്രമല്ലേ സിസിടിവി ക്യാമറകൾ കേടായിരുന്നുള്ളു. മറ്റ് നിലകളിലോ, ലിഫ്റ്റിലോ, ഹോട്ടൽ റിസപ്ഷനിലോ തരൂർ വന്നതിന്റെ ദൃശ്യങ്ങളുണ്ടോയെന്നായിരുന്നു രാഹുലിന്റെ ചോദ്യം.

പിന്നെയും ഇതേ 19 ടേപ്പുകളുടെ കാര്യം പറഞ്ഞായിരുന്നു അർണാബ് ചർച്ച മുന്നോട്ട് കൊണ്ട് പോയത്. ജനുവരി 15ന് ലീല ഹോട്ടലിൽ 307ാം നമ്പർ റൂമാണ് ശശി തരൂരും സുനന്ദയും താമസിക്കുന്നതിനായി എടുത്തത്. 347ാം നമ്പർ മുറിയിലാണ് സുനന്ദ പുഷ്‌കറിന്റെ ശവശരീരം കണ്ടെത്തിയത്. ഇത് എങ്ങനെ സംഭവിച്ചുവെന്നും സുനന്ദ പുഷ്‌കറിന്റെ ശവശരീരം സ്വയം റൂം മാറി പോവുകയായിരുന്നോ എന്നുമായിരുന്നുഅർണാബ് ചോദിച്ചത്. ആദ്യ ദിനം വലിയ റൂം കിട്ടിയില്ലെന്നും പിന്നീട് വലിയ റൂം കിട്ടിയപ്പോൾ അങ്ങോട്ട് പോയതാണെന്നുമായിരുന്നു രാഹുൽ പറഞ്ഞത്.

ഇപ്പോൾ കേന്ദ്രം ഭരിക്കുന്നത് ബിജെപിയാണ്. ഡൽഹി പൊലീസാണ് കേസന്വേഷിക്കുന്നത് കേന്ദ്രത്തിന്റെ കീഴിലുള്ള അവരെ കോൺഗ്രസ് നേതാവിന് സ്വാധീനിക്കാൻ കഴിയുമെന്ന വിശ്വസിക്കുന്നില്ലെന്നും രാഹുൽ പറയുന്നു. ശശി തരൂർ എന്ന കോൺഗ്രസ് നേതാവിനെ കുടുക്കാനുള്ള തന്ത്രമായി ഇത് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കേണ്ടത് ഇതിൽ രാഷ്ട്രീയത്തിന് അപ്പുറം ഒരാളുടെ വ്യക്തിപരവും കുടുംബപരമായ നഷ്ടവുമെല്ലാം ഉണ്ട് എന്നുള്ളതാണ്. മാധ്യമങ്ങൾ തീർച്ചയായും അന്വേഷാത്മകമായി തന്നെ മുന്നോട്ട് പോകണം. കാര്യങ്ങൾ അന്വേഷിക്കുകയും കണ്ടെത്തുകയും വേണം പക്ഷേ അതൊരിക്കലും മാധ്യമ വിചാരണയായി മാറരുതെന്നും രാഹുൽ ഈശ്വർ പറയുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP