Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്: മികച്ച സീരിയൽ പരസ്പരം; ജനപ്രിയ പരമ്പര സ്ത്രീധനം

ഏഷ്യാനെറ്റ് ടെലിവിഷൻ അവാർഡ്: മികച്ച സീരിയൽ പരസ്പരം; ജനപ്രിയ പരമ്പര സ്ത്രീധനം

കോഴിക്കോട്: ഏഷ്യാനെറ്റ് കഴിഞ്ഞവർഷത്തെ ജനപ്രിയ പരമ്പരകൾക്കുള്ള പുരസ്‌കാരങ്ങളുടെ പ്രഖ്യാപനവും വിതരണവും കോഴിക്കോട് ബീച്ച് മറൈൻ ഗ്രൗണ്ടിൽ നടന്നു. മലയാളത്തിന്റെ ജ നപ്രിയ സൂപ്പർസ്റ്റാർ ദിലീപ്, വിനീത്, കലാഭവൻ ഷാജോൺ, രോഹിണി, ടിനി ടോം, അപർണ ഗോപി നാഥ്, ഷംന കാസിം, കെ.പി.സി.സി. ലളിത, കൈലാഷ്, ബിയോൺ, സംവിധായക നായ രഞ്ജിത്ത്, വി.എം. വിനു, നിർമ്മാതാവ് പി.വി. ഗംഗാധരൻ, ദിനേനശ് പണിക്കർ തുടങ്ങി നിരവധി ചലച്ചിത്ര താരങ്ങൾ സദസ്സി ന് മിഴിവേകി.

ടെലിവിഷൻ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ഏഷ്യാനെറ്റ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ് വത്സലാ മേനേനാൻ സംവിധായകൻ രഞ്ജിത്തിൽ നിന്ന് ഏറ്റുവാങ്ങി. മികച്ച പരമ്പരയായി ന'പരസ്പരവുംന' ജനപ്രിയ പരമ്പരയായി 'സ്ത്രീധ നവുംന' മികച്ച നട നായി വിവേക് ഗോപ നും നടിയായി രേഖ രതീഷും മികച്ച സംവിധായക നായി ഹാരിസണും തെരഞ്ഞെടുത്തു.

തിരക്കഥാകൃത്ത് പ്രദീപ് പണിക്കർ, സ്വഭാവ നടൻ കോട്ടയം പ്രദീപ്, സ്വഭാവ നടി രൂപശ്രീ, മികച്ച നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷോബി തിലകൻ, കന്യ, ഹാസ്യതാരം സെന്തിൽ, ജ നപ്രിയതാരങ്ങളായ ശരത്ദാസ്, ദിവ്യ, പുതുമുഖതാരങ്ങൾ പ്രതീക്ഷ് നന്ദ, ഗായത്രി, ഡബ്ബിങ് ആർട്ടിസ്റ്റുകളായ ശങ്കർലാൽ, നിദു ന, ബാക്ക്ഗ്രൗണ്ട് സ്‌കോറി ന് എസ്.വി. ഗോപാലകൃഷ്ണൻ, എഡിറ്റർ രാജേഷ് തൃശൂർ, ശബ്ദമിശ്രണം ശ്രീജിത്ത് വി.ജി, വീഡിയോഗ്രാഫി മനേനാജ്കുമാർ, മികച്ച ഫാമിലി എന്റർറ്റൈനർ അമ്മയുടെ നിർമ്മാതാവ് മുരുകൻ, ബാലതാരങ്ങളായ സിദ്ധാർത്ഥ്, ബിശ്വാസ്, നിരഞ്ജ ന, സെബിൻ, ആദിത്യൻ, സ്‌പെഷ്യൽ ജൂറി അവാർഡ് ജേതാക്കളായ ചിത്ര ഷേണായി, പ്രതീക്ഷ, സ്‌നേനഹ, ഷാലു, കുര്യൻ, നിയ, മേഘ്‌ന തുടങ്ങിയവർ അവാർഡുകൾ ഏറ്റുവാങ്ങി.

കൂടാതെ ഇഷ തൽവാർ, ആശ ശരത്, സുജ നായിഡു, ഇനിയ, നാച്ച് ബലിയേ ടീം, വിനേനാദ് രക്ഷ, റെയിമസ് മലയാള ടീം, ലക്ഷ്മി, സി നി വർഗ്ഗീസ്, നടാക്ഷ ആദർശ്, അ നീഷ് റഹ്മാൻ, സ്വാതി, ഡാൻസ് & ഡാൻസ് ടീം, അക്‌റോബാറ്റിക് ഡാൻസ് ടീം തുടങ്ങി പ്രമുഖ ചലച്ചിത്ര ടെലിവിഷൻ താരങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികൾ സദസ്സിനെ ഇളക്കിമറിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP