Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സോഷ്യൽ മീഡിയ ട്രോളുകൾ പെരുകിയപ്പോൾ പരസ്പ്പരം നായികയ്ക്ക് പരിഭവം; പരാതി ഉണ്ടെങ്കിൽ സീരിയലിന്റെ മെയിൽ ഐഡിയിൽ അയക്കണം; ഞാൻ എന്റെ കഥാപാത്രം നന്നായി ചെയ്യുന്നുവെന്ന് ഗായത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

സോഷ്യൽ മീഡിയ ട്രോളുകൾ പെരുകിയപ്പോൾ പരസ്പ്പരം നായികയ്ക്ക് പരിഭവം; പരാതി ഉണ്ടെങ്കിൽ സീരിയലിന്റെ മെയിൽ ഐഡിയിൽ അയക്കണം; ഞാൻ എന്റെ കഥാപാത്രം നന്നായി ചെയ്യുന്നുവെന്ന് ഗായത്രിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

തിരുവനന്തപുരം: സോഷ്യൽ മീഡിയ ട്രോളന്മാർക്ക് എപ്പോഴും പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിലെ  പരസ്പ്പരം. കാരണം ഈ സീരിയലിൽ സംഭവിച്ചിട്ടുള്ള പല രംഗങ്ങളും ഇക്കൂട്ടർക്ക് ട്രോളുകൾക്ക് ഇടനൽകിയിട്ടുള്ളതാണ്. ഏറ്റവും ഒടുവിൽ ചന്ദനമഴയിലെ ഹൈജാക്ക് എപ്പോസോഡാണ് സോഷ്യൽ മീഡിയ ട്രോളുകൾക്ക് ഇടയാക്കിയത്. ഇങ്ങനെ സോഷ്യൽ മീഡിയ ട്രോളുകൾ പെരുകിയപ്പോൾ സീരിയൽ നായിക ഗായത്രി അരുണിന് പരിഭവം. ചിലർ ശരിതെറ്റുകൾ നോക്കാതെ ആക്ഷേപ കമന്റുകൾ ഇടുന്നത് തുടർന്നതോടെ ഫേസ്‌ബുക്കിലൂടെയാണ് ഗായന്ത്രി തന്റെ നിലപാട് വ്യക്തമാക്കിയത്.

സീരിയലിനെക്കുറിച്ചുള്ള വിമർശനങ്ങൾ തന്റെ പേജിൽ അതിരുവിടാൻ തുടങ്ങിയതോടെയാണ് ഫേസ്‌ബുക്ക് കുറിപ്പിടാൻ താരം തയ്യാറായത്. എന്നാൽ ഗായത്രി ഇതിനെതിരേ രംഗത്ത് എത്തിയിരിക്കുന്നു. സീരിയലിനെ കുറിച്ച് വിമർശനമോ അഭിപ്രായമോ ഉണ്ടങ്കിൽ അത് പരസ്പരം സീരിയലിന്റെ മെയിൽ ഐഡിയിൽ അയക്കൂ. എന്റെ കഥാപാത്രത്തെ താൻ നന്നായി തന്നെയാണ് കൈകാര്യം ചെയ്യുന്നതെന്ന് എനിക്ക് ബോധ്യമുണ്ടെന്നും ഗായത്രി പറയുന്നു. ഗായത്രി തന്റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് പ്രതികരിച്ചിരിക്കുന്നത്.

കഥയിലോ തിരക്കഥയിലോ തങ്ങൾ അഭിനേതാക്കൾക്ക് യാതൊരു മാറ്റവും വരുത്താൻ കഴിയില്ലെന്ന കാര്യവും ഗായത്രി ഓർമ്മിപ്പിക്കുന്നു. കഴിയുന്നതിന്റെ പരമാവധി അഭിനയിച്ചു ഫലിപ്പിക്കുക മാത്രമാണ് ജോലി. തന്റെ കഥാപാത്രത്തോട് നീതി പുലർത്തുന്നുണ്ടെന്നു തന്നെയാണ് പ്രതീക്ഷയെന്നും അവർ വ്യക്തമാക്കി. സിനിമയെയും സീരിയലിനെയും വേർതിരിച്ചു കാണാനുള്ള സെൻസുണ്ടാകണമെന്നും ഗായത്രി പറയുന്നു.

സിനിമ രണ്ടുംമൂന്നു മണിക്കൂറിനുള്ളിലാണ് കഥ പറയുന്നത് എന്നാൽ സീരിയലിൽ മാസങ്ങളോളം സമയമെടുക്കും. അതിനാൽ അഭിപ്രായങ്ങൾ സീരിയലിന്റെ ഔദ്യോഗിക പേജിൽ രേഖപ്പെടുത്താമെന്നും തന്റെ പേജിൽ മോശം കമന്റുകൾ ചെയ്ത് സമയം കളയേണ്ടെന്നും ഗായത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP