Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

നിലത്തിട്ട് ചവിട്ടിയും മുടിക്ക് പിടിച്ചടിച്ചും 16കാരിയെ തീയിൽ ജീവനോടെ ചുട്ടു കൊന്നു; ഗ്വാട്ടിമാലയിൽ നിന്നും ഒരു വീഡിയോ പുറത്ത്

നിലത്തിട്ട് ചവിട്ടിയും മുടിക്ക് പിടിച്ചടിച്ചും 16കാരിയെ തീയിൽ ജീവനോടെ ചുട്ടു കൊന്നു; ഗ്വാട്ടിമാലയിൽ നിന്നും ഒരു വീഡിയോ പുറത്ത്

ജ്ജയും മാംസവും രക്തവുമുള്ള ജീവൻ തുടിക്കുന്ന ശരീരം തീയിലേക്കിട്ട് കത്തിച്ചാൽ എന്തായിരിക്കും സ്ഥിതി...? ഓ...ഊഹക്കാൻ പോലും പറ്റുന്നില്ല അല്ലേ...? എന്നാൽ ഗ്വാട്ടിമാലയിലെ ഒരു പതിനാറുകാരിയെ ഈ ഒരു നരകത്തീയിലേക്കാണ് മനുഷ്യരൂപമുള്ള കാപാലികർ തള്ളിവിട്ട് ഇല്ലാതാക്കിയിരിക്കുന്നത്. 25 പേരടങ്ങുന്ന സംഘമാണീ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. നിലത്തിട്ട് ചവിട്ടിയും മുടിക്ക് പിടിച്ചും പരമാവധി വേദന തീറ്റിച്ച ശേഷമാണീ കുട്ടിയെ പച്ചക്ക് കത്തിച്ചിരിക്കുന്നത്. മനുഷ്യമനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന ഈ പൈശാചിക ദൃശ്യങ്ങളുടെ വീഡിയോ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. നാല് മിനിറ്റും 38 സെക്കൻഡുമാണ് ഈ വിഡീയോയുടെ ദൈർഘ്യം. 

ഈ വീഡിയോ ഇപ്പോൾ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ക്രൂരമായി മർദനമേറ്റ ഈ കൗമാരക്കാരിയുടെ മുഖത്ത് നിന്ന് രക്തം വാർന്നൊഴുകുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ജനക്കൂട്ടം അവളുടെ ശരീരത്തിൽ ശക്തിയായി ഇടിക്കുന്നതിന്റെയും നിലത്തിട്ട് ചവിട്ടുന്നതിന്റെയും മറ്റും സീക്വൻസുകൾ ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഗ്വാട്ടിമാലയിലെ റിയോ ബ്രാവൊ എന്ന ഗ്രാമത്തിലാണ് ഈ സംഭവം അരങ്ങേറിയിരി്ക്കുന്നത്. തലസ്ഥാനമായ ഗ്വാട്ടിമാല സിറ്റിയിൽനിന്നും 77 മൈലുകൾ പടിഞ്ഞാറാണീ സ്ഥലം. ഒരു മോട്ടോർ സൈക്കിളുകാരനെ കൊലപ്പെടുത്തിയെന്ന കുറ്റത്തിൽ പങ്കുണ്ടെന്നാരോപിച്ചാണ് ജനക്കൂട്ടം ഈ പെൺകുട്ടിക്ക് ഈ ക്രൂരമായ വധശിക്ഷ നടപ്പിലാക്കിയിരിക്കുന്നത്. മോഷ്ടിച്ച് കടന്ന് കളയുകയായിരുന്ന 68കാരനായ കാർലോസ് എന്റിക് ഗോൻസാലെസിനെ വെടിവച്ചുവെന്ന കുറ്റമാണ് ഈ പെൺകുട്ടിക്കും മറ്റ് രണ്ട് പേർക്കും മുകളിൽ ആരോപിക്കപ്പെടുന്നത്. ഇവർ മൂന്ന് പേരും രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പെൺകുട്ടിയെ ജനക്കൂട്ടം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു.

ജനക്കൂട്ടത്തിനിടയ്ക്ക് പെൺകുട്ടി പരിഭ്രാന്തയായി ഇടറി വീഴുന്നത് വീഡിയോയിൽ കാണാം. തളർന്ന് വീണ പെൺകുട്ടിയുടെ ശരീരത്തിലേക്ക് ഒരാൾ ഒരു കാനിൽ പെട്രോൾ കൊണ്ടു വന്ന് ഒഴിക്കുകയും തുടർന്ന് തീ കൊളുത്തുകയും പെൺകുട്ടി ജീവനോടെ കത്തിയമരുകയുമായിരുന്നു. ഈ ദൃശ്യങ്ങൾ ജനക്കൂട്ടം നോക്കി നിൽക്കുന്നതും കാണാം. ഈ സംഭവത്തിൽ ഇടപെടാൻ തങ്ങൾ ശ്രമിച്ചെങ്കിലും കൂടെയുള്ളവർ ജനക്കൂട്ടം തടയുകയായിരുന്നുവെന്നാണ് പൊലീസ് പ റയുന്നത്. യ്ൂട്യൂബിൽ അപ്ലോഡ് ചെയ്ത ഈ വിഡീയോ ഇതുവരെ ലക്ഷക്കണക്കിന് പേരാണ് കണ്ടിരിക്കുന്നത്. തുടർന്ന് ഇത് മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ ക്രൂരമായ കൊലപാതകത്തിന് ഇരയായ പെൺകുട്ടി ആരാണെന്ന് വെളിവായിട്ടില്ലെന്നാണ് ന്യൂസ് വെബ്‌സൈറ്റായ ടിംപോ റിപ്പോർട്ട് ചെയ്യുന്നത്. ഈ സംഭവത്തെ തുടർന്ന് ഇവിടെ കൂടുതൽ സംഘർഷങ്ങൾ ഇല്ലാതിരിക്കാൻ പൊലീസ് ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വിടാതിരിക്കുകയാണെന്നും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുവരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP