1 usd = 71.89 inr 1 gbp = 92.26 inr 1 eur = 81.92 inr 1 aed = 19.57 inr 1 sar = 19.16 inr 1 kwd = 236.27 inr

Nov / 2018
16
Friday

ഒന്നുമറിയാത്തപോലെ കൈവീശി നിന്ന് സ്ത്രീകൾ അടുത്തു കൂടി നടന്നു പോകുമ്പോൾ പിന്നിൽ സ്പർശിക്കുന്ന ഏമാന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ; പട്ടാപ്പകൽ നടുറോഡിൽ ഡ്യൂട്ടിക്കിടയിൽ നടത്തുന്ന വിക്രിയകളിൽ ഇയാൾ വിദ്യാർത്ഥിനികളെ പോലെും വെറുതെ വിടുന്നില്ല; സംശയം തോന്നി ചിലർ തിരിഞ്ഞു നോക്കിയിട്ടും യാതൊരു കൂസലുമില്ലാതെ പിന്നെയും പരിപാടി തുടരുന്നു; സേനക്ക് ആകെ നാണക്കേടായ കാക്കിക്കുള്ളിലെ ഞരമ്പുരോഗി ഹോം ഗാർഡാണെന്ന് കേരളാ പൊലീസ്

September 19, 2018

കൊച്ചി:കേരള പൊലീസ് സേനയ്ക്ക് അപമാനകരമായ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കൊച്ചി തേവര ലൂർദ് പള്ളിയുടെ മുന്നിൽ ഡ്യൂട്ടിക്കിടയിൽ മനഃപൂർവം സ്ത്രീകളെ സ്പർശിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങൾ സമൂഹമാധ്യങ്ങളിൽ വ്യാപകമായി പ്രചരിക...

തുമ്പിക്കൈ ഉയർത്തി സ്‌നേഹപൂർവം അവർ അവനെ തലോടി; കവിൾ ചേർത്തുവെച്ച് ആശ്വസിപ്പിച്ചു; പിരിയാൻ നേരം അവരുടെ കണ്ണുകൾ നിറഞ്ഞ് തുളുമ്പിയിരുന്നു; ശത്രുവിന്റെ ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ ആനയ്ക്ക് യാത്രയയപ്പ് നൽകാൻ ഒത്തുകൂടിയത് മുന്നൂറോളം ആനകൾ! മനുഷ്യത്വം മരവിച്ച ഭൂമിയിലെ ചില മൃഗീയമായ കാഴ്ചകൾ

September 19, 2018

ജാഫ്‌ന: ഹൃദയഭേദകമായ കാഴ്ചയായിരുന്നു അത്. വെട്ടിയും കുത്തിയും വെടിവെച്ചും സഹജീവികളെ കൊല്ലുന്ന മനുഷ്യർക്ക് അന്യമായി തുടങ്ങിയിരിക്കുന്ന സഹജീവീഭാവത്തിന്റെ നേർക്കാഴ്ച. ശത്രുവിന്റെ ആക്രമണത്തിൽ ചരിഞ്ഞ സംഘത്തലവന് യാത്രയയപ്പ് നൽകാൻ ഒത്തുകൂടിയത് മുന്നൂറോളം കാട...

'പരിഹാരത്തിനായി പണം വാങ്ങി ടൂർ പോയ ശേഷം ഞാൻ പറ്റിച്ചേക്കാം; എന്നേയും മുത്തശ്ശി അത്രയ്ക്ക് വിശ്വസിക്കണ്ട'; മന്ത്രവാദത്തിനായി പണം മുടക്കുന്നതിനേക്കാൾ നല്ലത് ആ പണമുപയോഗിച്ച് പ്രളയബാധിതർക്ക് കിടപ്പാടം വെക്കാൻ പണം നൽകുന്നത്; 23 വയസായ കൊച്ചുമകന്റെ വിവാഹം മുടക്കുന്നത് പിതൃക്കളെന്നും പരിഹാരം വേണമെന്നും പറഞ്ഞ് കത്തയച്ച മുത്തശ്ശിക്ക് ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി; വീഡിയോ വൈറൽ

September 13, 2018

തിരുവനന്തപുരം: സൈബർ ലോകത്തിന്റെ പ്രിയപ്പെട്ട ജ്യോത്സ്യനാണ് ഹരി പത്തനാപുരം. ജ്യോതിഷ സംബന്ധിയായ ചോദ്യങ്ങൾക്ക് മറുപടി നൽകുന്ന പരിപാടി അദ്ദേഹം സൂര്യ ടി വിയിൽ അവതരിപ്പിക്കുന്നുണ്ട്. ഇടയ്ക്കിടെ അദ്ദേഹം നൽകുന്ന മറുപടികളാണ് സൈബർ ലോകത്ത് വൈറലാകാറുള്ളത്. അത്...

ഓടുന്ന കാറിൽ യുവതിയുടെ സുഖപ്രസവം; വേദനകൊണ്ട് കരയുമ്പോൾ ഇപ്പോൾ നിർത്താമെന്ന് പറഞ്ഞ് കാറോടിച്ച് ഭർത്താവ്; 25-ാം വയസ്സിൽ അഞ്ചാമതും പ്രസവിച്ച യുവതിയുടെ വീഡിയോ വൈറലായപ്പോൾ

September 08, 2018

ഓടുന്ന കാറിൽ യുവതിക്ക് സുഖപ്രസവം. അതും പ്രസവവേനദയെടുത്തുള്ള അമ്മയുടെ കരച്ചിൽകണ്ട് നടുങ്ങിയ നാലുമക്കൾക്ക് മുന്നിൽ. അമേരിക്കയിലെ ടെക്‌സസിലാണ് 25-കാരിയായ അലക്‌സിസ് സ്വിന്നി കാറിനുള്ളിൽ പ്രസവിച്ചത്. അഞ്ചാമത്തെ പ്രസവമായിരുന്നു അലക്‌സിസിന്റേത്. പൂർണഗർഭിണിയ...

ഭക്ഷിക്കാനും കുടിക്കാനും ശ്വസിക്കാനും മണക്കാനും തുമ്പിക്കൈ തന്നെ വേണം; അപ്പോൾ തുമ്പിക്കൈ ഇല്ലാത്ത ആനകൾ എന്തുചെയ്യും? തുമ്പിക്കൈ നഷ്ടപ്പെട്ട ആനയുടെ വീഡിയോ വൈറലാകുമ്പോൾ

September 07, 2018

തുമ്പിക്കൈ ഇല്ലാതെ ആന എങ്ങനെ ജിവിക്കും? ഭക്ഷണം കഴിക്കാനും കുടിക്കാനും ശ്വസിക്കാനും മണക്കാനുമൊക്കെ തുമ്പിക്കൈ അനിവാര്യമാണെന്നിരിക്കെ, അതില്ലാതെ അലയുകയാണ് ദക്ഷിണാഫ്രിക്കയിൽ ഒരു ആനക്കുട്ടി. ക്രൂഗർ നാഷണൽ പാർക്കിൽനിന്നുള്ള ഈ ദൃശ്യം ആനപ്രേമികളെ നോവിക്കുന്ന...

ആൺസിംഹം കെളവനായാൽ പെൺസിംഹങ്ങൾ ചേർന്ന് കൊന്നുകളയുമെന്നറിയാമോ? ഒമ്പത് പെൺസിംഹങ്ങൾ ചേർന്ന് പല്ലുകുത്തിയിറക്കി നടത്തിയ കൊലപാതകശ്രമത്തിൽനിന്നും ഒരു ആൺസിംഹം രക്ഷപ്പെട്ട വീഡിയോ കാണാം

September 07, 2018

സംഘത്തലവനായ ആൺസിംഹത്തിന് പല്ലുകൊഴിഞ്ഞപ്പോൾ അതിനെ കൊല്ലാൻ പെൺസിംഹങ്ങളൊക്കെച്ചേർന്ന് തീരുമാനിച്ചു. ഒമ്പത് സിംഹികൾ സംഘം ചേർന്ന് കടിച്ചുകീറി കൊല്ലാനുള്ള ശ്രമത്തിൽനിന്ന് ആൺസിംഹത്തെ രക്ഷിച്ചത് വന്യജീവി കേന്ദ്രത്തിലെ ജീവനക്കാരുടെ ഇടപെടൽ. അഗ്നിശമന ഉപകരണങ്ങൾ ...

ഈ തേനീച്ചകളുടെ സ്നേഹം എങ്കിലും നമുക്ക് സഹജീവികളോടുണ്ടോ? തേൻകുടത്തിൽ വീണ് പോയ തേനീച്ചയെ രക്ഷിച്ചെടുത്ത് കൂട്ടുകാർ നക്കിത്തുടയ്ക്കുന്ന വീഡിയോ വൈറലാകുമ്പോൾ

September 02, 2018

യുഎസ്എയിലെ മിച്ചിഗനിലെ കവേർട്ട് ടൗൺഷിപ്പിൽ നിന്നും പകർത്തപ്പെട്ട തേനീച്ചകളുടെ ഫൂട്ടേജ് വൈറലാകുന്നു. തേൻ കുടത്തിൽ വീണ് പോയ ഒരു തേനീച്ചയെ മറ്റ് തേനീച്ചകൾ കൂട്ടം ചേർന്ന് കരകയറ്റുന്ന വീഡിയോ പകർത്തിയിരിക്കുന്നത് തേനീച്ച പരിപാലകനായ പീറ്റർ വാൽകോസാണ്. രക്ഷിച...

പേളി മാണി യഥാർഥത്തിൽ ആരാണെന്ന് എനിക്കിപ്പോൾ അറിയില്ല; ശ്രീനിഷുമായുള്ള പേളിയുടെ പ്രണയം വിവാഹത്തിലെത്തിയാൽ പിന്തുണയ്ക്കും; ശത്രുവായിരുന്ന തരികിട സാബു ഇപ്പോൾ അടുത്ത സുഹൃത്ത്; ബിഗ് ബോസ് ഷോയിൽ വീണ്ടും വിളിച്ചാൽ പങ്കെടുക്കുന്ന കാര്യം പരിഗണിക്കുമെന്നും രഞ്ജിനി ഹരിദാസ് ഫേസ്‌ബുക്ക് ലൈവിൽ

September 01, 2018

കൊച്ചി: പേളി മാണി യഥാർഥത്തിൽ ആരാണെന്ന് തനിക്കിപ്പോൾ അറിയില്ലെന്ന് രഞ്ജിനി ഹരിദാസ്. ബിഗ് ബോസ് ഹൗസിന് പുറത്തെ പേളിയെ തനിക്ക് അറിയാമായിരുന്നു. പിന്തുണ നൽകേണ്ട സമയത്ത് അത് താൻ നൽകിയിട്ടുണ്ടെന്നും രഞ്ജിനി പറഞ്ഞു. ബിഗ്‌ബോസ് ഹൗസിൽ ഏറെ ചർച്ചയാകുന്ന പേളി- ശ്ര...

കേരളത്തിനെ നടുക്കിയ പ്രളയം മുമ്പേ അറിഞ്ഞൊരു സംവിധായകൻ; ആറ് മാസം മുമ്പ് പ്രശസ്ത ഛായാഗ്രാഹകൻ കൂടിയായ അനിൽ നായർ ഒരുക്കിയ സമത്വം ഹ്രസ്വചിത്രം ശ്രദ്ധ നേടുന്നു

August 29, 2018

കേരളത്തിലുണ്ടായ പേമാരിയും മഹാപ്രളയവും മുൻകൂട്ടി കണ്ടൊരു സംവിധായകനും അദ്ദേഹം ഒരുക്കിയ ഹ്രസ്വചിത്രവുമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.മഹാപ്രളയവും തുടർന്ന് സർവതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്ന മനുഷ്യരുടെ കഥയും പറയുന്ന ചിത്രമാണ് സ...

പ്രാർത്ഥിക്കാൻ മോസ്‌ക് കണ്ടെത്താതായപ്പോൾ മുസ്ലിം യുവാവ് ഗുരുദ്വാരയിൽ എത്തി; സിഖ് മതത്തിന്റെ പ്രാർത്ഥനകൾ നടക്കുന്നതിനിടയിൽ നിസ്‌കാരം തുടർന്ന് മുസ്ലിം യുവാവ്; മതേതരത്വത്തിന്റെ മഹാമാതൃകയായി സോഷ്യൽ മീഡിയ ഏറ്റെടുത്ത വീഡിയോ കാണാം

August 29, 2018

മതത്തിന്റെ പേരിൽ ലോകമാകമാനമുള്ള സ്പർധയും സംഘർഷങ്ങളും അരുംകൊലകളും വർധിച്ച് വരുന്ന വർത്തമാനകാലത്ത് ഇതാ മതേതരത്വത്തിന്റെ മഹത്തായ സന്ദേശം വിളിച്ചോതുന്ന ഒരു വീഡിയോ മലേഷ്യയിൽ നിന്നെത്തി വൈറലായിരിക്കുകയാണ്. പ്രാർത്ഥിക്കാൻ മോസ്‌ക് കിട്ടായായപ്പോൾ മുസ്ലിം യുവാ...

ഒരു സിനിമയ്ക്ക് രണ്ടും മൂന്നും കോടി രൂപ ശമ്പളം വാങ്ങിക്കുന്ന പല നടന്മാരെയും ഇപ്പോൾ കാണാനില്ല; അഞ്ചുദിവസം കൊണ്ട് 35 ലക്ഷം ശമ്പളം വാങ്ങുന്ന ഹാസ്യനടന്മാർ അഞ്ചുപൈസ കൊടുത്തിട്ടില്ല; ഒരു കട ഉദ്ഘാടനത്തിന് 30 ലക്ഷം രൂപ വാങ്ങുന്നവർ പോലും ദുരിതാശ്വാസത്തിന് ഒന്നും കൊടുത്തിട്ടില്ല; ഫേസ്‌ബുക്കിൽ വലിയ കാര്യങ്ങൾ എഴുതുന്നവർ ഇപ്പോൾ എവിടെ? പ്രളയ ദുരിതാശ്വാസത്തോട് മുഖം തിരിഞ്ഞ് നിൽക്കുന്ന യുവനടന്മാരെ രൂക്ഷമായി വിമർശിച്ച് ഗണേശ്‌കുമാർ

August 27, 2018

കൊച്ചി: പ്രളയ ദുരിതാശ്വാസത്തോട് പുറം തിരിഞ്ഞു നിൽക്കുന്ന മലയാള സിനിമയിലെ യുവ നടന്മാരെ രൂക്ഷമായി വിമർശിക്കുന്ന നടനും എംഎൽഎയുമായ ഗണേശ്‌കുമാറിന്റെ വീഡിയോ വൈറലാവുന്നു. ഫേസ്‌ബുക്കിൽ വലിയ അഭിപ്രായം പറയുന്ന നമ്മുടെ യുവ നടന്മാർ ഇപ്പോൾ എവിടെപ്പോയെന്ന് അദ്ദേഹം...

വയനാട്ടിലെ രണ്ടായിരം ഊരുകളിൽ ദുരിതബാധിതർക്ക് സഹായമെത്തിക്കും; മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് കേരളം കൂടുതൽ കരുത്താർജ്ജിക്കും; ആ മഹാവിപ്ലവത്തിന്റെ സമരമുഖത്ത് താനും ഒപ്പം ചേരാമെന്ന് മോഹൻലാൽ

August 23, 2018

തിരുവനന്തപുരം: മഹാപ്രളയത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച് കേരളം കൂടുതൽ കരുത്താർജ്ജിക്കുമെന്ന് മോഹൻലാൽ. ആ മഹാവിപ്ലവത്തിന്റെ സമരമുഖത്താണ് നമ്മളെന്നും, പോരാട്ടത്തിൽ താനും ഒപ്പം ചേരാമെന്നും 'ഫേസ്‌ബുക്ക് വിഡിയോയിൽ അദ്ദേഹം പറഞ്ഞു. ഈ പ്രവർത്തനങ്ങളെല്ലാം വില മതിക്...

കേരളത്തിൽ പ്രളയമുണ്ടാകുന്നത് ബീഫ് കഴിക്കുന്നതുകൊണ്ട തന്നെയെന്ന് ആവർത്തിച്ച് സ്വാമി ചക്രപാണി; ശാസ്ത്രമല്ല ഗോമാതാവാണ് സംരക്ഷിക്കപ്പെടേണ്ടതെന്നത് തന്റെ ലോജിക്കെന്നും ഹിന്ദു മഹാസഭ അധ്യക്ഷൻ; ഗോമാതാവിനെ സംരക്ഷിക്കണമെന്ന സ്വാമിയുടെ വാദത്തെ തള്ളാതെ രാഹുൽ ഈശ്വറും; കേരളത്തിൽ വില്ലൻ ബീഫെങ്കിൽ ഉത്തരാഖണ്ഡിൽ മദ്യപാനവും കേദാർനാഥിലെ ഹണിമൂണും; ഇന്ത്യ ടുഡേ ചാനൽ ചർച്ചയിൽ സംഭവിച്ചത്

August 22, 2018

തിരുവനന്തപുരം: കേരളത്തിൽ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ് നടത്തിയ പ്രസ്താവനയെ പിന്തുണച്ച് രാഹുൽ ഈശ്വർ. കേരളത്തിൽ വെള്ളപ്പൊക്കത്തിന് കാരണം ബീഫ് കഴിക്കുന്നതും ഗോമാതാവിനെ കൊല്ലുന്നതുമാമെന്ന ചക്രപാണി മഹ...

മര്യാദകേട് പറയരുത്.... ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് നേരെ ആക്രോശവുമായി കരുനാഗപ്പള്ളി എംഎൽഎ; ക്യാമ്പിലെത്തിയപ്പോൾ വയോധിക പറഞ്ഞ പരാതി ചൊടിപ്പിച്ചു; ദുരിതാശ്വാസ ക്യാമ്പിൽ നടത്തിയ മോശം പെരുമാറ്റത്തിൽ ആർ. രാമചന്ദ്രൻ എംഎൽഎയ്ക്കെതിരെ പരക്കെ പ്രതിഷേധം

August 20, 2018

കൊല്ലം: ദുരിതാശ്വാസ ക്യാമ്പിലെ അന്തേവാസിക്ക് നേരെ എംഎ‍ൽഎയുടെ ആക്രോശം. കരുനാഗപ്പള്ളി എംഎ‍ൽഎ ആർ.രാമചന്ദ്രനാണ് ക്യാമ്പിലെ അന്തേവാസിയായ വയോധികയ്ക്ക് നേരെ ആക്രോശം അഴിച്ചുവിട്ടത്. തൊടിയൂർ വേങ്ങറ എൽ.പി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് തിങ്കളാഴ്ച വൈകിട...

പട്ടാള വേഷമിട്ട് ആൾമാറാട്ടം നടത്തി മുഖ്യമന്ത്രിക്ക് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും വീഡിയോ ഇട്ട ഉണ്ണി എസ് നായർക്കെതിരെ കേസ്; ഇയാൾ സൈനികനല്ലെന്ന് കരസേനാ മേജർ; വീഡിയോ പ്രചരിപ്പിച്ചത് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പിൽ നിന്നെന്ന് സിപിഎം; ഒന്നുമറിയില്ലെന്ന് ചെന്നിത്തല; വ്യാജ പട്ടാള വീഡിയോയിൽ രാഷ്ട്രീയ പോരും

August 20, 2018

തിരുവനന്തപുരം: പട്ടാള വേഷമിട്ട് ആൾമാറാട്ടം നടത്തി മുഖ്യമന്ത്രി പിണറായി വിജയന് വിവരമില്ലെന്നും ജനത്തിന് ഒരു വിലയും കൽപ്പിക്കുന്നില്ലെന്നും വ്യാജപ്രചരണം നടത്തിയ ഉണ്ണി എസ് നായർക്കെതിരെ പൊലീസ് കേസെടുത്തു. ഡിജിപിയുടെ നേരിട്ടുള്ള നിർദ്ദേശപ്രകാമാണ് ഇയാൾക്കെ...

MNM Recommends