Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കളിയല്ല പാചകം; മൂന്ന് വയസ്സുകാരിയുടെ മീൻ കറി വെയ്ക്കൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കളിയല്ല പാചകം; മൂന്ന് വയസ്സുകാരിയുടെ മീൻ കറി വെയ്ക്കൽ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു

കൃത്യമായ ചേരുവകൾ ചേർത്ത് കറി വയ്ക്കുക എന്നത് ഒരു കല തന്നെയാണ്. ഇന്നത്തെ തലമുറയിൽ പലർക്കും അത് നല്ലതു പോലെ അറിയുകയുമില്ല. എന്നാൽ മൂന്നാമത്തെ വയസ്സിൽ മീൻ കറി വെച്ച് താരമായിരിക്കുകയാണ് ഒരു കൊച്ചു മിടുക്കി.

തനിയെ വാരി ഉണ്ണാൻ ശ്രമിച്ച് തുടങ്ങുന്ന പ്രായത്തിൽ മീൻകറി വച്ച് രസിപ്പിച്ചിരിക്കുന്ന ഈ കുരുന്നിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിരക്കുകയാണ്. പരിചയ സമ്പന്നയായ ഒരു പാചകക്കാരിയെ പോലെയാണ് ഈ പെൺകുട്ടി മീൻ കറി വെയ്ക്കുന്നത്. കറി വെയ്ക്കുന്ന പാത്രത്തിലേക്ക് മീൻ ഇടുന്നതും അതിലേക്ക് വേണ്ട ചേരുവകൾ എല്ലാം ചേർക്കുന്നതും അടുപ്പത്താക്കുന്നതും എല്ലാം ഒരു എക്‌സ്‌പേർട്ടിനെ പോലെ വളരെ വേഗത്തിലാണ്.

നല്ല കൈ വഴക്കത്തോടെയാണ് ഈ മൂന്നു വയസ്സുകാരിയുടെ പാചകം. കൊച്ചു കുട്ടികളുടേത് പോലുള്ള യാതൊരു ബുദ്ധിമുട്ടുകളും ഇല്ലാതെ തവി ഉപയോഗിച്ച് വളരെ രസകരമായി തന്നെ ഇളക്കുന്നതും വലിയ പാത്രം എടുത്ത് അടുപ്പിൽ വയ്ക്കുന്നതും തീവെയ്ക്കുന്നതും എല്ലാം ആരും കണ്ടിരുന്നു പോകും.

കറി വെച്ച ശേഷം തന്നേക്കാൾ മുതിർന്ന മറ്റു കുട്ടികൾക്ക് ചോറും കറിയും വിളമ്പി കൊടുക്കാനും ഈ കൊച്ചു മിടുക്കി മറന്നില്ല. ഏത് സ്ഥലത്തുനിന്നുമാണ് വിഡിയോ വന്നരിക്കുന്നതെന്ന് അറിയില്ല. എന്തുതന്നെയായാലും മൂന്നുവയസുകാരിയുടെ മീൻകറി സൈബർ ലോകത്തും വൈറലായിക്കഴിഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP