Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെവിക്കകത്തു കൂടി ഈയാംപാറ്റ ഓടി നടന്നാൽ എന്തു സംഭവിക്കും? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

ചെവിക്കകത്തു കൂടി ഈയാംപാറ്റ ഓടി നടന്നാൽ എന്തു സംഭവിക്കും? ഈ വീഡിയോ ഒന്നു കണ്ടു നോക്കൂ

സുഹൃത്തിന്റെ ചെവിക്കുള്ളിൽ കയറിപ്പറ്റിയ ഈയാംപാറ്റയെ പുറത്തെടുക്കാനുള്ള സുഹൃത്തുക്കൾ നടത്തുന്ന ഓപറേഷനാണ് ഈ വീഡിയോയിൽ കാണിക്കുന്നത്. ചെവിക്കുള്ളിലെ ഈയാംപാറ്റ ഉണ്ടാക്കുന്ന അലോസരങ്ങൾ വിളിച്ചു പറഞ്ഞ് നിലത്ത് കിടന്നുരുഴുകയാണ് മിക്കി എന്നുമാത്രം വിളിക്കപ്പെടുന്നയാൾ. ഫുട്‌ബോൾ കമന്ററി പോലെ ഈയാംപാറ്റ് ചെവിക്കുള്ളിൽ കാട്ടിക്കൂട്ടുന്ന കോലാഹലങ്ങൾ മിക്കി അതേ പടി പറയുന്നുണ്ട്. ആദ്യം എന്തോ ഭ്രാന്താണെന്നു കരുതിയ കൂട്ടുകാർ മിക്കിയുടെ ചെവിക്കുള്ളിലേക്ക് വെളിച്ചമടിച്ചു നോക്കിയപ്പോഴാണ് എന്തോ വസ്തു കുടുങ്ങിക്കിടക്കുന്നതായി കണ്ടത്.

പിന്നീട് അതിനെ പുറത്തെടുക്കാനായി ശ്രമം. നിലത്ത് കിടന്ന് മിക്കി മോങ്ങുമ്പോൾ ചെറുചവണ ഉപയോഗിച്ച് കൂട്ടുകാർ ഈയാംപാറ്റയെ പുറത്തെടുക്കാൻ കിണഞ്ഞു പരിശ്രമിക്കുന്നു. പക്ഷേ പാറ്റ വളരെ ഉള്ളിലേക്ക് നീങ്ങിയിരിക്കുന്നു. ഒടുവിൽ ശ്രമം വിജയിച്ചു. ജീവനോടെ തന്നെ ഈയാംപാറ്റയെ പുറത്തെടുത്തു. പിന്നീട് കൂട്ടച്ചിരിയായിരുന്നു. എല്ലാവർക്കും മിക്കി നന്ദിയും പറഞ്ഞു. യുഎസിലെ മിസൂറിയിലെ ലീസ് സമ്മിറ്റിലുണ്ടായി ഈ സംഭവം സെപ്റ്റംബർ 28-ന് ചിത്രീകരിച്ചതാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP