Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം' എന്നു ആഗ്രഹം പറഞ്ഞ് അമ്മയ്ക്ക് മകൾ നൽകിയത് കിടിലൻ സർപ്രൈസ്! കൺമുമ്പിൽ അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടപ്പോൾ അന്തംവിട്ട് അമ്മ; വീട്ടിലെത്തിയ ആരാധികയെ യാതൊരു ജാടയും കൂടാതെ സ്വീകരിച്ച് താരപത്‌നിയും: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ

'എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം' എന്നു ആഗ്രഹം പറഞ്ഞ് അമ്മയ്ക്ക് മകൾ നൽകിയത് കിടിലൻ സർപ്രൈസ്! കൺമുമ്പിൽ അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടപ്പോൾ അന്തംവിട്ട് അമ്മ; വീട്ടിലെത്തിയ ആരാധികയെ യാതൊരു ജാടയും കൂടാതെ സ്വീകരിച്ച് താരപത്‌നിയും: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മലയാൡകളുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ എന്നാണ് ആരാധകർ പറയാറ്. തലക്കനമില്ലാതെ ആരാധകർക്കൊപ്പം നിൽക്കുന്ന വ്യക്തിത്വമായതു കൊണ്ടു കൂടിയാണ് അദ്ദേഹം മറ്റുതാരങ്ങളിൽ നിന്നും പോലും വ്യത്യസ്തനാകുന്നത്. ആതിഥ്യ മര്യാദയുടെ കാരത്തിലും ലാലേട്ടൻ സൂപ്പറാണെന്നാണ് അദ്ദേഹത്തിന്റെ ആരാധകർ പറയുന്നത്. അത്തരത്തിൽ തന്റെ ആരാധികയുടെ അമ്മക്ക് ഒരു സർപ്രൈസ് നൽകാൻ വേണ്ടി ലാലേട്ടൻ തയ്യാറായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായത്.

ലാലേട്ടനെ നേരിൽ കാണണം എന്ന ആഗ്രഹം പ്രകടിപ്പിച്ച അമ്മയ്ക്ക് മകൾ നൽകിയ സർപ്രൈസാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. മോഹൻലാലിനെ കാണാൻ പോകുന്നു എന്ന യാതൊരു സൂചനയും നല്കാതെയാണ് ശ്രീതു തുളസി എന്ന യുവതി അമ്മയെ അദ്ദേഹത്തിന് മുന്നിലെത്തിച്ചത്. അപ്രതീക്ഷിതമായി മോഹൻലാലിനെ കണ്ടത്തോടെ ശരിക്കും അതിശയപ്പെട്ടു യുവതിയെ അമ്മ. സന്തോഷം കൊണ്ട് എന്താണ് പറയേണ്ടത് എന്നു പോലും അറിയാത്ത അവസ്ഥയിൽ നിൽക്കുമ്പോൾ മോഹൻലാലും ഭാര്യ സുചിത്രയും ചേർന്ന് ആശംസകൾ നേർന്ന് സ്വീകരിച്ചു.

വീട്ടിലെത്തിയ ആരാധികയെയും മകലെയും തികഞ്ഞ ആതിഥ്യ മര്യാദയോടെ സ്വീകരിച്ചു. സൗമ്യമായി സംസാരിച്ച് കാര്യങ്ങൾ ചോദിച്ച് ചായ എടുക്കട്ടെ എന്നു ചോദിച്ചു കൊണ്ടായിരുന്നു മോഹൻലാൽ പെരുമാറിയത്. ഭർത്താവിനൊപ്പം നിന്ന സുചിത്രയും ഒരു ജാടയും കൂടാതെ വീട്ടിൽ എത്തിയ അതിഥികളോട് വളരെ സ്‌നേഹത്തോടെ പെരുമാറി. 15 മിനിറ്റ് മോഹൻലാലിനെ തന്നെ നോക്കിയിരുന്ന അമ്മ അതി സന്തോഷത്തിൽ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ .. 'ഇഷ്ടമാണ് ..ഒരുപാട് ... ഞങ്ങൾക്കെല്ലാവർക്കും' എന്നാണ് പറഞ്ഞതെന്നാണ് ശ്രീതു തുളസി ഫേസ്‌ബുക്കിൽ കുറിച്ചത്.

അമ്മയ്ക്ക് മകൾ കൊടുത്ത സർപ്രൈസിനെ കുറിച്ച് ശ്രീതു തുളസി ഫേസ്‌ബുക്കിൽ കുറിച്ചത് ഇങ്ങനെ:

കുറച്ചു മാസങ്ങൾക്കു മുൻപ് ഒരു ദിവസം TV കണ്ടു കൊണ്ടിരുന്ന അമ്മ പെട്ടെന്ന് ചാടി എണീറ്റ് ... 'എനിക്കിനി ഒരൊറ്റ ആഗ്രഹം മാത്രെമേ ഉള്ളൂ ജീവിതത്തിൽ..' എന്ന് പറഞ്ഞു തുടങ്ങി.. വർക്കിങ് ഫ്രം ഹോം ആയിരുന്ന ഞാൻ തലയിൽ തുണി ഇട്ടു ഒളിച്ചിരിക്കാൻ റെഡി ആയി.. എനിക്ക് അറിയാം ഈ വക ഡയലോഗ് സ്ഥിരം എങ്ങോട്ടേക്കു ആണ് പോകുന്നത് എന്ന്. അപ്പോൾ അതാ എന്നെ ഞെട്ടിച്ചു കൊണ്ട് അമ്മ

'എനിക്ക് ആ ലാലേട്ടനെ ഒരു നോക്ക് കാണണം!'റ്റാങ് ടാഡാങ് ! ഞാൻ രോമാഞ്ചം കൊണ്ട് കോരി തരിച്ചു ...എന്റെ അമ്മ! ഞാൻ വളർത്തി വലുതാക്കിയ എന്റെ സ്വന്തം അമ്മ... എന്നെക്കാൾ വലിയ ലാലേട്ടൻ ഫാൻ ആണെന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു ഐ ആം പ്രൗഡ് ഓഫ് യു അമ്മാ എന്ന് പറഞ്ഞു ഞാൻ എന്റെ പണി തുടർന്നു!

മാസങ്ങൾ കഴിഞ്ഞു ... chakkudu കൂട്ട് കാർ ഉള്ളതിനാലും (Aarti Panikkar & Sajiv Soman ) പിന്നെ ഒരു കാര്യം വളരെ ആത്മാർത്ഥമായി നമ്മൾ ആഗ്രഹിച്ചാൽ ലഭിക്കും എന്നുള്ളതിനാലും ( remembering പാലൊ കൊയലോ അണ്ണൻ ) അമ്മക്ക് ഷഷ്ഠി പൂർത്തി ആകുന്ന ഈ വര്ഷം തന്നെ ആ അസുലഭ നിമിഷം ഒത്തു വന്നു. യാത്ര ചെയ്തു ലാലേട്ടനെ കാണാൻ വളരെ ഏറെ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു എങ്കിലും ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം എന്നെ വല്ലാതെ ചിന്തിപ്പിച്ചു. നമ്മുടെ ജീവിതത്തിൽ നാളെ എന്നൊന്ന് ഉണ്ടോന്നു എങ്ങനെ അറിയാനാണ് . രണ്ടും കൽപ്പിച്ചു തീരുമാനിച്ചു .. ഞാൻ അമ്മയെ ലാലേട്ടനെ കാണിക്കും ഇത്തവണ.

അമ്മയോട് ഒരു വാക്കു പോലും മിണ്ടീല.'ഒരു ബിസിനസ്സ് ആവശ്യത്തിന് വേണ്ടി ഒരു ആളെ കാണാൻ പോകുന്നു. അമ്മയും വന്നോളൂ'. അമ്മ റെഡി ലാലേട്ടനും പറഞ്ഞു അമ്മയോട് പറയണ്ട ..സർപ്രൈസ് ആവട്ടെ എന്ന്. ലാലേട്ടന് അറിയില്ലല്ലോ സർപ്രൈസ് കിട്ടിയാൽ ഒരു മണിക്കൂർ റിലേ പോയി സൈലന്റ് ആയി ഇരിക്കണേ ഐറ്റം ആണ് എന്റെ അമ്മ എന്ന്. ഒടുവിൽ കണ്ടു...! Such an experience ! ഇത്രയും down to earth ആയ ഒരു മനുഷ്യൻ. നമ്മൾ ഒക്കെ എന്ത് ഉണ്ടായിട്ടു ആണ് എന്തേലും ഒക്കെ അഹങ്കാരം കാണിക്കണെ എന്ന് തോന്നി പോയി. ഇത്രയും കഴിവുള്ള successfull ആയ ജന കോടി ആരാധകർ ഉള്ള മനുഷ്യൻ ഇത്രയും താണു നിന്ന് സംസാരിച്ചപ്പോൾ എനിക്ക് automatically പാതാളത്തിൽ നിന്നും നോക്കി നിക്കാനേ കഴിഞ്ഞുള്ളു .

ഞാൻ നേരത്തെ തീരുമാനിച്ചിരുന്നു.. ഇത് 'ഞാൻ' ലാലേട്ടനെ കാണുന്ന മീറ്റിങ് അല്ല ഇത് അമ്മയുടെ ദിവസം!. അതു കൊണ്ട് ശ്രീതു എന്ന ലാലേട്ടൻ എല്ലാം എല്ലാമായ വ്യക്തി ഇന്ന് ബ്രേക്കിൽ ആയിരിക്കും. ( ഞാൻ ഒരു വെറും 'ഫാൻ ' അല്ല ... എനിക്ക് സ്‌നേഹം ആണ് ലാലേട്ടനോട് ..കളങ്കം ഇല്ലാത്ത സ്‌നേഹം ??.എന്ന് വിശ്വസിക്കാൻ ആണ് എനിക്ക് ഇഷ്ടം ) ഞാൻ സംയമനം പാലിച്ചു ... deep breaths ... not looking at him ?അങ്ങനെ എങ്ങനെയൊക്കെയോ ഞാൻ എന്നിലെ ലാലേട്ടന്റെ 'സ്വന്തം ആളിനെ' ഒതുക്കി.

എന്നാൽ ലാലേട്ടൻ നമ്മളെ അറിയാനായി കൂടുതൽ ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. ?.ചായ എടുക്കട്ടേ എന്നൊക്കെ ഒരു സാധാരണ വ്യക്തിയെ പോലെ നമ്മളോട് ചോദിച്ചപ്പോൾ ... ലാലേട്ടനെ മറ്റുള്ളവരോട് പെരുമാറാൻ അറിയാവുന്ന വ്യക്തി ആക്കി വളർത്തിയ ആ കുടുംബത്തിനോട് വളരെ ബഹുമാനം തോന്നി. ലാലേട്ടനെ പോലെ തന്നെ സുചിത്ര ചേച്ചിയും ഒരു ജാടയും കൂടാതെ വീട്ടിൽ എത്തിയ അതിഥികളോട് വളരെ സ്‌നേഹത്തോടെ പെരുമാറി. ആ 15 minutes അമ്മ ലാലേട്ടനെ നോക്കി അതി സന്തോഷത്തിൽ ചിരിച്ചുകൊണ്ടിരുന്നതല്ലാതെ ഇത്രയും മാത്രമേ പറഞ്ഞുള്ളൂ .. 'ഇഷ്ടമാണ് ..ഒരുപാട് ... ഞങ്ങൾക്കെല്ലാവർക്കും '

അവിടെ നിന്ന് മനസ്സും ഹൃദയവും നിറഞ്ഞു കവിഞ്ഞു ഇറങ്ങിയപ്പോൾ അമ്മ കുറെ നേരം ചിരിച്ചു കൊണ്ടിരുന്നു.. എന്നിട്ടു കുറെ സന്തോഷ ശബ്ദങ്ങളും ...?എന്നിട്ടു എന്നെ കെട്ടി പിടിച്ചു പറഞ്ഞു 'എന്റെ സ്വപ്നങ്ങൾക്ക് വേണ്ടി നീ മാത്രെമേ ഇത്രേയും ബുദ്ധിമുട്ടൂ മക്കളെ '... എന്റെ കണ്ണ് നിറഞ്ഞു വരികെ... ഒരു മറ്റേർണിറ്റി വെയർ പരസ്യം ഞങ്ങൾ പാസ് ചെയ്തു . അപ്പോൾ അമ്മ 'ഇനി എനിക്കു ജീവിതത്തിൽ ഒരേ ഒരു ആഗ്രഹമേ ബാക്കി ഉള്ളൂ..'! ഞാൻ ഡ്രൈവർ ചേട്ടനോട് ...'വേഗം വണ്ടി വീട് ചേട്ടാാാാ '!

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP