Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വന്ദേമാതരത്തിന്റെ അക്കാപ്പെല്ല പതിപ്പുമായി സൗമ്യ സനാതനൻ; സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആസ്വാദകരും ഗാനം ഏറ്റു ചൊല്ലുന്നു

വന്ദേമാതരത്തിന്റെ അക്കാപ്പെല്ല പതിപ്പുമായി സൗമ്യ സനാതനൻ; സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി ആസ്വാദകരും ഗാനം ഏറ്റു ചൊല്ലുന്നു

വാദ്യോപകരണങ്ങളുടെ സഹായമില്ലാതെ പാട്ടുകൾക്ക് സംഗീതം ഒരുക്കുന്ന അക്കാപ്പെല്ല രീതിയിൽ വന്ദേമാതരവും. മലയാളത്തിലെ ആദ്യ അക്കാപ്പെല്ല ഗാനങ്ങളിലൊന്നായ തുമ്പപ്പൂ കാറ്റിൽ പാടിയ സൗമ്യ സനാതനനാണു വന്ദേമാതരവുമായി വീണ്ടുമെത്തുന്നത്.

വന്ദേമാതരത്തിന്റെ അക്കാപ്പെല്ലാ അവതരിപ്പിക്കാൻ സൗമ്യ ഒറ്റയ്ക്കല്ല എത്തിയത്. പിന്നണിഗായിക പ്രീതയും ഗാനത്തിൽ സൗമ്യക്കൊപ്പം അണി ചേരുന്നു.

മലയാളത്തിന് അത്ര പരിചിതമല്ലാത്ത രീതിയാണ് അക്കാപ്പെല്ല. തുമ്പപ്പൂ കാറ്റിൽ എന്ന പാട്ട് പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. വന്ദേമാതരം പതിപ്പിന് സൗമ്യയും പ്രീതയും ചേർന്നാണു പശ്ചാതല സംഗീതവും ഒരുക്കിയിരിക്കുന്നത്. സാധാരണ അക്കാപ്പെല്ല ഗാനങ്ങളിൽ മറ്റ് കലാകാരന്മാർ അകമ്പടി ശബ്ദം നൽകുന്ന പതിവ് വിട്ട് സൗമ്യയും പ്രീതയുമാണ് ഈ ഗാനത്തിൽ അകമ്പടി ശബ്ദം നൽകിയിരിക്കുന്നത്. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി ആദ്യം എത്തിയ ആൽബം എന്ന പ്രത്യേകതയും ഈ പാട്ടിനുണ്ട്. പുറത്തിറങ്ങി ദിവസങ്ങൾക്കുള്ളിൽ ഗാനം പ്രേക്ഷക പ്രീതി നേടി.

പാശ്ചാത്യ സംഗീത ആസ്വാദകരുടെ ഇടയിൽ ഏറെ പ്രചാരമുള്ള ഒന്നാണ് ഈ സംഗീത ശൈലി. ഗോസ്പൽ സംഗീതത്തിലൂടെ നിലവിൽ വന്നതാണ് അക്കാപ്പെല്ല ശൈലി. ഇതിനു കേരളത്തിലും പ്രചാരണം നേടിയെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സൗമ്യ പ്രവർത്തിക്കുന്നത്.

  • സ്വാതന്ത്ര്യദിനം പ്രമാണിച്ച് ഓഫീസ് അവധി ആയതിനാൽ നാളെ (15.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല: എഡിറ്റർ

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP