Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

'സ്റ്റാർ വാർ' ഷൂട്ടിംഗിനിടെ ഞെട്ടിക്കുന്ന അപകടം; മലകയറ്റത്തിനിടെ മലമുകളിൽ നിന്നും അടർന്നുവീണ ഒരു ഭീമൻ പാറക്കഷ്ണം നടിയെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ താഴേക്ക് പതിച്ചു; വൻദുരിതത്തിൽ നിന്നും സരയു രക്ഷപെട്ടത് തലനാരിഴക്ക്; ഭയന്നു വിറച്ച് നിലവിളിച്ച് മറ്റ് മത്സരാർത്ഥികൾ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം..

'സ്റ്റാർ വാർ' ഷൂട്ടിംഗിനിടെ ഞെട്ടിക്കുന്ന അപകടം; മലകയറ്റത്തിനിടെ മലമുകളിൽ നിന്നും അടർന്നുവീണ ഒരു ഭീമൻ പാറക്കഷ്ണം നടിയെ തൊട്ടു തൊട്ടില്ല എന്ന വിധത്തിൽ താഴേക്ക് പതിച്ചു; വൻദുരിതത്തിൽ നിന്നും സരയു രക്ഷപെട്ടത് തലനാരിഴക്ക്; ഭയന്നു വിറച്ച് നിലവിളിച്ച് മറ്റ് മത്സരാർത്ഥികൾ; സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം..

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: വിദേശ ചാനൽ ഷോകളെ അനുകരിച്ചു കൊണ്ടാണ് മലയാളത്തിലും അഡൈ്വഞ്ചർ റിയാലിറ്റി ഷോകൾ ആരംഭിച്ചത്. താരങ്ങളെ അണിനിരത്തിക്കൊണ്ടുള്ള വിദേശ ഷോകളെ മാതൃകയിലാക്കി മലയാളത്തിലെ ചാനലുകളും ഇത്തരം പരിപാടികൾ ആരംഭിച്ചിരുന്നു. ഇതിൽ ശ്രദ്ധേയമായ പരിപാടിയാണ് സൂര്യ ടിവിയിലെ സ്റ്റാർ വാർ. സീരിയൽ താരങ്ങളെ മത്സരാർത്ഥികളാക്കിയാണ് സ്റ്റാർ വാർ ഷോ ചാനൽ സംഘടിപ്പിച്ചിരിക്കുന്നത്. അപകടങ്ങൾ ഉണ്ടാകിതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെങ്കിലും ഞെട്ടിക്കുന്ന ഒരു അപകടത്തിൽ നിന്നും രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് ചാനലും ഷോയുടെ അണിയറ ശിൽപ്പികളും.

സംവിധാനങ്ങൾ ഉണ്ടെങ്കിൽപോലും അഡ്വെഞ്ചർ ഷോകളുടെ ഷൂട്ടിങ് എന്നും വളരെയേറെ അപകടമേറിയതാണ് എന്നതിന്റെ ഏറ്റവും പുതിയ തെളിവാണ് ഈ സംഭവം. 'സ്റ്റാർ വാർ' എന്ന ഷോയുടെ ഷൂട്ടിങ്ങിനിടയിലാണ് അണിയറ പ്രവർത്തകരെയുൾപ്പെടെ ഞെട്ടിത്തരിച്ചുപോയ അപകടം സംഭവിച്ചത്. മലയാളത്തിന്റെ പ്രിയ സിനിമ സീരിയൽ താരം സരയുവിന്റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു.

ഷോയുടെ ഭാഗമായ മലകയറ്റമാണ് സരയുവിന്റെ ജീവൻ തന്നെ അപകടത്തിലാക്കിയത്. സരയുവും അനീഷ് റഹ്മാനും പെയർ ആയുള്ള ടീമിന്റെ പ്രകടനമായിരുന്നു ഷൂട്ട് ചെയ്തിരുന്നത്. റോപ്പിൽ തൂങ്ങി മലമുകളിലേക്ക് കയറുകയായിരുന്നു ഇരുവരും. അതിനിടെ അപ്രതീക്ഷിതമായി അപകടം എത്തുകയായിരുന്നു. മലമുകളിൽ നിന്നും അടർന്നുവീണ ഒരു ഭീമൻ പാറക്കഷ്ണം സരയുവിനുനേരെ പാഞ്ഞടുത്തു. ഭാഗ്യം ഒന്നു കൊണ്ടു മാത്രമാണ് പാറക്കഷ്ണം ദേഹത്ത് വീഴാതെ സരയു രക്ഷപെട്ടത്.

സംഭവം കണ്ട് മറ്റ് സഹ മത്സരാർത്ഥികളും ഭയന്നു വിറച്ച് നിലവിളിച്ചു. അപ്രതീക്ഷിതമായി സംഭവിക്കാൻ പോയ ആ ദുരന്തഭീതിയിൽ ഒരുനിമിഷം ഷൂട്ടിങ് സംഘം ഞെട്ടിത്തരിച്ചു നിന്നുപോയി. അതിസാഹസികമായ ഇത്തരം ടാസ്‌കുകൾ ഉൾപ്പെടുത്തി പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്നതാണ് ഈ ഷോയുടെ പ്രതേകത എന്നതുകൊണ്ടുതന്നെ ഇതിന്റെ ഷൂട്ടിങ്ങും വളരെയേറെ അപകടമേറിയതാണ്. ഇത്തരം ഷോകൾ ചെയ്യുമ്പോൾ കൂടുതൽ മുൻകരുതകൾ സ്വീകരിക്കണം എന്നതിന്റെ തെളിവാണ് ഈ സംഭവവും.

സംഭവത്തിന്റെ പ്രമോ വീഡിയോ പുറത്തു വിട്ടു കഴിഞ്ഞു. ഈ വരുന്ന ഞായറാഴ്ചയാണ് സരയുവിന്റെ അപകട ദൃശ്യം അടക്ങ്ങുന്ന 'സ്റ്റാർ വാർ' ന്റെ എപ്പിസോഡ് സൂര്യ ടീവിയിൽ സംപ്രേഷണം ചെയ്യുന്നത്. ഞായറാഴ്ച രാത്രി 9 നാണ് സ്റ്റാർ വാർ സംപ്രേഷണം ചെയ്യുന്നത്. ചാനൽ അധികൃതർ പുറത്തുവിട്ട പ്രമോ വീഡിയ സോഷ്യൽ മീഡിയയിൽ വൈറലായി ക്കഴിഞ്ഞു. എന്തായാലും ജീവൻ തിരിച്ചു കിട്ടിയ ആശ്വാസത്തിലാണ് സരയു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP