Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചോരച്ചാലുകൾ നീന്തിയിട്ടൊന്നും അല്ലല്ലോ ഷംസീറേ നീ നേതാവായത്.. കോടിയേരി ബാലകൃഷ്ണന്റെ പെട്ടിപിടിച്ച് കൊടുത്തല്ലേ..! ഞാൻ ഇങ്ങനെ ഒറ്റയടി അടിച്ചാൽ അവൻ ജന്മത്തിൽ എണീക്കില്ല: ദുബായിലെ യുവകലാസാഹിതി ഓഫീസിലെത്തി അഡ്വ. ജയശങ്കർ ആവേശത്തോടെ സംസാരിച്ച വീഡിയോ പുറത്ത്

ചോരച്ചാലുകൾ നീന്തിയിട്ടൊന്നും അല്ലല്ലോ ഷംസീറേ നീ നേതാവായത്.. കോടിയേരി ബാലകൃഷ്ണന്റെ പെട്ടിപിടിച്ച് കൊടുത്തല്ലേ..! ഞാൻ ഇങ്ങനെ ഒറ്റയടി അടിച്ചാൽ അവൻ ജന്മത്തിൽ എണീക്കില്ല: ദുബായിലെ യുവകലാസാഹിതി ഓഫീസിലെത്തി അഡ്വ. ജയശങ്കർ ആവേശത്തോടെ സംസാരിച്ച വീഡിയോ പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ചാനൽ ചർച്ചകളിൽ സ്ഥിരം മുഖങ്ങളാണ് മാദ്ധ്യമപ്രവർത്തകനും അഭിഭാഷകനുമായ ജയശങ്കറും സിപിഐ(എം) നേതാക്കളായ എ എൻ ഷംസീർ, അഡ്വ. മുഹമ്മദ് റിയാസ് തുടങ്ങിയവരും. സർക്കാറുമായോ സിപിഎമ്മുമായോ ബന്ധപ്പെട്ട ചർച്ചകളാണെങ്കിൽ ജയശങ്കർ മറ്റ് രണ്ട്‌പേരും മറുവശത്തും വരാറാണ് പതിവ. സിപിഐയുടെ അഭിഭാഷക സംഘടനയുടെ നേതാവാണെങ്കിലും അഡ്വ. ജയശങ്കറിന് പല കാര്യങ്ങളിലും സിപിഎമ്മിനോട് യോജിപ്പില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ കടുത്ത വിമർശകൻ കൂടിയാണ് അദ്ദേഹം. അതുകൊണ്ട് തന്നെ സൈബർ ലോകത്ത് വക്കീലിനെ എതിർക്കുന്ന നിരവധി പേരുണ്ട് താനും.

അങ്ങനെയുള്ള അഡ്വ. ജയശങ്കർ അടുത്തിടെ സംഘപരിവാർ രാഷ്ട്രീയത്തോട് കൂടുതൽ അനുഭാവം പ്രകടിപ്പിക്കുന്നു എന്ന ആക്ഷേപവും ശക്തമാണ്. ബിജെപി നേതാവ് കെ സുരേന്ദ്രനൊപ്പം രാഖി കെട്ടൽ ചടങ്ങിൽ പോയതും വെള്ളാപ്പള്ളിയുടെ ബിഡിജെഎസിന് ഒത്താശ ചെയ്തു എന്നതുമാണ് ജയശങ്കർ സിപിഎമ്മുകാരുടെ കണ്ണിൽ കരടാകാൻ ഇടയാക്കിയ സംഭവം. എന്തായാലും അഡ്വ. ജയശങ്കറിനോടുള്ള ദേഷ്യം തീർക്കാൻ സൈബർ ലോകത്തെ സഖാക്കൾക്ക് ഒരവസരം ലഭിച്ചിരിക്കയാണ്. രണ്ട് ദിവസം മുമ്പ് ദുബായിൽ ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ അഡ്വ. ജയശങ്കർ ചാനൽ ചർച്ചകളെ കുറിച്ച് തന്റെ ചുറ്റും കൂടി നിന്ന ആളുകളുമായി സംസാരിക്കുന്ന വീഡിയോയാണ് ഇപ്പോൾ സൈബർ ലോകത്ത് പ്രചരിക്കുന്നത്. ഈ വീഡിയോയിൽ തലശ്ശേരി എംഎൽഎ എ എൻ ഷംസീറിന് കളിയാക്കി കൊണ്ട് സംസാരിക്കുകയാണ് ജയശങ്കർ. ഈ ഭാഗം കൂടെ നിന്ന ആരോ പകർത്തി ഫേസ്‌ബുക്കിൽ പോസ്റ്റു ചെയ്തതോടെ സൈബർ ലോകത്ത് വക്കീലിനെ തെറിവിളിച്ചു കൊണ്ട് സിപിഐ(എം) അനുഭാവികൾ രംഗത്തെത്തി.

ആർഎസ്എസ് ഓഫീസിലെത്തിയ ശേഷം അഡ്വ. ജയശങ്കർ സിപിഐ(എം) നേതാക്കളെ അധിക്ഷേപിച്ച് സംസാരിക്കുന്നു എന്ന വിധത്തിലാണ് ഫേസ്‌ബുക്കിൽ സിപിഐ(എം) അനുഭാവികളുടെ പ്രചരണം. എന്നാൽ, ദുബായിലെ യുവകലാ സാഹിതി ഓഫീസ് ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ എത്തിയരായിരുന്നു അദ്ദേഹം. എന്നാൽ ആർഎസ്എസ് ഓഫീസ് എന്ന പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനം ചുറ്റും കൂടി നിൽക്കുന്ന ആൾക്കാരോട് ചാനൽ ചർച്ചയുടെ വിശേഷങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് റിയാസ് ചാനൽ ചർച്ചകളിൽ ഇപ്പോൾ മെച്ചപ്പെടുന്നുണ്ടെന്നും എന്നാൽ, ഷംസീർ അങ്ങനെയല്ലെന്നാണ് ജയശങ്കർ പറയുന്നത്. ഷംസീർ നേതാവായത് ചോരച്ചാലുകൾ നീന്തിക്കയറി അല്ലെന്നും കോടിയേരി ബാലകൃഷ്ണന്റെ പെട്ടി ചുമന്നു നടന്നതു കൊണ്ടാണെന്നും വക്കീൽ പറഞ്ഞു. ഇതാണ് സിപിഎമ്മുകാരെ പ്രകോപിപ്പിച്ചത്.

വക്കീൽ പറയുന്നത് ഇങ്ങനെയാണ്: റിയാസിന്റെ സംസാരം വളരെ മെച്ചപ്പെട്ടിട്ടുണ്ട്. സാമാന്യം ഡീസന്റായി തന്നെ സംസാരിക്കുന്നുണ്ട്. ഇങ്ങനെ നിലയിൽ തുടർന്നാൽ ഒരു എം ബി രാജേഷിന്റെ നിലവാരത്തിലെത്താം. ഷംസീർ പറഞ്ഞതിനെക്കാൾ ഇരട്ടി എനിക്ക് പറയാൻ സാധിക്കും. ഞാൻ ഒരു അടി അടിച്ചാൽ പിന്നെ അവന് എണീക്കാൻ സാധിക്കില്ല. പറഞ്ഞത് മനസിലായോ? ഇങ്ങനെ പറഞ്ഞാൽ മതി. ചോരച്ചാലുകൾ നീന്തിയിട്ടൊന്നും അല്ലല്ലോ ഷംസീറേ നീ നേതാവായത്.. കോടിയേരി ബാലകൃഷ്ണന്റെ പെട്ടിപിടിച്ച് കൊടുത്തല്ലേ..? അങ്ങനെ പറഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമില്ലല്ലോ? മുഹമ്മദ് റിയാസ് ലോക്‌സഭാ സ്ഥാനാർത്ഥിയായത് ഫാരീസ് അബൂബക്കറിന്റെ നോമിനിയായിട്ടാണെന്നാണ് വക്കീൽ പറഞ്ഞു.

ആൾക്കൂട്ടത്തിന്റെ ആവേശത്തിനൊപ്പം സംസാരിച്ചതാണ് വക്കീലിന് വിനയായത്. കൂടെയുള്ളവർ ഈ ദൃശ്യം പകർത്തി ആർഎസ്എസ് ഓഫീസിലെത്തി സംസാരിച്ചു എന്നാണ് പ്രചരിപ്പിച്ചത്. ഇതോടെ യുവകലാസാഹിതിയുടെ രാഷ്ട്രീയവും ചർച്ചയായി. ദുബായിൽ പ്രവർത്തിക്കുന്ന ഈ സംഘടനയിൽ രാഷ്ട്രീയത്തിന് അതീതമായി എല്ലാവരും അംഗങ്ങളാണെന്നും അതുകൊണ്ട് തന്നെ അഡ്വ. ജയശങ്കറിനെ കൊണ്ടുവന്നതിൽ തെറ്റില്ലെന്നും പലരും അഭിപ്രായപ്പെട്ടു. എന്തായാലും അഡ്വ. ജയശങ്കറിന്റെ പരാമർശത്തിന് എതിരായാണ് സോഷ്യൽ മീഡിയയിൽ സിപിഐ(എം) അണികൾ രംഗത്തെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP