Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹാഘോഷം അതിരു കടന്നു; നടു റോഡിൽ വധുവിനൊപ്പം വരന്റെ തുണി പറിച്ചുള്ള നൃത്തം; ഭർത്താവിന്റെ ഡാൻസ് കണ്ട് ഭാര്യയും കൂട്ടുകാരും ഞെട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി തുണി പറിച്ചുള്ള ആഘോഷം

വിവാഹാഘോഷം അതിരു കടന്നു; നടു റോഡിൽ വധുവിനൊപ്പം  വരന്റെ തുണി പറിച്ചുള്ള നൃത്തം; ഭർത്താവിന്റെ ഡാൻസ് കണ്ട് ഭാര്യയും കൂട്ടുകാരും ഞെട്ടി; സോഷ്യൽ മീഡിയയിൽ വൈറലായി തുണി പറിച്ചുള്ള ആഘോഷം

വിവാഹം ആഘോഷമാക്കാൻ ഏതറ്റം വരെ പോകാനും യുവാക്കൾ റെഡിയാണ്. ചെറിയ തമാശകളുമായി സുഹൃത്തുക്കൾ കൂടി ചേരുന്നതോടെ ആഘോഷം കൊഴുക്കും. എന്നാൽ സ്വന്തം കല്യാണത്തിന് നടുറോഡിൽ തുണിപറിച്ച് ആഘോഷിക്കുന്ന ഒരു മണവാളന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഭർത്താവിന്റെ ഡാൻസ് കണ്ട് ഭാര്യ മുഖം പൊത്തുന്നതും വീഡിയോയിൽ കാണാനാകും. ആദ്യം ഷർട്ടും പിന്നീട് മുണ്ടും ഊരിമാറ്റിയായിരുന്നു വരന്റെ പ്രകടനം. പിന്നീട് നടു റോഡിൽ അടിവസ്ത്രവുമായിട്ടായിരുന്നു യുവാവിന്റെ ഡാൻസ് കൂട്ടുകാർ ആർപ്പുവിളികളുമായി ഇതോടൊപ്പം കൂടുന്നുമുണ്ട്.

കല്യാണം കഴിഞ്ഞ വീട്ടിലേക്ക് പോകുന്ന വഴി കൂട്ടുകാർ തയാറാക്കിയ പെട്ടിഓട്ടോയിൽ നിന്നുകൊണ്ടാണ് യുവാവ് വസ്ത്രം ഊരിയത്. ഇത് കണ്ട് വധുവും കൂട്ടുകാരും ഞെട്ടി. കൂട്ടുകാർ ആർപ്പുവിളിക്കുന്നുണ്ടെങ്കിലും കൂട്ടുകാരന്റെ അമിതാവേശം അവരെയും ഞെട്ടിച്ചു. അളിയാ മുണ്ടെടുത്ത് ഉടുക്കടാ എന്ന് കൂട്ടുകാർ വിളിച്ചു പറയുന്നുണ്ട്. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ആടിത്തിമിർക്കുകയാണ് മണവാളൻ.

എന്തായാലും ഇത്രയും വലിയ സന്തോഷ പ്രകടനം ഇതിന് മുൻപ് കണ്ടിട്ടില്ലെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം പേരും പറയുന്നത്. വീഡിയോയ്ക്ക് എതിരേ വിമർശനവും ഉയരുന്നുണ്ട്. പൊതുസ്ഥലത്ത് തുണി അഴിച്ച് ഡാൻസ് കളിച്ചതിന് നടപടിയെടുക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. എന്നാൽ മണവാളനെ പിന്തുണയ്ക്കുന്നവരും കുറവല്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP