Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആദിക്ക് മുന്നിൽ പേടിച്ച് വിറച്ച് അജു വർഗീസ്; മെന്റലിസ്റ്റ് ആദിക്ക് മുന്നിൽ രഹസ്യങ്ങളെല്ലാം ചോർന്നു; അജുവിന്റെ മെന്റലിസം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

ആദിക്ക് മുന്നിൽ പേടിച്ച് വിറച്ച് അജു വർഗീസ്; മെന്റലിസ്റ്റ് ആദിക്ക് മുന്നിൽ രഹസ്യങ്ങളെല്ലാം ചോർന്നു; അജുവിന്റെ മെന്റലിസം വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു

തിരുവനന്തപുരം: ഷോക്കിങ്ങ്..!! ഇതാണ് അജു വർഗീസ് ആ നിമിഷങ്ങളെക്കുറിച്ച് പറയുന്നത്. മെന്റലിസ്റ്റ് ആദിക്ക് മുന്നിൽ പേടിപ്പെടുത്തുന്നതും രസകരവുമായി മാറിയ ആ നിമിഷങ്ങൾ ഫേസ്‌ബുക്കിൽ ഷെയർ ചെയ്തുകൊണ്ടാണ് അജു ഇങ്ങനെ പറഞ്ഞത്. കൈരളി ചാനലിൽ മെന്റലിസ്റ്റ് ആദി നടത്തുന്ന സീക്രട്ട് കോഡ് എന്ന പരിപാടിയിൽ ആണ് അജുവിന്റെ പേടി ലോകം നേരിട്ട് കണ്ടത്.

ഒരു പൊതിയിൽ നിന്നും അജുവിനെ കൊണ്ട് പാവയെ പുറത്തെടുപ്പിക്കുയും അതിന്റെ കണ്ണിലേക്ക് സൂക്ഷിച്ചുനോക്കാൻ പറയുകയുമാണ് ആദി. ആകാംക്ഷയോടെ തുടങ്ങിയ അജു പാവയെ കയ്യിൽ വെച്ചുകൊണ്ട് തന്നെ ഇന്ന് ജീവിച്ചിരിക്കാത്ത, എന്നാൽ അജുവിനോട് അടുപ്പമുള്ള ഒരാളെ മനസിൽ വിചാരിക്കാൻ ആദി പറയുന്നു. അതിന് ശേഷം പാവയെ താഴെവെക്കാൻ പറയുകയും 50 രൂപ നോട്ട് അജുവിന് കൊടുക്കുകയും ചെയ്തു.ഇതിന് ശേഷം പാവയുടെ കൈ ആദി മെഴുകുതിരികൊണ്ട് പൊള്ളിക്കുമ്പോൾ ഈ സമയം കണ്ണടച്ചിരിക്കുന്ന അജുവും തന്റെ കൈപൊള്ളുന്നതായി ഫീൽ ചെയ്യുന്നു എന്ന് പറയുന്നു. കണ്ണു തുറന്നപ്പോൾ കൈപൊള്ളിയത് കണ്ട് പേടിച്ചുവിറച്ച അജുവിനെയാണ് വീഡിയോയിൽ കാണുന്നത്.

ഇതിന് ശേഷം അജുവിനോട് വീണ്ടും കണ്ണടക്കാനാണ് ആദി പറയുന്നത്. 'ഞാൻ നിങ്ങളുടെ ശരീരത്തിൽ തൊടുന്നതായി ഫീൽ ചെയ്യുന്നുണ്ടെങ്കിൽ ഓർത്തുവെക്കണമെന്നും എവിടെയാണ് എത്ര തവണയാണ് ടച്ച് ചെയ്യുന്നതെന്ന് പറയണമെന്നും ആദി ആവശ്യപ്പെടുന്നു. അതിന് ശേഷം കണ്ണടക്കാൻ ആവശ്യപ്പെട്ടതിന് പിന്നാലെ പാവയെ എടുക്കുന്ന ആദി അതിന്റെ മുഖത്ത് 50 രൂ നോട്ട് കൊണ്ട് തടവുകയാണ്.എന്താണ് ഫീൽ ചെയ്തതെന്ന് അജുവിനോട് ചോദിക്കുമ്പോൾ മുഖം തടവിയതായി തോന്നിയെന്നായിരുന്നു അജുവിന്റെ മറുപടി.വീണ്ടും കണ്ണടക്കാൻ പറയുന്ന ആദി പാവയെ എടുത്ത് അതിന്റെ പുറത്ത് മൊട്ടുസൂചികൊണ്ട് കുത്തുകയും ഇതേസമയം തന്നെ പുറത്ത് ആരോ തൊട്ടതായി തോന്നിയെന്ന് അജുപറയുന്നു. വളരെ രസകരമായ നിമിഷങ്ങളാണ് അജു ഫേസ്‌ബുക്കിൽ ഷെയർ ചെയ്തിരിക്കുന്നത്.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP