Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമൃത പ്രത്യേക സംവിധാനം; തലയിൽ മുണ്ടിട്ട് പോയല്ല എന്റെ മകൻ അഡ്‌മിഷൻ വാങ്ങിയത്; അവിടെ ഫീസ് ഒരു കോടിയും തൊണ്ണൂറ് ലക്ഷവുമൊന്നും ഇല്ല; ഈടാക്കുന്നത് മിനിമം ഫീസും; മകന്റെ എംഡി-എംബിബിഎസ് പഠനവിവാദത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പറയാനുള്ളത്

അമൃത പ്രത്യേക സംവിധാനം; തലയിൽ മുണ്ടിട്ട് പോയല്ല എന്റെ മകൻ അഡ്‌മിഷൻ വാങ്ങിയത്; അവിടെ ഫീസ് ഒരു കോടിയും തൊണ്ണൂറ് ലക്ഷവുമൊന്നും ഇല്ല; ഈടാക്കുന്നത് മിനിമം ഫീസും; മകന്റെ എംഡി-എംബിബിഎസ് പഠനവിവാദത്തിൽ രമേശ് ചെന്നിത്തലയ്ക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: തലയിൽ മുണ്ടിട്ട് പോയല്ല തന്റെ മകന് അമൃതാനന്ദമയിയുടെ മെഡിക്കൽ കോളെജിൽ അഡ്‌മിഷൻ വാങ്ങിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വി എസ് അച്യുതാനന്ദന്റെ മകളുടെ മകൾ, എസ്.ശർമ്മയുടെ മകൻ, ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ധാരാളം എംഎൽഎമാരുടെയും മക്കളും ബന്ധുക്കളും അവിടെ പഠിക്കുന്നുണ്ട്. സ്വാശ്രയത്തിന് യുഡിഎഫോ, കോൺഗ്രസോ എതിരല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്കിലാണ് രമേശ് ചെന്നിത്തല വിവാദങ്ങളോട് പ്രതികരിച്ചത്.

സ്വാശ്രയ വിവാദം പ്രിതപക്ഷ നേതാവ് നിയമസഭയിൽ ചർച്ചയാക്കി. ഈ സമയമാണ് പ്രതിപക്ഷത്തെ വെട്ടിലാക്കി അമൃതയിലെ മകന്റെ എംബിബിഎസ് പഠനവും എംഡി പഠനവുമെത്തിയത്. കൈരളി പുറത്തുവിട്ട വാർത്തയിൽ കൂടുതൽ വിശദാംശങ്ങൾ മറുനാടനും പുറത്തുവിട്ടു. എന്നാൽ ഇതിനൊന്നും രമേശ് ചെന്നിത്തല പരസ്യമായി പ്രതികരിച്ചില്ല. ഇതോടെ സോഷ്യൽ മീഡിയ ചർച്ചകൾ പുതിയ തലത്തിലേക്ക് കൊണ്ടു പോയി. ഇതിനിടെയാണ് അമൃതയെ പുകഴ്‌ത്തിയും മകന്റെ പഠനത്തെ ന്യായീകരിച്ചും ചെന്നിത്തല എത്തുന്നത്. സർക്കാരുമായി മെഡിക്കൽ പ്രവേശനത്തിൽ അമൃത സഹകരിക്കുന്നില്ല. അതിന്റെ ആവശ്യമില്ലെന്ന സൂചനയും അഭിമുഖത്തിൽ ചെന്നിത്തല നൽകുന്നു.

അമൃത ഡീംഡ് യൂണിവേഴ്‌സിറ്റിയാണ്. അത് പ്രത്യേക സംവിധാനമാണ്. എന്റെ മകൻ മാത്രമല്ല പഠിക്കുന്നത്, വി എസ് അച്യുതാനന്ദന്റെ മകളുടെ മകൾ പഠിക്കുന്നുണ്ട്. എസ്.ശർമ്മയുടെ മകൻ പഠിക്കുന്നുണ്ട്. ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ധാരാളം എംഎൽഎമാരുടെ മക്കളും ബന്ധുക്കളും അവിടെ പഠിക്കുന്നുണ്ട്. സ്വാശ്രയത്തിന് ഞങ്ങൾ എതിരുമല്ല. നമ്മുടെ കുട്ടികൾക്ക് കേരളത്തിൽ പഠിക്കാൻ വേണ്ടിയിട്ടാണ് എ.കെ ആന്റണി മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇവിടെ സ്വാശ്രയം ആരംഭിച്ചത്. അതുകൊണ്ട് തലയിൽ മുണ്ടിട്ട് പോയല്ല എന്റെ മകൻ അഡ്‌മിഷൻ വാങ്ങിയത്. ഡീംഡ് യൂണിവേഴ്‌സിറ്റിക്ക് പ്രത്യേക സ്റ്റാറ്റസ് കേന്ദ്രസർക്കാർ നൽകിയതാണ്. കേന്ദ്രത്തിലെ നിയമങ്ങൾക്ക് അനുസരിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. അവിടെ ഫീസ് ഒരു കോടിയും തൊണ്ണൂറ് ലക്ഷവുമൊന്നും ഇല്ല. മിനിമം ഫീസാണ് ഈടാക്കുന്നത്. എത്രയാണെന്ന് അറിയില്ല. കൃത്യമായി തനിക്കോർമ്മയില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാവരുടെയും മക്കൾക്ക് എംബിബിഎസ് പഠിക്കാനുള്ള അവസരം കൊടുക്കുക തന്നെയായിരുന്നു യുഡിഎഫിന്റെ നയം. അതുകൊണ്ടാണ് സ്വാശ്രയകോളെജുകൾ ആരംഭിച്ചത്. താൻ ആദായ നികുതി അടക്കുന്നതാണ്. ആർക്കുവേണമെങ്കിലും അത് പരിശോധിക്കാവുന്നതാണ്.തനിക്കത്ര പണമില്ലെന്നും അദ്ദേഹം പറഞ്ഞു.തനിക്കുള്ള വരുമാനം മാത്രമല്ല, തന്റെ കുടുംബത്തിനും വരുമാനമുണ്ടെന്നും ചെന്നിത്തല പറഞ്ഞു. നല്ല പണമില്ല, എന്നാൽ ഒരു ഇടത്തരം സാധാരണ കുടുംബമാണ്. താൻ കല്യാണം കഴിച്ചതും ഇടത്തരം ഫാമിലിയിൽ നിന്നുമാണെന്നും ചെന്നിത്തല പറയുന്നു.

മകൻ എംബിബിഎസിന് പഠിക്കാനായി ബാങ്കുകളുടെ സൗകര്യമാണ് ഉപയോഗപ്പെടുത്തിയത്. ഇതിനായി ധനലക്ഷ്മി ബാങ്കിൽ നിന്നും ആറുലക്ഷത്തി തൊണ്ണുറായിരം രൂപയുടെ ലോൺ എടുത്തു. പിന്നീട് ഹൗസ് സർജൻസി ചെയ്തു തുടങ്ങിയ കാലത്ത് 25000 രൂപ വീതം സ്‌റ്റൈപ്പന്റ് ലഭിക്കുകയും ലോൺ ഘട്ടം ഘട്ടമായി തിരിച്ച് അടക്കാനുള്ള സൗകര്യം ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു. ഇത് കൂടാതെ തന്റെ ഭാര്യയുടെ അമ്മയാണ് മകന് എംഡിക്ക് പഠിക്കാനുള്ള തുക കൊടുത്തത്. ഇതിന് ഒരു കോടിയൊന്നും ആയിട്ടില്ല. ഫീസ് അടക്കാനുള്ള തുക ബാങ്ക് ലോൺ വഴിയാണ് കിട്ടിയതെന്ന് പറഞ്ഞെങ്കിലും എത്രയാണ് കൃത്യമായ തുകയെന്നും ചെന്നിത്തല വെളിപ്പെടുത്തിയില്ല.

എത്ര ഫീസാണോ അത്രയും ഫീസ് ലോൺ എടുത്തെന്നും അതിന്റെ വിശദാംശങ്ങൾ വേണമെങ്കിൽ ഇനി അമൃതയിൽ പോയി വിവരങ്ങൾ ശേഖരിക്കണമെന്നും ചെന്നിത്തല പറഞ്ഞു. തന്റെ മകൻ എംബിബിഎസ് പഠിക്കുന്നത് മഹാ അപരാധമായിട്ടാണ് നിങ്ങളൊക്കെ കാണുന്നെങ്കിൽ കുറ്റപ്പെടുത്താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP