Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

'പിണറായി പറഞ്ഞു, അൽഫോൻസേ പോകരുത്, ഏത് മന്ത്രിസ്ഥാനം വേണമെങ്കിലും എടുത്തോ..! ഞാൻ പറഞ്ഞു, എനിക്ക് ഇന്ത്യയെ നന്നാക്കാൻ പോയേ പറ്റൂ'; അൽഫോൻസ് കണ്ണന്താനത്തിന്റെ പഴയ തള്ളൽ വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

'പിണറായി പറഞ്ഞു, അൽഫോൻസേ പോകരുത്, ഏത് മന്ത്രിസ്ഥാനം വേണമെങ്കിലും എടുത്തോ..! ഞാൻ പറഞ്ഞു, എനിക്ക് ഇന്ത്യയെ നന്നാക്കാൻ പോയേ പറ്റൂ'; അൽഫോൻസ് കണ്ണന്താനത്തിന്റെ പഴയ തള്ളൽ വീഡിയോകൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..

ആവണി ഗോപാൽ

തിരുവനന്തപുരം: കേരളാ ബിജെപിക്ക് കിട്ടിയ ഓണസമ്മാനമാണ് അൽഫോൻസ് കണ്ണന്താനത്തിന് ലഭിച്ച കേന്ദ്രമന്ത്രി പദവി. ഇതോടെ കേരളത്തിലെ ചാനലുകാർക്ക് ആക്ഷേപഹാസ്യമുണ്ടാക്കാൻ ഒരു വ്യക്തിയെ കൂടി ലഭിച്ചു എന്നാതാണ് മറ്റൊരു കാര്യം. പൊങ്ങച്ചം പറയുന്ന കാര്യത്തിൽ കണ്ണന്താനത്തെ കഴിഞ്ഞേ മറ്റാരുമുള്ളൂ എന്നത് എല്ലാവർക്കും അരിയാവുന്ന ഒരു കാര്യമാണ്. എന്തു പറഞ്ഞാലും അവസാനം ഞാൻ എന്നു പറഞ്ഞേ അദ്ദേഹം നിർത്തുകയുള്ളൂ. കണ്ണന്താനം മന്ത്രിയായതോടെ അൽഫോൻസിന്റെ പഴയ തള്ളൽ വീഡിയോകൾ ഒരിക്കൽ കൂടി പുറത്തെടുത്തിരിക്കയാണ് മലയാളം ചാനലുകൾ.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ കണ്ണന്താനം പുകഴ്‌ത്തിപ്പറഞ്ഞു കൊണ്ട് രംഗത്തെത്തിയ പ്രസംഗമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ഇഷ്ട വിഷയം. ഈ വീഡിയോയിൽ അൽഫോൻസ് വലിയ വിധത്തിലാണ് തള്ളൽ നടത്തിയത്. താൻ ഐഎഎസിൽ ഇരുന്ന് നട്ടെല്ല് വളയ്ക്കാതെ ജോലി ചെയ്തുവെന്ന് പറഞ്ഞാണ് കണ്ണന്താനത്തിന്റെ തള്ളൽ തുടങ്ങിയത്. 'ഐഎഎസുകാകരനെന്ന നിലയിൽ പേരും പെരുമയുടെ എടുത്തപ്പോഴാണ് രാഷ്ട്രീയത്തിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയത്. അപ്പോൾ ഞാൻ തീരുമാനിച്ചു, രാഷ്ട്രീയത്തിൽ ഇറങ്ങാൻ, അങ്ങനെ സിപിഎമ്മിന്റെ ഭാഗമായി എംഎൽഎ ആയി. ഡ്രൈവർമാരില്ലാതെ സ്വന്തം ഡ്രൈവ് ചെയ്തിരുന്ന എംഎൽഎ ഞാൻ മാത്രമായിരുന്നു. ഇന്ത്യയിൽ തന്നെ ഇങ്ങനെയൊരു എംഎൽഎ ആദ്യമായിരിക്കും.

അത് കഴിഞ്ഞപ്പോൾ സി.പി.എം വിടാൻ തീരുമാനിച്ചു. അപ്പോൾ പിണറായി വിളിച്ചു. പിണറായി പറഞ്ഞു.. അൽഫോൻസേ പോകരുത്. നമ്മൾ തന്നെ അധികാരത്തിൽ എത്താൻ പോകുകയാണ്.. അൽഫോൻസ് മന്ത്രിയാകും.. ഏത് വകുപ്പ് വേണമെങ്കിലും എടുത്തോ..അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് പോയേ പറ്റൂ.. ഇന്ത്യയെ രക്ഷിക്കണം. 50 ശതമാനം ആൾക്കാരും കിടന്നുറങ്ങുന്നത് ഭക്ഷണം കഴിക്കണം.. അതുകൊണ്ട്, ഞാൻ പറഞ്ഞു.. ഇന്ത്യ നന്നാകണമെങ്കിൽ നട്ടെല്ലുള്ള മോദി പ്രധാനമന്ത്രി ആകണം. അപ്പോൾ അദ്ദേഹം പറഞ്ഞു. പാവങ്ങളുടെ വീട്ടിൽ കഞ്ഞി കൊണ്ടുവരാനാണ് പോകുന്നതെങ്കിൽ അൽഫോൻസ് പൊയ്ക്കോ. മറിച്ച് പിണറായി പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഒരു മാസം കഴിഞ്ഞാൻ ഞാൻ മന്ത്രിയാകുമായിരുന്നു. ഞാൻ മത്സരിക്കാത്തു കൊണ്ട് ഒരു സീറ്റ് നഷ്ടമായി.. അതുകൊണ്ടാണ് എൽഡിഎഫ് അധികാരത്തിൽ എത്താതെ പോയത്.- അൽഫോൻസ് പ്രസംഗത്തിൽ പറഞ്ഞു.

അൽഫോൻസിന്റെ പഴയ തള്ളൽ വീഡിയോ വീണ്ടു പുറത്തെടുത്ത് കണാരേട്ടനോട് ഉപമിച്ചു കൊണ്ടാണ് മനോരമയുടെ തിരുവാ എതിർവാ നിയുക്ത മന്ത്രിയുടെ സ്ഥാനാരോഹണം ആഘോഷിച്ചത്. ഈ വീഡിയ സോഷ്യൽ മീഡിയയിലും അതിവേഗം വൈറലാകുകയാണ്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP