Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇനി അയ്യപ്പൻ ശരണം...നവോത്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം;അമ്പലങ്ങൾ കയറിയിറങ്ങി തേങ്ങയുടച്ചും വഴിപാട് കഴിച്ചും നവോത്ഥാന നായികാ നായകന്മാർ; ഭക്തിമാർഗ്ഗം തേടി ഇടതു സാരഥികൾ;തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുസ്ഥാനാർത്ഥികളുടെ ചില അശ്ലീല കാഴ്‌ച്ചകൾ

ഇനി അയ്യപ്പൻ ശരണം...നവോത്ഥാനമൊക്കെ തെരഞ്ഞെടുപ്പിന് ശേഷം;അമ്പലങ്ങൾ കയറിയിറങ്ങി തേങ്ങയുടച്ചും വഴിപാട് കഴിച്ചും നവോത്ഥാന നായികാ നായകന്മാർ;  ഭക്തിമാർഗ്ഗം തേടി ഇടതു സാരഥികൾ;തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതുസ്ഥാനാർത്ഥികളുടെ ചില അശ്ലീല കാഴ്‌ച്ചകൾ

മറുനാടൻ ഡെസ്‌ക്‌

വിശ്വാസ സമൂഹത്തിന്റെ നെഞ്ചിൽ തീക്കനൽ കോരിയിട്ട ശബരിമലവിധിയിൽ രാഷ്ട്രീയ പോരാട്ടം തുടരുകയാണ്..ശബരിമലയും അയ്യപ്പനും ഇന്ന് രു ആയുധം മാത്രം.. വിധിക്കുപുറകെ വിധി നടപ്പിലാക്കാൻ ഏത് തരംതാണ രീതിയും സ്വീകരിക്കാൻ അരയും തലയും മുറുക്ക് സർക്കാർ രംഗത്തെത്തിയതോടെ ഓരോ വിശ്വാസിയുടേയും നെഞ്ചിയിൽ ആണിയടിച്ച വേദനയായിരുന്നു. ബിജെപിയും കോൺഗ്രസ്സും കളിച്ചതും രാഷ്ട്രീയം തന്നെയായിരുന്നു. പക്ഷെ...കേരളത്തിലെ സ്ത്രീകളെ, സ്ത്രീത്വത്തെ, ന്യുനപക്ഷത്തെ, ദളിതരെ, പിന്നോക്ക സമുദായങ്ങളെ ഇത്രത്തോളം തരം താഴ്‌ത്തിയതിൽ മുന്തിയ സ്ഥാനം സർക്കാരിനായിരുന്നു..

തലവഴി മുണ്ടിട്ട് രണ്ട് അവിശ്വാസികളെ ശബരിമലയിൽ കയറ്റിയതിനു പുറമേ ഊതി വീർപ്പിച്ച കുമിളകൾ പോലെ എഴുതിത്ത്തയ്യാറാക്കിയ 51 വനിതകളുടെ കണക്കും സർക്കാർ നിരത്തി..
ആവിഷ്‌കാര നവോത്ഥാന നായകന്റെ വികൃതികൾ നട അടക്കുന്നത് വരെ തുടർന്നു..
 തീവ്രമായ വേദന കടിച്ചമർത്തി ഒരുപാട് ദിവസം തീ തിന്ന വലിയൊരു ജനവിഭാഗത്തിന്റെ പ്രതിഷേധം തെരഞ്ഞെടുപ്പിൽ തിരിഞ്ഞുകൊത്തുമെന്ന് ഉറപ്പായ സർക്കാരിന് ആശ്വാസമായി തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പ്രസ്താവനയും..

ശബരിമല പ്രചാരണവിഷയമാക്കരുത്.. മാസങ്ങളോളം ഈ വിഭാഗത്തെ ഒറ്റ തിരിഞ്ഞാക്രമിക്കുകയും വളഞ്ഞിട്ട് ദ്രോഹിക്കുകയും ചെയ്തിട്ട് അവർക്ക് അതിനൊക്കെ മറുപടി പറയാൻ ഒരവസരം വന്നപ്പോൾ അത് മാത്രം മിണ്ടാൻ പാടില്ല പടുത്തുയർത്തിയ നവോത്ഥാനത്തിന്റെ മതിലിന്റെ കല്ലുകൾ ഓരോന്നും സാധാരണക്കാരന്റെ നെഞ്ചിലായിരുന്നു തറച്ച് കയറിയത്..

നട അടച്ചു... കേരളം തെരഞ്ഞെടുപ്പിലേക്ക്.. സ്ഥാനാര്ത്ഥി പ്രഖ്യാപനത്തിന്റെ തിരക്കിലേക്ക് .. ആദ്യം പ്രഖ്യാപിച്ചത് നവോത്ഥാന നായകൻ നയിക്കുന്ന നേതൃത്വത്തിന്റെ സ്ഥാനാർത്ഥികൾ ... നവോത്ഥാനം പടുത്തുയർത്തവരെല്ലാം ഭക്തിയുടെ മാർഗ്ഗത്തിലേക്ക്.. ഇനി കണ്ടാൽ അറക്കുന്ന ചില അശ്ലീല കാഴ്‌ച്ചകൾ കാണാം.. ദിവാകരനിൽ തുടങ്ങി എ.എം ആരിഫു വരെ.. ചിത്രങ്ങൾ പറയട്ടെ നവോത്ഥാനം..

എം.എം മണി, സുധാകരൻ,എം സ്വരാജ്,പികെ ശ്രീമതി,വീണജോര്ജ്ജ് തുടങ്ങി നവോത്ഥാന നായകൻ ക്യാപ്റ്റൻ പിണറായി വിജയൻ വരെ യുവതികളെ കയറ്റാനുള്ള നെട്ടോട്ടത്തിലായിരുന്നു.. തേങ്ങയുടച്ച് കന്നി്സ്വാമിയെ കയറ്റി വിടണമെന്ന് ദിവാകരൻ .. അമ്പലങ്ങൾ കയറിയിറങ്ങി നവോത്ഥാന നായിക വീണ ജോർജ്ജ്, സ്വാമിഅയ്യപ്പന്റെ ഫോട്ടോയിൽ മുത്തം വെച്ച് എഎം ആരിഫ്. എല്ലാം മിണ്ടാതെ ഉരിയാടാതെ.. ശബരിമല സമരനായകനെ ശരണം വിളിച്ച് വിശ്വാസികൾ സ്വീകരിക്കുമ്പോൾ അതു ചട്ടലംഘനം...

അയ്യനെന്ന വികാരം ശരിയെങ്കിൽ വിശ്വാസി സമൂഹം സർക്കാരിന്റെ കഴുത്തിൽ കഠാര വെക്കുമെന്ന വിവാദ പ്രസംഗവും വേറെ... തങ്ങൾ നിരീശ്വരവാദികളാണെന്ന് വാതോരാതെ പ്രഖ്യാപിച്ച ബൂർഷ്വാസികൾ തല വഴി മുണ്ടിട്ട് ക്ഷേത്ര ദർശ്നം നടത്തുന്നത് സന്ദേശം ചിത്രീകരിച്ചതാണ്... അയ്യപ്പന്റെ ബ്രഹ്മചര്യത്തേയുെ ആചാരങ്ങളെയും ചോദ്യം ചെയ്ത് അധികാരത്തിന്റെ കസേരയിൽ കയറി ഇരുന്ന് പല്ലിളിച്ചവരാണ് ഇന്നീ പേക്കോലങ്ങൾ കാണിക്കുന്നത്.. മനസ്സ് മരവിച്ച ജനസഹസ്രങ്ങൾ

ദേശീയമായി ചർച്ച ചെയ്യ്തുകൊണ്ടിരുന്ന ഒരു വിഷയം മണ്ണപ്പം ചുട്ടുകളിക്കുന്ന ലാഘവത്തിൽ കണ്ട സർക്കാരേ..നിങ്ങളെ എപ്പോളോ വിശ്വാസ സമൂഹം പടിയടച്ചു പിണ്ഡം വച്ചു കാണും. ജനങ്ങൾക്കു വേണ്ടി ഭരണം കാഴ്‌ച്ചവെച്ച് മാതൃകപുരുഷോത്തമൻ ആയില്ലെങ്കിലും സാധാരണക്കാരന്റെ ആവശ്യങ്ങളിൽ 50ശതമാനമെങ്കിലും നിറവേറ്റിയിരുന്നുവെങ്കിൽ അവൻ നാളെ തുടികൊട്ടി പാടിയേനേ.. ഈ അശ്ലീല കാഴ്‌ച്ചകളുടെ പ്രദർശനം ആവശ്യമില്ലായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP