Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പ്രേമവും പൊരുത്തവും രണ്ടും കൂടി ഒരുമിച്ച് പോകില്ല..! ജാതക ചേർച്ച നോക്കിയല്ലല്ലോ നിങ്ങൾ പ്രണയിച്ചത്? നല്ലനിലയിൽ എത്തിയപ്പോൾ കാമുകിയെ ഒഴിവാക്കാൻ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് എട്ടിന്റെ പണി കിട്ടി; ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

പ്രേമവും പൊരുത്തവും രണ്ടും കൂടി ഒരുമിച്ച് പോകില്ല..! ജാതക ചേർച്ച നോക്കിയല്ലല്ലോ നിങ്ങൾ പ്രണയിച്ചത്? നല്ലനിലയിൽ എത്തിയപ്പോൾ  കാമുകിയെ ഒഴിവാക്കാൻ ജ്യോത്സ്യത്തിന്റെ കൂട്ട് പിടിച്ച യുവാവിന് എട്ടിന്റെ പണി കിട്ടി; ജ്യോത്സ്യൻ ഹരി പത്തനാപുരത്തിന്റെ കിടിലൻ മറുപടി സോഷ്യൽ മീഡിയയിൽ വൈറൽ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: മാറുന്ന കാലത്തിന് എന്തുകൊണ്ടും അനുയോജ്യനായ ജ്യോത്സ്യനാണ് ഹരി പത്തനാപുരം. കാരണം യുവാക്കൾക്കിടയിൽ സ്വീകാര്യനായ അദ്ദേഹം സോഷ്യൽ മീഡിയയിലെ പ്രിയതാരം കൂടിയാണ്. ഇതിന് കാരണം ചില കാര്യങ്ങളിൽ അദ്ദേഹത്തിന്റെ മറുപടിയാണ്. തങ്ങളുടെ ഇഷ്ടത്തിന് കാര്യങ്ങളെ വളച്ചൊടിക്കാൻ വേണ്ടി ജ്യോതിഷത്തെ വളച്ചൊടിക്കുന്നവർക്ക് ചുട്ട മറുപടി നൽകിയാണ് അദ്ദേഹം താരമാകുന്നത്. ഇടയ്ക്കിടെ ഇത്തരത്തിൽ ഹരി പത്തനാപുരം ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അദ്ദേഹം വീണ്ടും സോഷ്യൽ മീഡിയയുടെ പ്രിയതാരമാകുന്നു.

സൂര്യ ടി.വിയിലെ ശുഭാരംഭം എന്ന പരിപാടിയിലെ ജ്യോത്സ്യനായ ഹരി ഇത്തവണ സോഷ്യൽ മീഡിയയുടെ കൈയടി നേടിയത് കാമുകിയെ 'തേക്കാൻ' വേണ്ടി കാമുകൻ ഉന്നയിച്ച ചോദ്യത്തിന് കുറിക്കു കൊള്ളുന്ന മറുപടി നൽകിയാണ്. തന്റെ കാമുകിയെ ഒഴിവാക്കുന്നതിനായി മാർഗം അന്വേഷിച്ചായിരുന്നു കാമുകൻ പരിപാടിയിലേക്ക് കത്തയച്ചത്. ഇതിന് കുറിക്കു കൊള്ളുന്ന മറുപടിയാണ് ഹരി പത്തനാപുരം നൽകിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കാണ് ഇപ്പോൾ.

ഒറ്റപ്പാലത്തുകാരനായ യുവാവാണ് കാമുകിയെ ഒഴിവാക്കാൻ മാർഗ്ഗം തേടി കത്തയച്ചത്. ദ്വീർഘകാലമായി പ്രണയിക്കുന്ന പെൺകുട്ടിയെ എങ്ങനെ ഒഴിവാക്കും എന്നതായിരുന്നു യുവാവിന്റെ പ്രശ്‌നം. അതിന് അദ്ദേഹം ജ്യോതിഷത്തെയും കൂട്ടുപിടിച്ചു. എന്നാൽ, കത്തിന്് പിന്നിലെ ഉദ്ദേശ്യം ഹരിക്ക് കൃത്യമായി ബോധ്യമായി ഇതോടെ കുറിക്കു കൊള്ളുന്ന മറുപടിയാണ് അദ്ദേഹം നൽകിയതും. പ്ലസ്ടു കാലം മുതൽ ഒരു പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നു പറഞ്ഞാണ് കാമുകന്റെ കത്ത്. എഞ്ചിനിയറിംഗും വിദേശപര്യടനവും ഒക്കെയായി കുറേ നാൾ അലഞ്ഞു കഴിഞ്ഞ വേളയിൽ സഹായിച്ചിരുന്നതും ഈ പെൺകുട്ടിയായിരുന്നു. എന്നാൽ, ഇപ്പോൾ നല്ലനിലയിൽ എത്തി രണ്ട് വർഷമായി ജോലിയുണ്ടെന്നും ബാധ്യതകൾ ഒന്നും തന്നെയില്ലെന്നും പറയുന്ന യുവാവ് വിവാഹത്തിന് അമ്മാവന്മാർ സമ്മതിക്കുന്നില്ലെന്നാണ് കത്തിലൂടെ പറയുന്നത്.

ഈ സാഹചര്യത്തിൽ താൻ എന്ത് ചെയ്യണമെന്നാണ് യുവാവിന്റെ ചോദ്യം. തനിക്കായി വിവാഹലോചനകൾ മുടക്കി കാത്തിരുന്ന കുട്ടിയെ ഒഴിവാക്കാൻ ഒരു എളുപ്പ വഴി പറഞ്ഞ് തരുമോ എന്ന വിധത്തിലായിരുന്നു യുവാവിന്റെ കത്ത്. ഇരുവരുടെയും ജാതകം ഉൾപ്പെടെ അയച്ചായിരുന്നു കത്ത്. എന്നാൽ കത്ത് വായിച്ച ജ്യോത്സ്യൻ കത്തിൽ ഒരു തന്ത്രമുണ്ടെന്ന് നിരീക്ഷിക്കുകയായിരുന്നു. കാമുകിയെ ഒഴിവാക്കാൻ തന്നെ കൂട്ടുപിടിക്കേണ്ടെന്ന് അദ്ദേഹം തീർത്തു പറഞ്ഞു.

തന്നെക്കൊണ്ട് ജാതകം ചേരില്ലെന്ന് പറയിച്ച പെൺകുട്ടിയെ വിവാഹത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള നീക്കമാണെന്നാണ് ഹരി പത്തനാപുരം പറഞ്ഞത്. എന്നാൽ, ഇതിന് തന്നെ കിട്ടില്ലെന്നും അമ്മാവന്മാരോട് ചോദിച്ചിട്ടാണോ പ്രണയിച്ചതെന്ന് യുവാവിനോട് അദ്ദേഹം ചോദിക്കുന്നു. ഇങ്ങനെയൊരു കഥയുണ്ടോ അമ്മാവന്മാരുണ്ടോ എന്ന് അറിയില്ലെന്നും ഇനി ഉണ്ടേൽ പ്രണയിച്ച പെൺകുട്ടിയെ ജാതകം നോക്കാതെ വിവാഹം കഴിക്കണമെന്നും. പ്രണയവും ജാതകും ഒരുമിച്ച് നടക്കില്ലെന്നും ഹരി പത്തനാപുരം വ്യക്തമാക്കി.

താൻ ഇതിന് മുടക്കാൻ സഹായിക്കില്ലെന്നും കുട്ടിക്കുരങ്ങിനെക്കൊണ്ട് ചുട്ചോറ് വാരിച്ച് വലിയ കുരങ്ങ് കഴിക്കുന്നത് പോലെ തന്നെ ഇതിന് പ്രേരിപ്പിക്കേണ്ടെന്നും പറയുന്ന ഹരി നിങ്ങൾ അവർക്ക് വാക്കു കൊടുത്തിട്ടുണ്ടെങ്കിൽ ഇത്തരം വാക്കുകൾ പറഞ്ഞെും ആവശ്യമില്ലാത്ത കാര്യങ്ങൾ ചൂണ്ടിക്കാട്ടിയും ഒഴിവാക്കാൻ ശ്രമിക്കേണ്ടെന്നും അതിനെ ജാതകത്തെ കൂട്ട് പിടിക്കേണ്ടെന്നും ഇദ്ദേഹം പറയുന്നു. പ്രേമവും പൊരുത്തവും ഒരുമിച്ച് പോകില്ലെന്നും അദ്ദേഹം മറുപടി നൽകി.

ഹരി പത്തനാപുരത്തിന്റെ മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി ഓടുകയാണിപ്പോൾ. 'തേക്കാൻ' നോക്കിയവന് ജ്യോത്സ്യന്റെ മറുപടി' എന്ന പേരിൽ 'ജ്യോതിഷം' എന്ന ഫേസ്‌ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ 4,37,000 ത്തിലധികം പേരാണ് ഇതിനോടകം കണ്ട് കഴിഞ്ഞിരിക്കുന്നത്. ആയിരങ്ങൾ ഇതിനോടകം വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു. വൈറലായ വീഡിയോ കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP