Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഒരു മണിക്കൂർ യുദ്ധം ചെയ്തിട്ടും പോത്തിനെ കീഴടക്കാനായില്ല; ശരീരത്തിലും മുഖത്തും മുറിവേറ്റ് സിംഹത്തിന്റെ മടക്കം; വൈറലായി പടരുന്ന ഒരു കാഴ്ച

ഒരു മണിക്കൂർ യുദ്ധം ചെയ്തിട്ടും പോത്തിനെ കീഴടക്കാനായില്ല; ശരീരത്തിലും മുഖത്തും മുറിവേറ്റ് സിംഹത്തിന്റെ മടക്കം; വൈറലായി പടരുന്ന ഒരു കാഴ്ച

സിംഹങ്ങളുടെ ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ലെ? ആഫ്രിക്കൻ വനാന്തരങ്ങളിൽ കാട്ടുപോത്തുകളോട് തോറ്റു പിന്മാറുന്ന സിംഹങ്ങളുടെ കഥകൾക്ക് അവസാനമില്ല. ഏറ്റവും ഒടുവിലിതാ സാംബിയയിലെ ലോംഗ്വാ നാഷണൽ പാർക്കിൽ നിന്നും ഒരു ധീര പോരാട്ട കഥ. നേർക്കുനേർ നടത്തിയ മണിക്കൂറോളം നീണ്ട പോരാത്തിനൊടുവിൽ കാട്ടിലെ രാജാവായ ആൺ സിംഹത്തിന് പെൺ കാട്ടുപോത്തിനോട് തോൽവി സമ്മതിക്കേണ്ടി വന്ന അപൂർവ്വ കഥയാണിത്.

തോറ്റു കൊടുക്കാതെ അവസാന നിമിഷം വരെ പൊരുതിയ കാട്ടു പോത്ത് ഒരിക്കൽ പോലും വിരണ്ടോടാൻ ശ്രമിച്ചില്ലെന്നത് ഇവയുടെ പോരാട്ട വീര്യത്തിന്റെ മറ്റൊരു തെളിവായി. കനത്ത യുദ്ധം നടത്തിയ ഇരു മൃഗങ്ങൾക്കും സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. കൈകാലുകളും പല്ലും ഉപയോഗിച്ചുള്ള സിംഹത്തിന്റെ തെന്ന കീഴ്‌പ്പെടുത്താനുള്ള ശ്രമങ്ങളെയെല്ലാം പോത്ത് തന്റെ രണ്ട് കൊമ്പുകളിൽ കോർത്ത് ചുഴറ്റിയെറിയുകയായിരുന്നു.

ഫോട്ടോഗ്രാഫറും സഫാരി ഗൈഡുമായ 25-കാരൻ മാറ്റ് ആംസ്‌ട്രോങ്ങാണ് ഈ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയത്. ആറു വയസ്സ് പ്രായം തോന്നിക്കുന്ന സിംഹം ഒരു ത്വക്ക് രോഗി കൂടിയായിരുന്നെന്നും അദ്ദേഹം പറയുന്നു. ഇതു മൂലം സിംഹകൂട്ടത്തിൽ നിന്നും ഒറ്റപ്പെട്ടായിരുന്നു ഈ സിഹം കഴിഞ്ഞിരുന്നത്. ഒറ്റപ്പെട്ട് കഴിയുന്നതിനാൽ ഭക്ഷണം ലഭിക്കാതെ പട്ടിണിയിലായ സിംഹം മുന്നിൽ കണ്ട കാത്തു പോത്തിനു മേൽ ചാടി വീഴുകയായിരുന്നു. പക്ഷേ അപ്രതീക്ഷിതമായി ഏറെ നേരം നീണ്ട പോരാട്ടം നടത്തേണ്ടി വന്നെങ്കിലും ഫലമുണ്ടായില്ല.

യുദ്ധത്തിനിടെ അവശനായ സിംഹം അൽപ സമയത്തേക്ക് പോരാട്ടം നിർത്തിയെങ്കിലും പോത്ത് പിന്തിരിഞ്ഞ് പോകാതെ പ്രതികാര ദാഹവുമായി സിംഹത്തിന്റെ കണ്ണിലേക്കു തന്നെ തുറിച്ചു നോക്കികൊണ്ടിരുന്നെന്ന് ആംസ്‌ട്രോങ് പറയുന്നു. അൽപ സമയത്തിനു ശേഷം വീണ്ടും പേരാട്ടം തുടർന്നു. പത്തു മിനിറ്റ് പോരാട്ടത്തിനു ശേഷം ഓരോ ഇടവേളകളോടെ ഒരു മണിക്കൂറോളം ഇവയുടെ പോരാട്ടം നീണ്ടതായും അദ്ദേഹം പറയുന്നു.

സാരമായ മുറിവേറ്റ പോത്തും സിംഹവും പോരാട്ടം തുടരുന്നതിനിടെ അകലെ ഇതു കണ്ടു നിൽക്കുകയായിരുന്ന പോത്തിൻ കൂട്ടത്തിൽ നിന്നും ഒരു പോത്ത് വന്ന് സിംഹത്തെ മാരകമായി ഒന്നു തൊഴിച്ചതോടെ സിംഹം പരാജിതനായി യുദ്ധം നിർത്തി. മുറിവേറ്റ് പോത്ത് കൂട്ടത്തോടൊപ്പം പോകുകയും ചെയ്തു. അവശാനായ സിംഹം തൊട്ടടുത്ത കുറ്റിക്കാട്ടിലേക്ക് ഇഴഞ്ഞ് നീങ്ങി തന്റെ മുറിവുകൾ നക്കി. ഇരു മൃഗങ്ങളും രക്തത്തിൽ കുളിച്ചിരുന്നു. രണ്ടു ദിവസത്തിനു ശേഷം സിംഹം മാരകമായ മുറിവുകൾ മൂലം ചത്തു. മുറിവുകളിൽ നിന്നുണ്ടായ അണുബാധയെ തുടർന്ന് ചത്ത പോത്തിന്റെ അവശിഷ്ട്ം രണ്ടാഴ്ചയ്ക്കു ശേഷം കണ്ടെത്തുകയും ചെയ്തു.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP