Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എട്ടുവർഷം പ്രണയം; ഒടുവിൽ വിവാഹ വേദിയിൽ താലികെട്ടാനൊരുങ്ങവേ വധുവിന് ആശയക്കുഴപ്പം; താലികെട്ടിയത് ബലംപ്രയോഗിച്ച്; കതിർമണ്ഡപത്തിലെ കണ്ണീർ വീഡിയോ ഇങ്ങനെ..

എട്ടുവർഷം പ്രണയം; ഒടുവിൽ വിവാഹ വേദിയിൽ താലികെട്ടാനൊരുങ്ങവേ വധുവിന് ആശയക്കുഴപ്പം; താലികെട്ടിയത് ബലംപ്രയോഗിച്ച്; കതിർമണ്ഡപത്തിലെ കണ്ണീർ വീഡിയോ ഇങ്ങനെ..

ബാംഗ്ലൂർ: പ്രണയത്തിന് കണ്ണും കാതുമൊന്നുമില്ലെന്നാണ് ചൊല്ല്. എട്ടുവർഷം പ്രണയിച്ചുനടന്നിട്ടും തോന്നാതിരുന്ന ആശയക്കുഴപ്പം വധുവിനുണ്ടായത് വിവാഹപ്പന്തലിൽ എത്തിയപ്പോഴാണ്. വരൻ താലികെട്ടാനൊരുങ്ങിയപ്പോൾ പൊട്ടിക്കരയുകയും അതിനെ തടസ്സപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത വധുവിനെ ഒടുവിൽ, ഇരുഭാഗത്തുനിന്നുള്ള ബന്ധുക്കൾ ചേർന്ന് ബലം പ്രയോഗിച്ച് താലികെട്ടിച്ചു. സോഷ്യൽ മീഡിയയിലൂടെ ഇപ്പോൾ വൈറലായി മാറിയിരിക്കുകയാണ് ഈ വിവാഹദൃശ്യം.

കർണാടകത്തിലെ തുംകൂറിലാണ് സംഭവം നടന്നത്. തുംകൂറിലെ സംഗ്ലപ്പുരിൽനിന്നുള്ള സോമശേഖറാണ് വരൻ. ഇതേ സ്ഥലത്ത് ഓട്ടോ ഡ്രൈവറാണ് ഇയാൾ. സംഗ്ലപ്പുർ സ്വദേശിയായ ശിൽപയാണ് വധു. എട്ടുവർഷത്തോളമായി പ്രണയിച്ചുനടന്ന ഇവരുടെ വിവാഹം ബന്ധുക്കളുടെ അംഗീകാരത്തോടെ നടത്തുകയായിരുന്നു. വിവാഹം തീരുമാനിക്കുന്നതുവരെ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നാൽ, വിവാഹമടുത്തതോടെ ശിൽപയുടെ മനസ്സുമാറി.

വിവാഹത്തിൽനിന്ന് പിന്മാറാൻ ശിൽപ ശ്രമിച്ചെങ്കിലും അത് നടന്നില്ല. എതിർപ്പ് വിവാഹ വേദിവരെ തുടർന്നു. സോമശേഖരൻ താലികെട്ടാനൊരുങ്ങുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട് അതിനെ ചെറുക്കാൻ ശിൽപ ശ്രമിച്ചു. ബന്ധുക്കൾ ശിൽപയുടെ കൈകളിൽ ബലമായി പിടിച്ച് താലികെട്ടാനുള്ള അവസരമുണ്ടാക്കി. ഒടുവിൽ ഇരുഭാഗത്തുനിന്നുള്ള ബന്ധുക്കൾ സംഘം ചേർന്ന് ശ്രമിച്ചാണ് താലികെട്ടൽ വിജയകരമായി പൂർത്തിയാക്കിയത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP