Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അറപ്പു തോന്നാത്തവർ മാത്രം ഈ വീഡിയോ കാണുക; കടൽ പോലെ ഒഴുകുന്ന പേനുകളുമായി ഒരാളുടെ ജീവിതം

അറപ്പു തോന്നാത്തവർ മാത്രം ഈ വീഡിയോ കാണുക; കടൽ പോലെ ഒഴുകുന്ന പേനുകളുമായി ഒരാളുടെ ജീവിതം

ലയിൽ ഒന്നോ രണ്ടോ പേനുകളെങ്കിലും ഇല്ലാത്തവർ ചുരുക്കമായിരിക്കും. നമ്മുടെ തലയിൽ പേനില്ലെങ്കിലും മറ്റാരുടെയെങ്കിലും തലയിൽ നിന്ന് നമ്മുടെ തലയിലേക്ക് കയറിക്കൂടിയെന്നും വരാം. പേനുകളുടെ കടി അസഹനീയമാണെന്ന് അത് അനുഭവിച്ചവർക്കറിയാം. അപ്പോൾ തലമുഴുവൻ പേൻ നിറഞ്ഞാൽ എന്തായിരിക്കും അവസ്ഥ...? . സാധാരണ പ്രയോഗിക്കുന്നത് പോലെ 'തല മുഴുവൻ പേൻ' എന്ന് ചുമ്മാ പറയുകയല്ല ഇവിടെ ചെയ്തിരിക്കുന്നത്. അത് അക്ഷരാർത്ഥത്തിൽ ശരിയായ ഒരാളുടെ ദുരവസ്ഥയാണ് വിവരിക്കാൻ പോകുന്നത്.

കടൽ പോലെ ഒഴുകുന്ന പേനുകൾ നിറഞ്ഞ തലയുമായാണ് ഇയാൾ ജീവിക്കുന്നത്. ഇയാളുടെ തലയിൽ മാത്രമല്ല മുഖത്തെ രോമങ്ങളിലേക്കും എന്തിനേറെ പുരികത്തിലേക്ക് പോലും പേനുകൾ ചേക്കേറിയിട്ടുണ്ട്. ഇയാളുടെ ദുരവസ്ഥ വ്യക്തമാക്കുന്ന ഒരു വീഡിയോ ഓൺലൈനിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. അറപ്പു തോന്നാത്തവർക്ക് മാത്രം കണ്ടിരിക്കാൻ സാധിക്കുന്ന വീഡിയോയാണിത്.

ആയിരക്കണക്കിന് പേനുകൾ തലയിൽ കൂടി കൂട്ടം കൂട്ടമായി അരിച്ച് നീങ്ങുന്ന കാഴ്ചയാണ് പ്രസ്തുത വീഡിയോ വ്യക്തമാക്കുന്നത്. പേനുകൾ ബാധിച്ചാൽ വേണ്ടവിധം ചികിത്സിച്ചില്ലെങ്കിൽ ഉണ്ടാവുന്ന അവസ്ഥ കുട്ടികളടക്കമുള്ളവരെ ബോധ്യപ്പെടുത്താൻ രക്ഷിതാക്കൾക്കും മറ്റും ഉപയോഗിക്കാമെന്നുറപ്പാണ്. ആരാണ് ഈ ദുരവസ്ഥ നേരിടുന്നയാളെന്ന് വ്യക്തമായിട്ടില്ല. ഇത് വളരെ അസാധാരണമായ കേസാണെന്നാണ് ലണ്ടൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഹെയർഫോഴ്‌സിന്റെ സ്ഥാപകയായ ഡീ റൈറ്റ് പറയുന്നത്. പേൻ ബാധിച്ച് ഇതിലും ഭീകരമായ അവസ്ഥയെ നേരിടുന്നവരെ താൻ കണ്ടിട്ടുണ്ടെന്നും അവർ വെളിപ്പെടുത്തുന്നു. ഹെഡ്‌ലൈസ് എന്നും പെഡികുലോസിസ് എന്നുമറിയപ്പെടുന്ന പേനുകൾ ആതിഥേയന്റെ രക്തം കുടിച്ചാണ് പെരുകുന്നത്.മുടിയുടെ വേരുകൾക്കരികിലാണ് പേൻ മുട്ടിയിടുന്നത്. എല്ലാതരത്തിലുള്ള മുടികളെയും പേൻ ബാധിക്കാമെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP