Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഷാജി പാപ്പൻ ലുക്കിൽ മുണ്ടുടുത്ത് അടിപൊളി ഡാൻസുമായി സൊണാലും നിക്കോളും; ടീം നാച്ച് യുട്യൂബിന്റെ പുതിയ വീഡിയോയും വൈറൽ

ഷാജി പാപ്പൻ ലുക്കിൽ മുണ്ടുടുത്ത് അടിപൊളി ഡാൻസുമായി സൊണാലും നിക്കോളും; ടീം നാച്ച് യുട്യൂബിന്റെ പുതിയ വീഡിയോയും വൈറൽ

വൈറലായ ഷാജി പാപ്പൻ സിനിമയിലെ ലുക്കിൽ മുണ്ടുടുത്ത് അടിപൊളി ഡാൻസുമായി സൊനാലും നിക്കോളും. ആട് എന്ന ജയസൂര്യ ചിത്രത്തിലെ ഡാൻസ് നമ്പറിലൂടെ ശ്രദ്ധിക്കപ്പെട്ട സൊണാൽ ദേവ്രാജും നിക്കോളും എന്നിവാണ് ടീം നാച്ചിന് വേണ്ടി വീണ്ടും രംഗത്തെത്തിയത്. 

ആടിലെ പാട്ടിനൊപ്പം ഷാജി പാപ്പന്റെ വസ്ത്രമണിഞ്ഞ് ഇവർ നൃത്തം ചെയ്യുന്ന പുതിയ വിഡിയോയും തരംഗമായി. ചുവപ്പും കറുപ്പും നിറത്തിലുള്ള ഷാജി പാപ്പൻ മുണ്ടും കറുത്ത ഷർട്ടുമണിഞ്ഞ് സ്റ്റൈൽ ലുക്കിലുള്ള ഡാൻസ് കാണാൻ ഏറെ ഭംഗിയാണ്.

ഉത്തരേന്ത്യൻ സുന്ദരിമാരെ പോലെ വസ്ത്രം ധരിച്ചാണ് ആടിലെ പാട്ടിൽ ഇവർ കളിച്ചത്. പുതുമയുള്ള നൃത്തച്ചുവടുകളും പാട്ടിന്റെ രസകരമായ താളവും പിന്നെ ഷാജി പാപ്പനും ചേർന്ന വീഡിയോ വലിയ ആരവമാണു തീയറ്ററിലുണ്ടാക്കിയത്. ആ നൃത്തം പുതിയ ലുക്കിൽ അവതരിപ്പിക്കുമ്പോഴും അങ്ങനെ തന്നെയാണു പ്രേക്ഷക പ്രതികരണം.

ടീം നാച്ച് എന്ന യുട്യൂബ് അക്കൗണ്ടിൽ ഇവർ നിറയ്ക്കുന്ന നൃത്തച്ചുവടുകൾക്കു വലിയ ആരാധകവൃന്ദമാണ്. എല്ലാത്തരം നൃത്തശൈലികളും ഇവർ പിന്തുടരാറുണ്ട്. ജിമിക്കി കമ്മൽ ഡാൻസാണ് ഇവർക്കു സിനിമയിൽ അവസരമൊരുക്കിയത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP