Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിരുവിടുന്ന റിയാലിറ്റി ഷോകളിൽ ചേർക്കാൻ ഒന്നു കൂടി: ലിവയിൽ യുവാവിനെ അനാകോണ്ട വിഴുങ്ങുന്നത് കാത്ത് ചാനൽ ക്യാമറകൾ

അതിരുവിടുന്ന റിയാലിറ്റി ഷോകളിൽ ചേർക്കാൻ ഒന്നു കൂടി: ലിവയിൽ യുവാവിനെ അനാകോണ്ട വിഴുങ്ങുന്നത് കാത്ത് ചാനൽ ക്യാമറകൾ

പാമ്പുകടിയിൽ നിന്ന് രക്ഷപ്പെടാനായി പുതുതായി കണ്ടു പിടിച്ച സുരക്ഷാ വസ്ത്രത്തിന്റെ പരീക്ഷണത്തിനായി ജീവൻ പണയപ്പെടുത്തി അനകോണ്ടയുടെ വായിൽ തലവച്ചു കൊടുക്കാൻ തയാറായിരിക്കുകയാണ് പോൾ റോസോലി എന്ന 30-കാരൻ. അവാർഡ് നേട്ടം കൊയ്ത വന്യജീവി ഫിലിംമേക്കറാണ് പോൾ. ഈ പരീക്ഷണത്തിലേറെ ആശ്ചര്യമായിരിക്കുന്നത് പോളിനെ ജീവനോടെ പാമ്പ് വിഴുങ്ങുന്നത് ക്യാമറയിൽ പകർത്തി 'ഈറ്റൺ അലൈവ്' എന്ന പേരിൽ റിയാലിറ്റി ഷോയായി ടിവിയിൽ അവതരിപ്പിക്കാൻ പോകുന്നുവെന്നതാണ്. ഡിസ്‌കവറി ചാനലാണ് ഈ പരിപാടിക്കു പിന്നിലെന്ന് കരുതപ്പെടുന്നു. എന്നാൽ ഔദ്യോഗികമായി സ്ഥിരീകരണം ചാനൽ നടത്തിയിട്ടില്ല. ഈ പരിപാടി വിവാദങ്ങൾക്കു വഴിവച്ചിരിക്കുകയാണിപ്പോൾ. സോഷ്യൽ മീഡിയയിൽ ഈ അതിരുവിട്ട ഷോയ്‌ക്കെതിരേ പ്രതിഷേധങ്ങളും ആക്ഷപങ്ങളും ശക്തമാണ്. ഏവരേയും അമ്പരിപ്പിക്കുന്ന ഈ സ്റ്റണ്ട് എന്നാണെന്ന് വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ല.

ഇതുവരെ ലഭ്യമായ വിവരങ്ങളെല്ലാം ഈ ഷോയുടെ പ്രചാരണർത്ഥം തുടങ്ങിയ സോഷ്യൽ മീഡിയ പേജിൽ നിന്നാണ് ലഭിച്ചത്. ഈ ഷോയെ ചുറ്റിപ്പറ്റിയുള്ള ഊഹാപോഹങ്ങളോട് ഇതുവരെ ഡിസ്‌കവറി പ്രതികരിച്ചിട്ടില്ല. അവരുടെ ഫേസ്‌ബുക്ക്, ്ട്വിറ്റർ പേജുകളിലോ ഒന്നും തന്നെ ഈ ഷോയെ കുറിച്ചുള്ള സൂചനകൾ നൽകിയിട്ടുമില്ല. അതേസമയം പോൾ ഈ പരിപാടിയെക്കുറിച്ച് നിരന്തരം ട്വിറ്ററിൽ പോസ്റ്റ് ചെയ്യുന്നുണ്ട്. 'നിങ്ങൾക്കെല്ലാം എന്നെ അറിയാവുന്നതു പോലെ ഞാൻ ഒരു ജീവിയെയും വേദനിപ്പിക്കാൻ പോകുന്നില്ല' എന്നായിരുന്നു പോളിന്റെ ഒരു ട്വീറ്റ്.

അമേരിക്കക്കാരനായ പോൾ പ്രകൃതിസംരക്ഷകനും എഴുത്തുകാരനും ഫിലിംമേക്കറും ആണ്. ഇന്ത്യ, ഇന്തോനേഷ്യ, ബ്രസീൽ, പെറു തുടങ്ങി ലോകത്ത് പലയിടത്തും പരിസ്ഥിതി സംരക്ഷണ പദ്ധതികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുമുണ്ട്. പക്ഷേ പ്രധാനമായും പോളിന്റെ താൽപര്യം വന്യജീവി സങ്കേതങ്ങളോടും ആമസോൺ ആവാസവ്യവസ്ഥയിലുമാണ്. ഇതുവരെ ലഭ്യമായ വിവരങ്ങൾ വച്ചു നോക്കുമ്പോൾ പോൾ തന്റെ ജീവൻ പണയപ്പെടുത്തി ലോകത്തെ ഏറ്റവും നീളമേറിയ പാമ്പിന്റെ മുന്നിലേക്ക് താമസിയാതെ ഇറങ്ങും. അനകോണ്ട എന്ന പേര് ഒരു വിഭാഗം പാമ്പുകളെ വിശേഷിപ്പിക്കുന്നതാണ്. കൂട്ടത്തിൽ ഏറ്റവും സാധാരണയായ ഗ്രീൻ അനകോണ്ട ശരാശരി 20 മുതൽ 29 അടിവരെ നീളത്തിൽ വളരും. എന്നാൽ 167 അടിവരെ നീളമുള്ള വമ്പൻ അനകോണ്ട വേറെയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP