Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോകകപ്പ് തത്സമയ റിപ്പോർട്ടിനിടെ മാധ്യമപ്രവർത്തകയെ പരസ്യമായി ചുംബിച്ചു യുവാവ്; അപ്രതീക്ഷിത ചുംബനത്തിന്റെ ഞെട്ടൽ മാറാത്ത യുവതി ഒന്നും സംഭവിക്കാത്തതു പോലെ ജോലി തുടർന്നു: വീഡിയോ കാണാം

ലോകകപ്പ് തത്സമയ റിപ്പോർട്ടിനിടെ മാധ്യമപ്രവർത്തകയെ പരസ്യമായി ചുംബിച്ചു യുവാവ്; അപ്രതീക്ഷിത ചുംബനത്തിന്റെ ഞെട്ടൽ മാറാത്ത യുവതി ഒന്നും സംഭവിക്കാത്തതു പോലെ ജോലി തുടർന്നു: വീഡിയോ കാണാം

മറുനാടൻ ഡെസ്‌ക്‌

മോസ്‌കോ: ലോകകപ്പ് മത്സരവുമായി ബന്ധപ്പെട്ട് തത്സമയ ചാനൽ റിപ്പോർട്ടിനിടെ രസകരമായ പല സംഭവങ്ങളും ഉണ്ടാകാറുണ്ട്. ചാനൽ ലേഖികയുമായി പ്രണയത്തിലായിരുന്ന ഫുട്‌ബോൾ താരത്തിന്റെ ചുംബനം ഒരുകാലത്ത് വലിയ വാർത്തയായിരുന്നു. ഇപ്പോൾ സമാനമായ മറ്റൊരു സംഭവം കൂടി പുറത്തുവന്നു. ചാനൽ ലൈവ് റിപ്പോർട്ടിംഗിനിടെ മാധ്യമപ്രവർത്തകയെ ആരാധകൻ ചുബിക്കുകയായിരുന്നു.

ജർമൻ ചാനലായ ഡച്ച് വെൽലെയുടെ റിപ്പോർട്ടർ ജൂലിത്ത് ഗോൺസാലസ് തേറൻ എന്ന വനിതാ മാധ്യമപ്രവർത്തകക്കാണ് ഈ അനുഭവം. ലൈവ് റിപ്പോർട്ടിനിടെ യുവാവ് മോശമായി പെരുമാറുകയായിരുന്നു. യുവാവ് ചുംബിച്ചതിൽ ഞെട്ടിയ യുവതി അത് പ്രകടിപ്പിക്കാതെ ജോലി തുടർന്നു. അതേസമയം സംഭവം കണ്ട് ചാനൽ അവതാരക അന്ധാളിച്ചിരിക്കുന്നതും കാണാം.

തന്റെ ഇൻസ്റ്റഗ്രാം പേജിൽ തേറൻ തന്നെ വിഡിയോ പങ്കുവെച്ചു. ആദരിക്കൂ! ഇത് ഞങ്ങൾ അർഹിക്കുന്നില്ല. ഞങ്ങൾ മൂല്യത്തിനും പ്രൊഫഷണലിസത്തിനും തുല്യത കാണുന്നു. എനിക്ക് ഫുട്‌ബോളിന്റെ സന്തോഷം പങ്കുവെക്കാം, പക്ഷേ സ്‌നേഹവും പീഡനത്തിന്റെ പരിമിതികളും നാം തിരിച്ചറിയണം- അവർ കുറിച്ചു. ഇതാദ്യമല്ല ഇത്തരമൊരു സംഭവം നടക്കുന്നത്. കഴിഞ്ഞ വർഷം ബ്രസീലിയൻ റിപ്പോർട്ടർ ബ്രൂണ ഡോൾട്ടറിക്കും സമാന അനുഭവം ഉണ്ടായിരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP