Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുട്ടികളെയും രക്ഷിതാക്കളെയും വലവീശിപ്പിടിച്ചത് ചാനൽ പരിപാടികളിലൂടെ; എൻജിനിയറിങ് അഡ്‌മിഷൻ തട്ടിപ്പു കേസിൽ പിടിയിലായ ദമ്പതികളുടെ കരിയർ ഗൈഡൻസ് പരിപാടി കാണാം

കുട്ടികളെയും രക്ഷിതാക്കളെയും വലവീശിപ്പിടിച്ചത് ചാനൽ പരിപാടികളിലൂടെ; എൻജിനിയറിങ് അഡ്‌മിഷൻ തട്ടിപ്പു കേസിൽ പിടിയിലായ ദമ്പതികളുടെ കരിയർ ഗൈഡൻസ് പരിപാടി കാണാം

കൊച്ചി: കോടികൾ നേടാൻ എൻജിനീയറിങ് അഡ്‌മിഷൻ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ജയേഷ് രാരി ദമ്പതികൾ ആദ്യം കരുവാക്കിയത് ചാനലുകളെയായിരുന്നു. ചാനലിൽ കരിയർ ഗൈഡൻസ് പരിപാടികൾ നടത്തിയാണ് കോടികൾ തട്ടിക്കാനുള്ള നീക്കങ്ങൾക്ക് ഇവർ തുടക്കമിട്ടത്.

രക്ഷിതാക്കളെയും കുട്ടികളെയും വലവീശിപ്പിടിക്കാൻ ഇത്തരത്തിൽ ചാനൽ പരിപാടികളാണ് ഇവർ ഉപയോഗിച്ചത്. 10 കോടി രൂപയോളമാണ് ഇവർ അഡ്‌മിഷൻ തട്ടിപ്പിലൂടെ കൈക്കലാക്കിയത്.

ദമ്പതികളാണെന്ന വിവരം മറച്ചുവച്ചായിരുന്നു ഇവരുടെ പരിപാടി. +2 കഴിഞ്ഞതിനു ശേഷം തിരഞ്ഞെടുക്കേണ്ട ഉന്നത വിദ്യാഭ്യാസ മേഖലകളെ കുറിച്ചാണ് ഇവർ ഉപദേശം നൽകിയത്. ചാനൽ പരിപാടിയിൽ രാരി അവതാരകയുടെ റോളിലാണ്. രാരി ഉന്നയിക്കുന്ന സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ജയേഷ് വിദ്യാഭ്യാസ രംഗത്തെ ആധികാരിക ഉപദേശകനെന്ന നിലയിൽ മറുപടി നൽകും.

കുട്ടികളുടെ അഭിരുചി തിരിച്ചറിയുന്നതിനുള്ള വിവിധ ശാസ്ത്രീയ മാർഗങ്ങളെകുറിച്ചും നല്ല കോളജുകൾ എങ്ങനെ തിരഞ്ഞെടുക്കാമെന്നതിനെ കുറിച്ചും ജയേഷ് ചാനൽ പരിപാടിയിൽ സമർത്ഥമായി വിശദീകരിക്കുന്നുണ്ട്. എൻജിനീയറിങ് കോളജുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് എൻജിനീയറിങ് അഡ്‌മിഷൻ തട്ടിപ്പ് നടത്തിയ ജയേഷ് വിവരിക്കുന്നതും ചാനൽ പരിപാടിയിലുണ്ട്. ഇത്തരം ചാനൽ പരിപാടികളാണ് 10 കോടി രൂപയോളം വരുന്ന അഡ്‌മിഷൻ തട്ടിപ്പിന് ഇടയാക്കിയതെന്നാണ് പൊലീസ് പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP