Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികളുടെ ആവേശം വർധിപ്പിക്കാൻ ഇതാ മനോഹരമായ ഗാനവുമായി ഒരു കൂട്ടം യുവാക്കൾ; ഫുട്‌ബോൾ പ്രേമികൾക്കുള്ള ഗാനോപഹാരം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

മലയാളികളുടെ ആവേശം വർധിപ്പിക്കാൻ ഇതാ മനോഹരമായ ഗാനവുമായി ഒരു കൂട്ടം യുവാക്കൾ; ഫുട്‌ബോൾ പ്രേമികൾക്കുള്ള ഗാനോപഹാരം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു

തിരുവനന്തപുരം: ലോകം ഫുട്‌ബോൾ ആവേശത്തിന്റെ കൊടുമ്പിരിയിൽ നിൽക്കുകയാണ്. പുതിയ ഫുട്‌ബോൾ രാജാക്കന്മാരെ അറിയാൻ ഇനി വെറും മൂന്ന് മത്സരങ്ങളുടെ ദൂരം മാത്രമെ ബാക്കിയുള്ളു. മലയാളികളുടെ ആവേശം വർധിപ്പിക്കാൻ ഇതാ മനോഹരമായ ഫുട്‌ബോൾ ഗാനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ. ഫുട്‌ബോൾ പ്രേമികൾക്കുള്ള ഗാനോപഹാരം എന്നാണ് ഇതിനെ നിർമ്മാതാക്കൾ വിശേഷിപ്പിക്കുന്നത്. മുൻപ് വിവിധ ടീമുകളുടെ ആരാധകർ ഫാൻ സോങ് പുറത്തിറക്കിയിരുന്നു. എന്നാൽ മൊത്തം ഫുട്‌ബോൾ ആരാധകർക്ക് വേണ്ടി ഗാനമിറങ്ങുന്നത് വിരളമാണ്.

ഒരു കൂട്ടം യുവാക്കളാണ് ഗാനത്തിന് പിന്നിൽ. കാഴ്ചയുടേയും ചടുലമായ താളത്തിന്റേയും അകമ്പടിയോടെ പുറത്തിറക്കിയിരിക്കുന്ന ഗോനം ഇതിനോടകം നിരവധിപേരാണ് കണ്ടിരിക്കുന്നത്. സ്മിത ജിജോയാണ് വരികൾ കുറിച്ചിരിക്കുന്നത്, ബെൻസൺ മാത്യുസ് ഓർക്കസ്‌ട്രേഷൻ നിർവഹിച്ചിരിക്കുന്നു. ഓഡിയോ സ്റ്റാൻലി ഡിഎസ്എംസി തിരുവല്ല, ക്യാമറ എഡിറ്റിങ് എന്നിവ കൈകാര്യം ചെയ്തിരിക്കുന്നത് റോജൻ ഐസക്കും സംഗീതം നൽകിയിരിക്കുന്നത് റെനി മാത്യുവുമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP