Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അമ്പട കേമാ സണ്ണിക്കുട്ടാ... ലോകപ്രസിദ്ധനാ തനി വാട്‌സാപ്പുകാരൻ! മണിച്ചിത്രത്താഴിനെ ഡബ്ബിംഗിലൂടെ വാട്‌സ് ആപ്പ് കഥയാക്കിയ വിധം..

അമ്പട കേമാ സണ്ണിക്കുട്ടാ... ലോകപ്രസിദ്ധനാ തനി വാട്‌സാപ്പുകാരൻ! മണിച്ചിത്രത്താഴിനെ ഡബ്ബിംഗിലൂടെ വാട്‌സ് ആപ്പ് കഥയാക്കിയ വിധം..

രിത എസ് നായരുടെ ദൃശ്യങ്ങൾ വാട്‌സ് ആപ്പിലൂടെ പ്രചരിച്ചതിന്റെ കോലാഹലങ്ങൾ സൈബർ ലോകത്ത് ഇനിയും അടങ്ങിയിട്ടില്ല. ഈ വീഡിയയോടെ വാട്‌സ് അപ്പിന് അതിപ്രശസ്തി കൈവരികയും ചെയ്തു. എന്നാൽ വാട്‌സ് ആപ്പ് ദൃശ്യങ്ങൾ സൈബർ ലോകത്ത് പ്രചരിപ്പിച്ചതിന്റെ പേരിൽ നടപടി നേരിടേണ്ടി വരുമെന്നും വാർത്തകളുണ്ടായിരുന്നു. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും വാട്‌സ് ആപ്പ് വഴി എല്ലാവരെയും ചിരിപ്പിക്കാനുള്ള മാർഗ്ഗം തേടുകയാണ് സൈബർ മലയാളി. ഏതോ വിരുതന്മാർ പുറത്തിറക്കിയ വാട്‌സ് ആപ്പ് കഥ സൈബർ ലോകത്ത് വൈറലാകുകയാണ്.

സൂപ്പർഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിലെ പ്രശസ്തമായ രംഗത്തിൽ എഡിറ്റു വരുത്തിയ വീഡിയോയാണ് ഏറെ ഹിറ്റായിരിക്കുന്നത്. ചിത്രത്തിൽ തിലകനും മോഹൻലാൽ അഭിനയിക്കുന്ന ഡോ. സണ്ണിയും തമ്മിൽ കണ്ടുമുട്ടുന്ന ഭാഗം വാട്‌സ് ആപ്പുമായി ബന്ധപ്പെടുത്തി ഡബ്ബ് ചെയ്തിരിക്കയാണ്. വാട്‌സ് ആപ്പുമായി ബന്ധപ്പെട്ട സകലകാര്യങ്ങളും അറിയാവുന്ന സണ്ണി ഡോക്ടർ ആരെയും ചിരിപ്പിക്കുമെന്ന കാര്യം ഉറപ്പാണ്. വൈറലാകുന്ന ഈ വീഡിയോ കണ്ടുനോക്കൂ..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP