Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉള്ള സൽപ്പേരെല്ലാം കളഞ്ഞ് 'തേങ്ങാക്കുല, മാങ്ങാത്തൊലി' ആൽബം; സോഷ്യൽ മീഡിയയിൽ തെറിവിളി പെരുകിയപ്പോൽ മാപ്പു പറഞ്ഞ് പേർളി മാണി രംഗത്ത്

ഉള്ള സൽപ്പേരെല്ലാം കളഞ്ഞ് 'തേങ്ങാക്കുല, മാങ്ങാത്തൊലി' ആൽബം; സോഷ്യൽ മീഡിയയിൽ തെറിവിളി പെരുകിയപ്പോൽ മാപ്പു പറഞ്ഞ് പേർളി മാണി രംഗത്ത്

തിരുവനന്തപുരം: യൂട്യൂബിൽ വെറുപ്പിച്ച് റെക്കോർഡ് നേടി കുപ്രസിദ്ധിയിലേക്കുയർന്നിരിക്കുകയാണ് മഴവിൽ മനോരമയിലെ ഡിഫോർ ഡാൻസിലെ അവതാരകരായ ഗോവിന്ദ് പത്മസൂര്യയും പേളിമാണിയും. ജനപ്രിയ റിയാലിറ്റി ഷോയായ ഡിഫോർ ഡാൻസിന്റെ ഫൈനലിൽ ഇവർ അവതരിപ്പിച്ച തേങ്ങാക്കൊല മാങ്ങാത്തൊലി എന്ന ഒറ്റ ആൽബത്തിലൂടെ മലയാളികളുടെ കണ്ണിലുണ്ണികളായിരുന്നവർ പ്രേക്ഷകരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു.

സമീപകാലത്ത് ഒരു യൂട്യൂബ് വീഡിയോയ്ക്കും ലഭിക്കാത്ത അത്രയും ഡിസ് ലൈക്കുകളുമായി മുന്നറിയ ഈ ആൽബം ഇരുവർക്കും നേരെ പ്രേക്ഷകരുടെ തെറിവിളി അഭിഷേകം ലഭിക്കുന്നതിനും ഇടയാക്കി. ഈ സാഹചര്യത്തിലാണ് ആൽബം ചെയ്യേണ്ടി വന്നതിൽ മാപ്പു പറഞ്ഞ് പേളി മാണി രംഗത്തെത്തിയത്.

ആൽബം ഇഷ്ടപ്പെടാത്ത എല്ലാവരും എന്നോട് ക്ഷമിക്കണം. ഇതെന്റെ തെറ്റാണ്. എല്ലാവരും സന്തോഷിക്കുമെന്നും എല്ലാവരിലും ചിരിയുണർത്തുമെന്നും കരുതിയാണ് ഇങ്ങനെയൊരു ആൽബം ചെയ്തത്. എന്നാൽ എന്റെ നിഗമനം തെറ്റായിരുന്നുവെന്ന് പേളി ഫേസ്‌ബുക്ക് പോസ്റ്റിൽ പറയുന്നു.

Sorry to all those who dint like the album.... it was all my mistake.. thought it wud bring smiles and laughter... but i...

Posted by Pearle Maaney on Wednesday, September 16, 2015

ഇതിന്റെ പേരിൽ ജി.പിയെ ക്രൂശിക്കരുത്. ഇതിന്റെ എല്ലാ ഉത്തരവാദിത്വവും ഞാൻ ഏറ്റെടുക്കുന്നു. എന്റെ കുടുംബത്തെ ഇതിന്റെ പേരിൽ വിഷമിപ്പിക്കരുത്. കാരണം എന്താണ് നടക്കുന്നതെന്ന് അവർക്കറിയില്ല. വിമർശിച്ചവരോട് വീണ്ടും വീണ്ടും മാപ്പു പറഞ്ഞാണ് പേളി ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP