Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരൂഹതകൾ നിറഞ്ഞ 'ഗ്രേസ് വില്ല'; അഭിനന്ദനം ഏറ്റുവാങ്ങി യുവകൂട്ടായ്മയുടെ ഹ്രസ്വചിത്രം യുടൂബിൽ തരംഗമാകുന്നു; വീഡിയോ കാണാം...

ദുരൂഹതകൾ നിറഞ്ഞ 'ഗ്രേസ് വില്ല'; അഭിനന്ദനം ഏറ്റുവാങ്ങി യുവകൂട്ടായ്മയുടെ ഹ്രസ്വചിത്രം യുടൂബിൽ തരംഗമാകുന്നു; വീഡിയോ കാണാം...

ത്രില്ലർ ഷോർട്ട് ഫിലിം മലയാളിക്ക് അത്ര സുപരിചിതമല്ല. അവതരണ രീതിയിലും ട്രീറ്റ്മെന്റിലും പുതുമകളുമായി ഒരു പറ്റം ചെറുപ്പക്കാർ ഒരുക്കിയ ഹ്രസ്വചിത്രമാണ് ഗ്രേസ് വില്ല. തവിടുപൊടി ജീവിതം എന്ന രസികൻ ഷോർട്് ഫിലിം ഒരുക്കിയ ഇൻക്വിലാബ് ആണ്് ഗ്രേസ് വില്ലയുടെയും പിന്നിൽ. 14 മിനുട്ട് ദൈർഘ്യമുള്ള ചിത്രം ബിനോയ് രവീന്ദ്രനാണ് സംവിധാനം ചെയ്തിരിക്കുന്നത്. ബാഹുൽ രമേശാണ് ക്യാമറ. ബിനോയ് രവീന്ദ്രനും മരിയാ റോസുമാണ് സംഭാഷണ രചന. സിനിമാ താരങ്ങളായ പാർവതിയും രാജേഷ് ഹെബ്ബാറുമാണ് അഭിനേതാക്കൾ.

സ്ഥലം കൂർഗ്. വർഷം 1988. ഓർമ്മകളെ ഓർമ്മിപ്പിക്കുന്ന സെപിയ നിറം പുരണ്ട ചെറിയ തെരുവ്. ഇരമ്പി നിൽക്കുന്ന ഒരു പഴയ കാറിൽ നിന്നും അയാൾ പുറത്തേക്കിറങ്ങി. ഒരു വാടക വീടു തേടി വന്നതായിരുന്നു അയാൾ. നിഗൂഢതകൾ ഒളിപ്പിച്ച് ഗ്രേസ് വില്ല എന്ന വീടും ഒരു സ്ത്രീയും ആ തെരുവിലെവിടെയോ അയാളെയും കാത്തിരിപ്പുണ്ടായിരുന്നു. പ്രേക്ഷകനെ ഓരോ നിമിഷവും മുൾമുനയിൽ നിർത്തി മുന്നേറുകയാണ് ഗ്രേസ് വില്ല എന്ന ഹ്രസ്വചിത്രം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP