Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഹനാൻ വിവാദത്തിന് പിന്നിൽ മറുനാടനോ? ഓൺലൈൻ പത്രങ്ങളടക്കം മറുനാടനെതിരെ കുപ്രചാരണം അഴിച്ചുവിടാൻ കാരണമെന്ത്? മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മറുപടി ഇങ്ങനെ

ഹനാൻ വിവാദത്തിന് പിന്നിൽ മറുനാടനോ? ഓൺലൈൻ പത്രങ്ങളടക്കം മറുനാടനെതിരെ കുപ്രചാരണം അഴിച്ചുവിടാൻ കാരണമെന്ത്? മറുനാടൻ ചീഫ് എഡിറ്റർ ഷാജൻ സ്‌കറിയയുടെ മറുപടി ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ഹനാനുമായി ബന്ധപ്പെട്ട വാർത്തകൾ കൃത്യമായി പ്രസിദ്ധീകരിക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. ആ പെൺകുട്ടിയോടൊപ്പം നിന്ന് ശക്തമായ പിന്തുണ കൊടുക്കുകയും ചെയ്തു. എന്നാൽ,പൊടുന്നനെ സോഷ്യൽ മീഡിയയിൽ ഹനാനെതിരെ പ്രചരിപ്പിച്ച വാർത്തകൾ തെറ്റായിരുന്നുവെന്ന് തെളിഞ്ഞപ്പോൾ, ഹനാന്റെ പക്ഷത്ത് നിന്ന മറുനാടനെ പ്രതിക്കൂട്ടിലാക്കാനായിരുന്നു ഒരുവിഭാഗത്തിന്റെ ശ്രമം. ചില ഓൺലൈൻ മാധ്യമങ്ങളിൽ മറുനാടൻ മലയാളിയാണ് ഈ വിവാദത്തിന് പിന്നിലെന്ന് ആരോപിച്ച് വന്ന വാർത്തകൾ അർഹിക്കുന്ന അവഗണനയോടെ പുച്ഛിച്ചുതള്ളാനേ കഴിയുകയുള്ളു.

സത്യം പറയുമ്പോൾ ചിലർക്കുണ്ടാകുന്ന അസഹിഷ്ണുതയുടെ പ്രതിഫലനമായി മാത്രമേ ഇത്തരം പ്രതികരണങ്ങളെ കാണാൻ കഴിയുകയുള്ളു. എന്നാൽ ഹനാൻ വിഷയത്തിൽ ആ പെൺകുട്ടിയോടൊപ്പം ഉറച്ചുനിന്ന മറുനാടനെതിരെ പ്രചാരണം നടത്തിയവരെ തുറന്നുകാണിക്കേണ്ടതുണ്ട്. ഹനാനെ അധിക്ഷേപിച്ചതിനെ തുടർന്ന് കേസിൽ പ്രതിയായ നൂറുദ്ദീൻ ഷെയ്ഖ് ഫേസ്‌ബുക്ക് ലൈവിൽ വരികയും മറുനാടന്റെ താൽപര്യം സംരക്ഷിക്കുന്നതിന്റെ വേണ്ടി മറുനാടന്റെ ലേഖകൻ അദ്ദേഹത്തെ പ്രേരിപ്പിച്ചുവെന്ന തരത്തിൽ ചില ഓൺലൈൻ പത്രങ്ങൾ വാർത്ത നൽകുകയും ചെയ്തു. മലയാള മനോരമയുടെ ഓൺലൈനിൽ മറുനാടന്റെ പേരുപറയാതെ ഇതേ ആരോപണം ഉന്നയിച്ച് വാർത്ത വന്നു.

മാതൃഭൂമിയിൽ ഹനാനുമായി ബന്ധപ്പെട്ട വാർത്ത വന്നതിന് പിന്നാലെ കൊച്ചി ലേഖകനെ ഇതിന്റെ ഫോളോഅപ്പ് സ്റ്റോറി ചെയ്യാൻ നിയോഗിച്ചിരുന്നു. റിപ്പോർട്ടിങ്ങിനിടെ ഇതൊരു നാടകമാണോയെന്ന സംശയം ലേഖകൻ പ്രകടിപ്പിച്ചെങ്കിലും പെൺകുട്ടി പറയുന്ന കാര്യങ്ങളിൽ അടിയുറച്ച് വാർത്ത നൽകാനാണ് നിർദ്ദേശിച്ചത്. പെൺകുട്ടി നാടകം കളിച്ചതാണെങ്കിൽ അതിന് തെളിവ് കിട്ടിയാൽ അതുസഹിതം കൊടുക്കാമെന്നും നിർദ്ദേശിച്ചു. എന്നാൽ, പിറ്റേന്നായപ്പോൾ പെൺകുട്ടിയെ അധിക്ഷേപിച്ചുള്ള പോസ്റ്റുകൾ കൊണ്ട് സോഷ്യൽ മീഡിയ നിറഞ്ഞതോടെ ആകെ ആശയക്കുഴപ്പമായി. നിജസ്ഥിതിയറിയാൻ സിനിമാ സംവിധായകൻ അരുൺ ഗോപിയെ ബന്ധപ്പെടുകയും പെൺകുട്ടിയുമായി അദ്ദഹത്തിന് മുൻപരിചയമില്ലെന്ന് മനസ്സിലാക്കുകയും വാർത്ത കണ്ടതിനെ തുടർന്നാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു. അതുപ്രകാരം അരുണിന്റെ സംഭാഷണമടക്കം വാർത്ത കൊടുക്കുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് പെൺകുട്ടിക്കൊപ്പമാണ് മറുനാടൻ നിന്നിട്ടുള്ളതെന്ന് തെളിയിക്കുന്ന നിരവധി സ്റ്റോറികൾ അടങ്ങുന്ന യൂട്യൂബ് വീഡിയോകൾ കാണാവുന്നതാണ്.

വിഷയം മാറുന്നതെവിടെ?

നൂറുദ്ദീനെതിരെ കേസെടുത്തേക്കും എന്ന വാർത്ത വന്നതാണ് സംഭവത്തിന്റെ വഴിത്തിരിവ്. ഇത് നൂറുദ്ദീനെ ചൊടിപ്പിച്ചു. ഇതുകൂടാതെ സുഡാപ്പികൾ കുഴിച്ച കുഴിയിൽ സംഘികൾ വീണുവെന്ന തരത്തിലും വാർത്ത നൽകി. ഇതോടെയാണ്്മറുനാടനെതിരെ കുപ്രചാരണം തുടങ്ങിയത്.

വീഡിയോയുടെ പൂർണ രൂപം കാണാം:

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP