Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രൊഫഷണൽ കോളേജിലെ കുട്ടികൾക്ക് നീന്താൻ അറിയോമോയെന്ന് അവധി നൽകാതിരുന്ന കളക്ടറോട് ചോദിച്ച് വിദ്യാർത്ഥികൾ; ഓട്ടം കിട്ടുന്നില്ല ചേട്ടായെന്ന് പരിതപിച്ച് ഓട്ടോക്കാരും, വിൽപന നടക്കാത്തതിൽ വിഷമിച്ച് ലോട്ടറി കച്ചവടക്കാരും; കനത്ത മഴയിൽ വെള്ളം നിറഞ്ഞ് റെയിൽവേ സ്റ്റേഷൻപോലും വെള്ളക്കെട്ടായപ്പോൾ ട്രെയിനുകളും വൈകി; മഴദുരിതത്തിൽ തലസ്ഥാനത്തെ കാഴ്ചകൾ

പ്രൊഫഷണൽ കോളേജിലെ കുട്ടികൾക്ക് നീന്താൻ അറിയോമോയെന്ന് അവധി നൽകാതിരുന്ന കളക്ടറോട് ചോദിച്ച് വിദ്യാർത്ഥികൾ; ഓട്ടം കിട്ടുന്നില്ല ചേട്ടായെന്ന് പരിതപിച്ച് ഓട്ടോക്കാരും, വിൽപന നടക്കാത്തതിൽ വിഷമിച്ച് ലോട്ടറി കച്ചവടക്കാരും; കനത്ത മഴയിൽ വെള്ളം നിറഞ്ഞ് റെയിൽവേ സ്റ്റേഷൻപോലും വെള്ളക്കെട്ടായപ്പോൾ ട്രെയിനുകളും വൈകി; മഴദുരിതത്തിൽ തലസ്ഥാനത്തെ കാഴ്ചകൾ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: മഴക്കെടുതിയിൽ വിറച്ച് തലസ്ഥാന നഗരി. ഇന്നലെ രാത്രി മുതൽ പെയ്യുന്ന കനത്ത മഴയിൽ തിരുവനന്തപുരം നഗരം വെള്ളത്തിനടിയിയലായി. താഴ്ന്ന പ്രദേശങ്ങളുൾപ്പടെ വെള്ളക്കെട്ടിലായതോടെ അക്ഷരാർഥത്തിൽ തന്നെ തലസ്ഥന നഗരി പ്രളയഭൂമിയായി. ഒറ്റ മഴയിൽ തന്നെ തമ്പാനൂർ കെ.എസ്.ആർ.ടി ബസ് സ്റ്റാൻഡും, റെയിൽവേ സ്റ്റേഷനും വെള്ളക്കെട്ടിലായിരുന്നു.

പാളത്തിൽ വെള്ളം കയറിയതോടെ ട്രെയിനുകളും വൈകിയാണ് ഓടിയത്. റോഡ് ഭാഗീകമായും വെള്ളത്തിനടിയിലായതോടെ സ്വകാര്യബസുകളേയും ചെറുവാനഹ യാത്രക്കാരേയും വൻതോതിൽ ബാധിച്ചു. രാവിലെ മുതൽ കാത്തുകെട്ടി കിടന്നിട്ട് 150 രൂപയുടെ ഒട്ടം മാത്രമാണ് ലഭിച്ചതെന്ന് ഓട്ടോ റിക്ഷാ തൊഴിലാളി പ്രതീകരിച്ചത്. തമ്പാനൂരുരിലെ ലോട്ടറി വിൽപ്പന തൊഴിലാളികളും ഇതേ പ്രതികരണമാണ് രേഖപ്പെടുത്തിയത്. രാവിലെ മുതൽ ഇവിടെ നിൽക്കുകയാണെങ്കിലും കച്ചവടം ഒന്നും തന്നെ നടന്നിട്ടില്ലെന്നും പ്രതികരിക്കുന്നു.

പ്രൊഫഷണൽ കോളജുകളെ ഒഴിവാക്കി കളക്ടർ പക്ഷാപാതമായി അവധി പ്രഖ്യാപിച്ചെന്നാണ് വിദ്യാർത്ഥികളുടെ പരാതി. പ്രൊഫഷണൽ കോളജിലെ വിദ്യാർത്ഥികൾക്ക് നീന്തലറിയാമോ എന്ന ചോദ്യവും വിദ്യാർത്ഥികളിൽ ചിലർ ഉന്നയിക്കുന്നു. മഴക്കെടുതി ചെറുകിടകച്ചവടക്കാരേയടക്കം രൂക്ഷമായി ബാധിച്ചിട്ടുണ്ട്.വെള്ളക്കെട്ടിലായ പ്രദേശങ്ങൾ മുട്ടറ്റം വെള്ളത്തിൽ നിന്നാണ് കളക്ടർ സന്ദർശനം നടത്തിയത്. ബസ് സർവീസുകളേയും മഴക്കെടതു ബാധിച്ചിരുന്നു. വെഞ്ഞാറമ്മൂട്, മലയിൻകീഴ് തുടങ്ങിയ പ്രദേശത്തും വ്യാപകമായ കൃഷിനാശവും റിപ്പോർട്ട് ചെയ്തു. ജില്ലയിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായിക്കഴിഞ്ഞു.

തിരുവനന്തപുരത്ത് നാലാഞ്ചിറയിൽ പൊട്ടിവീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വയോധികൻ മരിച്ചിരുന്നു.. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ, പേപ്പാറ ഡാമിന്റെ ഷട്ടറുകൾ തുറന്നു. നദികൾ പലതും കരകവിയാറായ നിലയിലാണ്. ഇടിയും മിന്നലിലും പലയിടത്തും നാശനഷ്ടമുണ്ടായി. ചില വീടുകളിലെ ഇലക്ട്രിക് ഉപകരണങ്ങൾ കേടായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP