Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നികുഞ്ജത്തിൽ നിന്ന് പെപ്പർ ബീഫും സംസമിൽ നിന്ന് ചിക്കൻ ഷവർമേം കഴിച്ച് കുളീം തേവാരോം ഇല്ലാതെയാണ് അവൻ ശബരിമലയ്ക്ക് പോകുന്നത്; ശ്രീചിത്രാപുവർ ഹോമിലെ അനാഥ പെൺകുട്ടിയുടെ വിവാഹത്തിനായി ടെക്‌സ്റ്റൈൽ ഷോപ്പുടമ നൽകിയ 36000 രൂപയുടെ ചുവന്ന പട്ടുസാരി മാറ്റി 3000 രൂപ പോലും വിലയില്ലാത്ത ഉടുത്തുപഴകിയ സാരി നൽകി; ഇവനാണോ ധർമത്തെ കുറിച്ച് പറയുന്നത്? രാഹുൽ ഈശ്വറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹിമവൽ മഹേശ്വര ഭദ്രാനന്ദ

നികുഞ്ജത്തിൽ നിന്ന് പെപ്പർ ബീഫും സംസമിൽ നിന്ന് ചിക്കൻ ഷവർമേം കഴിച്ച് കുളീം തേവാരോം ഇല്ലാതെയാണ് അവൻ ശബരിമലയ്ക്ക് പോകുന്നത്; ശ്രീചിത്രാപുവർ ഹോമിലെ അനാഥ പെൺകുട്ടിയുടെ വിവാഹത്തിനായി ടെക്‌സ്റ്റൈൽ ഷോപ്പുടമ നൽകിയ 36000 രൂപയുടെ ചുവന്ന പട്ടുസാരി മാറ്റി 3000 രൂപ പോലും വിലയില്ലാത്ത ഉടുത്തുപഴകിയ സാരി നൽകി; ഇവനാണോ ധർമത്തെ കുറിച്ച് പറയുന്നത്? രാഹുൽ ഈശ്വറിനെതിരെ കടുത്ത ആരോപണങ്ങളുമായി ഹിമവൽ മഹേശ്വര ഭദ്രാനന്ദ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അയ്യപ്പധർമസേന പ്രസിഡന്റ് രാഹുൽ ഈശ്വറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹിമവൽ മഹേശ്വര ഭദ്രാനന്ദ രംഗത്തെത്തി. രാഹുൽ ജയിലിൽ കിടന്നപ്പോൾ പിന്തുണയ്ക്കണമെന്ന അഭ്യർത്ഥനയുമായി ഭാര്യ ദീപ ഫേസ്‌ബുക്ക് ലൈവ് നടത്തിയത് പരമാർശിച്ചു കൊണ്ടാണ് ഭദ്രാനന്ദ ആരോപണങ്ങൾ ഉന്നയിക്കുന്നത്. 'എന്തിനാണ് രാഹുൽ ഈശ്വറിനെ പിന്തുണയ്ക്കുന്നത്. തീവ്രവാദവും മതസ്പർദ്ധയും ഉണ്ടാക്കുന്നതിനോ? സ്വന്തം ആൾക്കാരെ തന്നെ തമ്മിലടിപ്പിച്ച് കലാപമുണ്ടാക്കുന്നതിനോ, ഭദ്രാനന്ദ ഫേസ്‌ബുക്ക് ലൈവിൽ ചോദിക്കുന്നു.

തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ ഒരു അനാഥ പെൺകുട്ടിയുടെ വിവാഹത്തിന് രാഹുൽ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് ഭദ്രാനന്ദയുടെ മുഖ്യ ആരോപണം. പെൺകുട്ടിക്ക് വിവാഹ സാരി വാങ്ങാനായി ഒരു ടെക്‌സ്റ്റൈൽ ഷോപ്പിനെ രാഹുൽ സമീപിച്ചു. ഷോപ്പ് ഉടമ 36000 രൂപ വില വരുന്ന ചുവന്ന പട്ടുസാരി സൗജന്യമായി നൽകി. എന്നാൽ രാഹുൽ ഈ സാരി പെൺകുട്ടിക്ക് നൽകാതെ സ്വന്തം വീട്ടിൽ കൊണ്ടുപോയി പകരം 3000 പോലും വിലയില്ലാത്ത ഉടുത്തു പഴകിയ പച്ച സാരി നൽകി എന്നാണ് ഭദ്രാനന്ദയുടെ ആരോപണം. പുതിയ സാരിയിൽ ഒട്ടിച്ചിരുന്ന വിലയുടെ സ്റ്റിക്കർ എടുത്ത് പഴകിയ സാരിയിൽ മാറ്റി ഒട്ടിച്ചാണ് കബളിപ്പിച്ചതെന്നും ഹിമവൽ ഭദ്രാനന്ദ ആരോപിച്ചു. ഇവനാണോ ധർമ്മത്തെ കുറിച്ച് പറയുന്നതെന്നും ഹിമവൽ ഭദ്രാനന്ദ ചോദിച്ചു.

രാഹുലിന് വ്രതശുദ്ധി തീരെ കമ്മിയാണെന്നും ഭദ്രാനന്ദ പറയുന്നു. തിരുവനന്തപുരത്ത് നികുഞജം ഹോട്ടലിൽ നിന്നും പെപ്പർ ബീഫും സംസമിൽ നിന്നും ചിക്കൻ ഷവർമയും കഴിച്ച് കുളിയും തേവാരവുമില്ലാതെ മൈഥുനോം നടത്തിയിട്ടാണ് രാഹുൽ ശബരിമലയ്ക്ക് പോകുന്നതെന്നും അദ്ദേഹം പരിഹസിച്ചു.' ഇവന്റെ ഈ സദാചാര ശൈലിയെന്ന് പറഞ്ഞാൽ രാവിലെ ഒന്നുപറയും, വൈകിട്ട് വേറൊന്ന് പറയും. ഒരുകയറിന്റെ രണ്ടറ്റവും കത്തിച്ചിട്ട് കത്തിക്കുന്നവനാണിവൻ. ടിവി ഡിബേറ്റുകളിൽ ഭൂരിഭാഗം പറയുന്നതേതാണോ അതാണ് ശരിയെന്ന് ഒരുഉളുപ്പുമില്ലാതെ പറയും. കാണുന്നവരുടെ കിളി പോകും. സൈക്കോളജിയും മറ്റും പഠിച്ചതുകൊണ്ട് അവന് ആൾക്കാരുടെ പൾസ് അറിയാം. പൾസ് അറിഞ്ഞ് കളിക്കും.

രാഹുലിനെ പരിചയപ്പെടുത്തിയത് ശിവസേന നേതാവ് ഭുവനചന്ദ്രനാണ്. ഹിന്ദൂയിസത്തെ പ്രമോട്ട് ചെയ്യാൻ ആരെങ്കിലും വേണ്ടേ ഒന്നുപ്രമോട്ട് ചെയ്യണമെന്ന് പറഞ്ഞു. അപ്പോൾ ഇവന്റെ ലക്ഷണശാസ്ത്രം വച്ചുഞാൻ പറഞ്ഞു. ഇവനെ നമ്പാൻ കൊള്ളില്ലാന്ന്. കുറച്ചുദിവസം കഴിഞ്ഞു ഭുവനനൻ ചേട്ടൻ തന്നെ പറഞ്ഞു..ഇവനെ വളർത്താൻ വിടരുത് .അത്രയ്ക്ക് ഡേഞ്ചറസാണെന്ന്.ശബരിമലയുടെ പേരിൽ രാഹുൽ ഇറങ്ങുന്നത് സാമ്പത്തിക താൽപര്യം മൂലമാണെന്നും ഹിമവൽ ഭദ്രാനന്ദ ആരോപിച്ചു. രാഹുലിനെതിരെ മറ്റുചില ആരോപണങ്ങളും ഭദ്രാനന്ദ ഫേസ്‌ബുക്ക് ലൈവിൽ ഉന്നയിക്കുന്നുണ്ട.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP