Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

കല്യാണ കേയ്ക്ക് മുറിച്ച് നവവരന്റെ വായിൽ വച്ച് കൊടുക്കും മുമ്പ് തമാശയ്ക്ക് പിന്നോട്ട് വലിച്ചു; കലി മൂത്ത വരൻ അതിഥികളുടെ മുന്നിൽ വച്ച് വധുവിന്റെ കരണത്തടിച്ചു; വൈറലായ വീഡിയോ ഇങ്ങനെ

കല്യാണ കേയ്ക്ക് മുറിച്ച് നവവരന്റെ വായിൽ വച്ച് കൊടുക്കും മുമ്പ് തമാശയ്ക്ക് പിന്നോട്ട് വലിച്ചു; കലി മൂത്ത വരൻ അതിഥികളുടെ മുന്നിൽ വച്ച് വധുവിന്റെ കരണത്തടിച്ചു; വൈറലായ വീഡിയോ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: വിവാഹവേദിയിൽ അതിഥികളുടെ മുന്നിൽ വച്ച് നവവരൻ വധുവിന്റെ കരണത്തടിക്കുന്ന വീഡിയോ വൈറലായി. കല്യാണ കേയ്ക്ക് മുറിച്ച് വരന്റെ വായിൽ വച്ച് കൊടുക്കും മുമ്പ് വധു തമാശയ്ക്ക് അത് പിന്നോട്ട് വലിച്ചതിൽ കലി മൂത്താണ് വരൻ മുൻ പിൻ നോക്കാതെ വധുവിന്റെ കരണത്തടിച്ചിരിക്കുന്നത്.സെൻട്രൽ ഏഷ്യയിലെ ഏതോ രാജ്യത്ത് വച്ച് നടന്ന വിവാഹ വേളയിലാണീ സംഭവം അരങ്ങേറിയിരിക്കുന്നതെന്ന് റിപ്പോർട്ടുണ്ട്.വീഡിയോയിലുള്ള വരന്റെയും വധുവിന്റെയും പേര് വിവരങ്ങളൊന്നും വെളിപ്പെട്ടിട്ടില്ലെങ്കിലും ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ ലോകമാകമാനമുള്ള നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

വരന്റെ അപ്രതീക്ഷിതമായ പ്രവർത്തിയിൽ ചുറ്റും കൂടിയിരിക്കുന്ന അതിഥികൾ പരിഭ്രമിക്കുന്നുണ്ട്. അവരിൽ ചിലർ അടിയേറ്റ് വീണ് പോയ വധുവിനെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുമുണ്ട്. വധുവിന്റെ മുഖപടം മറ്റൈാരു സ്ത്രീ നീക്കുന്നിടത്താണീ വീഡിയോ ആരംഭിക്കുന്നത്. തുടർന്ന് വധു വിവാഹ കേയ്ക്ക് വരന്റെ വായിലേക്ക് വച്ച് കൊടുക്കുകയും കളിപ്പിക്കാൻ വേണ്ടി തമാശക്ക് അത് പിൻവലിക്കുകയുമായിരുന്നു. തുടർന്ന് വരൻ അത്യധികമായ കോപത്തോടെ വധുവിനെ ആഞ്ഞടിക്കുകയായിരുന്നു. അടിയേറ്റ് മുഖം തടവി കതിർമണ്ഡപത്തിൽ നിൽക്കുന്ന വധുവിനെയും വീഡിയോയിൽ കാണാം.

പേര് വെളിപ്പെടുത്താത്ത വരന്റെ ക്രോധപ്രവൃത്തിയെ നിശിതമായി വിമർശിച്ച് നിരവധി സോഷ്യൽമീഡിയ യൂസർമാരാണ് മുന്നോട്ട് വന്നിരിക്കുന്നത്. വരൻ മനുഷ്യാവകാശത്തെക്കുറിച്ച് ആദ്യം മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും വധു തന്റെ ഭർത്താവിനെതിരെ കേസ് കൊടുക്കണമെന്നുമാണ് ഒരു യൂസർ ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ വിവാഹ ബന്ധവുമായി മുന്നോട്ട് പോകരുതെന്നാണ് ചിലർ വധുവിനോട് നിർദേശിച്ചിരിക്കുന്നത്. ഇതാദ്യമായിട്ടല്ല വിവാഹ വേദിയിൽ വച്ച് വരൻ വധുവിനെ തല്ലുന്ന വീഡിയോ പുറത്ത് വരുന്നത്. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ പോലുള്ള ഒരു വീഡിയോ വൈറലായിരുന്നു.അത് മിഡിൽ ഈസ്റ്റിൽ നിന്നാണ് ചിത്രീകരിച്ചതെന്ന് വെളിപ്പെട്ടിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP