Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

പീഡനം തടയാൻ മൊട്ടുസൂചിയും കുരുമുളക് സ്‌പ്രേയും പോരെങ്കിൽ ഇതുമാവാം; ലോകത്തിലെ ആദ്യത്തെ റേപ് പ്രൂഫ് അടിവസ്ത്രവുമായി ഇന്ത്യൻ പെൺകുട്ടി

പീഡനം തടയാൻ മൊട്ടുസൂചിയും കുരുമുളക് സ്‌പ്രേയും പോരെങ്കിൽ ഇതുമാവാം; ലോകത്തിലെ ആദ്യത്തെ റേപ് പ്രൂഫ് അടിവസ്ത്രവുമായി ഇന്ത്യൻ പെൺകുട്ടി

മറുനാടൻ മലയാളി ഡസ്‌ക്

അലഹബാദ്: മൊട്ടുസൂചിയും സേഫ്റ്റിപ്പിന്നും കുരുമുളക് സ്‌പ്രേയുമൊക്കെ ഉപയോഗിച്ച് സ്ത്രീകൾ പീഡനങ്ങളെ ചെറുക്കുന്ന കാലം കഴിഞ്ഞു.സാങ്കേതിക വിദ്യ വികസിച്ചതോടെ, പുത്തൻ ആശയങ്ങളുമായി ചെറുപ്പക്കാർ രംഗത്തെത്തുകയാണ്്. യുപിയിലെ ഫറൂഖാബാദ് സ്വദേശിയായ സീനു കുമാരിയാണ് പീഡനത്തെ ചെറുക്കാൻ പുതിയൊരു സംവിധാനം പരീക്ഷിച്ച് വിജയിപ്പിച്ചത്.

ലൈംഗികപീഡനം തടയാൻ പുത്തൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള അടിവസ്ത്രമാണ് വികസിപ്പിച്ചെടുത്തത്.റേപ്പ് പ്രൂഫ് എന്ന് പേരിട്ടിരിക്കുന്ന അടിവസ്ത്രത്തിൽ ഒരു ലോക്ക്, ജിപിഎസ്, വീഡിയോ ക്യാമറ എന്നിവ ഘടിപ്പിച്ചിട്ടുണ്ട്. പാസ്വേർഡ് ഉപയോഗിക്കാതെ അടിവസ്ത്രത്തിലെ ലോക്ക് തുറക്കാൻ സാധിക്കില്ല.ഈ സമയത്തിനുള്ളിൽ ജിപിഎസ് സ്ഥലത്തെ വിവരങ്ങൾ പൊലീസിനും കുടുംബത്തിനും കൈമാറും. വീഡീയോ ഫീച്ചർ വഴി ആക്രമിയുടെ മുഖം ഡിവൈസിൽ ഓട്ടോമാറ്റിക് ആയി റെക്കോർഡ് ചെയ്യപ്പെടുമെന്നും സീന പറയുന്നു.
4300 രൂപയാണ് ഇതിന്റെ വില.വിപണിയിൽ ഇത് പരിചയപ്പെടുത്താനുള്ള ഒരുക്കത്തിലാണ് സീനു കുമാരി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP