1 usd = 72.11 inr 1 gbp = 92.50 inr 1 eur = 79.31 inr 1 aed = 19.63 inr 1 sar = 19.23 inr 1 kwd = 237.32 inr

Nov / 2019
14
Thursday

ബോബി ചെമ്മണ്ണൂരിന്റെ പിന്നാലെ യൂസഫലിയേയും സുഖിപ്പിക്കൽ അഭിമുഖം നടത്തി ഏഷ്യാനെറ്റ്; ഇക്കുറി രംഗത്ത് ഇറങ്ങിയത് ചാനൽ മേധാവി തന്നെ; എല്ലാ പത്രക്കാർക്കും അഭിമുഖം നൽകില്ലെന്നും വളയാത്തവർക്ക് മാത്രമേ നൽകൂ എന്നും പറഞ്ഞ് തിരിച്ച് സുഖിപ്പിച്ച് യൂസഫലിയും; 'യൂസഫലി അപേക്ഷ നൽകിയിട്ട് പോലും' അനുമതി കിട്ടാൻ രണ്ട് കൊല്ലമെടുത്തുവെന്ന വേദന പങ്കിട്ട് വ്യവസായി

August 21, 2016 | 09:56 AM IST | Permalink



ബോബി ചെമ്മണ്ണൂരിന്റെ പിന്നാലെ യൂസഫലിയേയും സുഖിപ്പിക്കൽ അഭിമുഖം നടത്തി ഏഷ്യാനെറ്റ്; ഇക്കുറി രംഗത്ത് ഇറങ്ങിയത് ചാനൽ മേധാവി തന്നെ; എല്ലാ പത്രക്കാർക്കും അഭിമുഖം നൽകില്ലെന്നും വളയാത്തവർക്ക് മാത്രമേ നൽകൂ എന്നും പറഞ്ഞ് തിരിച്ച് സുഖിപ്പിച്ച് യൂസഫലിയും; 'യൂസഫലി അപേക്ഷ നൽകിയിട്ട് പോലും' അനുമതി കിട്ടാൻ രണ്ട് കൊല്ലമെടുത്തുവെന്ന വേദന പങ്കിട്ട് വ്യവസായി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: സൗത്തിന്ത്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് എം എ യൂസഫലി. 127 ലുലു ഷോപ്പിങ് മാളുകളുടെ ഉടമ. ഗൾഫിലെ ഭരണാധികാരികളുടെ ഉറ്റതോഴൻ.. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന വിദേശയാത്രകളിൽ അദ്ദേഹത്തിന്റെ നിഴൽപോലെ സഞ്ചരിക്കുന്ന വ്യക്തിത്വം ഇങ്ങനെ അതിശക്തനായ ബിസിനസുകാരനാണ് എം എ യൂസഫലി. വളരെ അപൂർവ്വമായി മാത്രം മലയാളം ചാനലുകൾക്ക് അഭിമുഖം നൽകുന്ന യൂസഫലി കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് ചാനലിന് പ്രത്യേകം അഭിമുഖം നൽകി. ഏഷ്യാനെറ്റിന്റെ എഡിറ്റർ എം ജി രാധാകൃഷ്ണൻ തന്നെയാണ് യൂസഫലിയെ അഭിമുഖം ചെയ്തത്. ബോബി ചെമ്മണ്ണൂരിനെ അഭിമുഖം നടത്തിയ ശേഷം ചാനൽ നടത്തുന്ന മറ്റൊരു വ്യവസായ പ്രമുഖന്റെ അഭിമുഖമായിരുന്നു ഇത്.

യൂസഫലിയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒഴിവാക്കിയുള്ള ചോദ്യങ്ങളുമായാണ് അഭിമുഖം നടത്തിയത്. തിരുവനന്തപുരത്ത് ലുലു മാൾ തുടങ്ങുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിൽ ഒരു അഭിമുഖം നടത്തിയത്. അറുപത് വയസു തികയുന്ന യൂസഫലി യുടെ ജീവതത്തിലേക്ക് ചോദ്യമെറിഞ്ഞാണ് എം ജി രാധാകൃഷ്ണൻ അഭിമുഖം തുടങ്ങിയത്. ഒരിക്കലും താൻ ഇത്രവലിയ ഉയരത്തിൽ എത്തുമെന്ന് ചിന്തിച്ചിരുന്നില്ല എന്നാണ് യൂസഫലി പറഞ്ഞത്. എന്നാൽ ഇത്രയും അധികം ആളുകൾക്ക് ജോലി കൊടുക്കാൻ സാധിക്കുന്ന വ്യക്തിയായി മാറാൻ സാധിക്കുമെന്ന് കരുതിയിരുന്നില്ലെന്നാണ് അദ്ദേഹം മറുപടിയായി പറഞ്ഞത്.

40000 പേർക്ക് ജോലി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയായി മാറിയ തനിക്ക് നിരവധി പേരോട് കടപ്പാടുണ്ടെന്നും യൂസഫലി പറഞ്ഞു. തന്റെ അമ്മാവനോടും ദുബായ് ഭരണാധികാരികളോടും കടപ്പാടുണ്ടെന്നും അത് ഒരാളിൽ മാത്രം വരില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ മുതൽ മുടക്കുമ്പോൾ പലരും ആശങ്കയോടെ തന്നോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. എന്നാൽ കേരളത്തിൽ ബിസിനസ് തുടങ്ങാൻ പറ്റിയ അന്തരീക്ഷം ഉണ്ടെന്നാണ് താൻ എപ്പോഴും പറയാറെന്നും യൂസഫലി വ്യക്തമാക്കി. എപ്പോഴും കേരളത്തെ പുകഴ്‌ത്തിയേ പറഞ്ഞിട്ടുള്ളൂവെന്നും താൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, തന്റെ സ്വന്തം അനുഭവം മാത്രം പറഞ്ഞിരുന്നില്ല.

അഭിമുഖത്തിൽ ഉടനീളം പരസ്പരം പുകഴ്‌ത്തലുകൾ ദൃശ്യമായിരുന്നു. യൂസഫലിക്കഴ ചെറുതായി പോലും മുറിവേൽക്കാതിരിക്കാൻ അഭിമുഖക്കാരനും ചാനൽ മേധാവിയുമായ എം ജി രാധാകൃഷ്ണൻ കിണഞ്ഞു ശ്രമിച്ചപ്പോൾ ഇടയ്ക്ക് തിരിച്ചു സുഖിപ്പിക്കാനും യൂസഫലി മറന്നില്ല. താൻ ചോദിക്കുന്നവരെല്ലം അഭിമുഖം നൽകില്ലെന്നും, ഏഷ്യാനെ പോലെയുള്ള സ്ഥാപനങ്ങൾക്കും രാധാകൃഷ്ണമനെപോലെയുള്ള പ്രമുഖർക്കുമാത്രമെ അഭിമുഖം നൽകൂ എന്നും പറഞ്ഞാണ് യൂസഫലി സുഖിപ്പിച്ചത്. കോഴിക്കോട് മാൾ തുടങ്ങാൻ അപേക്ഷ നൽകിയിട്ട് രണ്ടു കൊല്ലം ആയിട്ടും അനുമതി നൽകാൻ സാധിക്കാത്തതിനെ കുറിച്ച് യൂസഫലി ഇങ്ങനെയാണ് പറഞ്ഞത് - യൂസഫലിക്കാണ് പെർമിഷൻ കിട്ടാൻ രണ്ട് കൊല്ലം! അപ്പോൾ മറ്റുള്ളവരുടെ കാര്യം ഒന്ന് ആലോചിച്ചു നോക്കൂ..

കൊച്ചിയിൽ മുതൽ മുടക്കുമ്പോൾ പലരും പറഞ്ഞിരുന്നത് ആശങ്കയോടെയാണ്. ബാങ്കേഴ്‌സ് അടക്കമുള്ളവരാണ് ആശങ്കപ്പെട്ടത്. എന്നാൽ, എന്റെ സ്വന്തം നാടെന്ന നിലയിൽ റിസ്‌ക്കെടുത്താണ് ഇവിടെ ഇൻവെസ്റ്റ്‌മെന്റ് നടത്തിയതെന്നും യൂസഫലി വ്യക്തമാക്കി. താൻ എങ്ങനെയാണ് ജീവിതത്തിൽ റിസ്‌ക്ക് എടുക്കുന്നതെന്നും അഭിമുഖത്തിൽ യൂസഫലി വ്യക്തമാക്കി. ഖത്തറിൽ ആദ്യമായി മുതൽ മുടക്കിയ കഥയാണ് അദ്ദേഹം പറഞ്ഞത്. ഖത്തറിലെ ഏറ്റവും വലിയ ഹൈപ്പർമാർക്കറ്റ് താൻ കെട്ടിപ്പെടുത്തി. അപ്പോൾ പലരും ആശങ്കപ്പെടുത്തി. എന്നാൽ, അന്ന് താൻ പറഞ്ഞത് ഖത്തർ വലുതാകും എന്നാണ്. നിർമ്മാണം പൂർത്തിയായ ശേഷം ഖത്തർ അമീറിനെ കാണാൻ പോയപ്പോൾ അദ്ദേഹം തന്റെ ദ്വീർഘദൃഷ്ടിയെ അഭിനന്ദിക്കുകയാണ് ഉണ്ടായതെന്നും യൂസഫലി അഭിമുഖത്തിൽ വ്യക്തമാക്കി.

ദ്വീർഘദൃഷ്ടിയുള്ള നേതാവാണ് അമീർ എന്നതിനാൽ അദ്ദേഹത്തിന്റെ മിടുക്കു തന്നെയാണ് തന്റെ ആത്മധൈര്യത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇന്ന് ഖത്തറിൽ എട്ട് ഹൈപ്പർമാർക്കറ്റുണ്ട്. എന്തെങ്കിലും റിസ്‌ക്ക് ഏറ്റെടുക്കാതെ വിജയിക്കാൻ സാധിക്കില്ല. കേരളത്തിൽ, എന്റെ രാജ്യത്ത.. സംസ്ഥാനത്തെ ഐഡിന്റിന്റി എന്ന നിലയിലാണ് ഇവിടെ ബിസിനസ് നടത്താൻ തീരുമാനിച്ചത്. കൊച്ചിയിൽ ലുലു മാൾ തുടങ്ങിയ ശേഷം ഇപ്പോൾ ജനങ്ങൾ അതേറ്റെടുത്തു. ആറ് കോടിയോളം പേർ ഇവിടെ സന്ദർശിച്ചുവെന്നും യൂസഫലി അഭിമുഖത്തിൽ പറഞ്ഞു. രാത്രി പത്ത് മണിക്കും കുട്ടികളും മാതാപിതാക്കളും അടങ്ങുന്നവർ ഇവിടെ സന്ദർശിക്കാറുണ്ടെന്നത് തനിക്ക് തൃപ്തി നൽകിയെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ മാനസികമായി ടോർച്ചർ ചെയ്യുന്ന ഒരു വിഭാഗമുണ്ട്. അത് ഭാവി തലമുറയോട് ചെയ്യുന്ന അനീതിയാണ്. ഗൾഫ് പ്രതിസന്ധിയിൽ നിന്നും ആളുകൾ മടങ്ങി വന്നാൽ അവരുടെ മക്കൾക്കെങ്കിലും അവസരങ്ങൾ വേണം. കേരളം വെറും എക്‌സ്‌പോർട്ട് മാർക്കറ്റായി മാറരുത്. ഇവിടെ ഇൻവെസ്റ്റ്‌മെന്റെ വരുമ്പോൾ ആട്ടിയോടിക്കുന്ന സമീപനം ഉണ്ടാകരുത്. ഞാൻ അതിലൊന്നും ഒരിക്കലും പതറിയിട്ടില്ല. താൻ ചെയ്യുന്നത് ശരിയാണെന്ന് തോന്നുന്ന കാര്യങ്ങളേ ചെയ്തിട്ടുള്ളൂ. തിരുവനന്തപുരത്ത് ലുലു മാൾ ഒരു വിവാദവും ഉണ്ടാക്കാതെയാണ് തുടങ്ങുന്നത്. നാളെ വിവാദം ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലാണ് ഇതെന്നും യൂസഫലി വ്യക്തമാക്കി.

കഴിഞ്ഞ അഞ്ച് കൊല്ലത്തിനിടെ കാര്യമായ ഒരു നിക്ഷേപം കേരളത്തിൽ വന്നിട്ടില്ല. ഐടി മേഖലയിൽ ജോലിക്ക് യോഗ്യതയുള്ളവർ നിരവധിയുണ്ട്. ഇപ്പോഴത്തെ സ്ഥിതിയിൽ പെട്രോൾ വിലയിടിവ് ഗൾഫ് രാജ്യങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചില കോൺട്രാക്ടിങ് കമ്പനികൾ ചില മിസ് മാനേജ്‌മെന്റിനെ തുടർന്നാണ് പ്രതിസന്ധിയെന്നും അദ്ദേഹം വ്യക്തമാക്കി.

അറബ് ഭരണാധികാരികളുമായി സംസാരിക്കുമ്പോൾ അതത് രാജ്യങ്ങളിലെ പൗരന്മാർക്ക് ജോലി കൊടുക്കേണ്ട ചുമതലയെക്കുറിച്ച് അവർപറയാറുണ്ട്. അവർ വിദേശ നിക്ഷേപം സ്വീകരിക്കുന്ന കാര്യത്തിൽ മുന്നിലാണ്. ഇതാണ് നമ്മളും ചെയ്യേണ്ടതെന്നും യൂസഫലി പറഞ്ഞുവെക്കുന്നു. ഐടിയിലും ടൂറിസത്തിലും വിദ്യാഭ്യാസ രംഗത്തും അവസരങ്ങളുണ്ട്.

അതേസമയം ഗൾഫിൽ നിന്നും വരുമെന്ന പ്രതീക്ഷിച്ച രണ്ട് പദ്ധതികളെ കുറിച്ചുള്ള ചോദ്യത്തിൽ നിന്നും സമർഥമായി യൂസഫലി ഒഴിഞ്ഞുമാറി. വല്ലാർപ്പാടം പദ്ധതിയിലെ പ്രശ്‌നം കബോട്ടാഷ് നിയമമാണെന്ന കുറ്റപ്പെടുത്തലാണ് അദ്ദേഹം നടത്തിയത്. ഇപ്പോൾ നിയമം ശരിയായി. അതുകൊണ്ട് ഇനി മെച്ചപ്പെടുമെന്നും യൂസഫലി പറഞ്ഞു. നിയമത്തിലെ നൂലാമാലകൾ പ്രശ്‌നമാകുന്നു എന്നാണ് യൂസഫലി ഇതിൽ വ്യക്തമാക്കിയത്. കോഴിക്കോട് ഒരു കൺവെൻഷൻ സെന്റർ തുടങ്ങാൻ പദ്ധതിയിട്ടിട്ടും ചെറിയ പ്രശ്‌നങ്ങൾ കൊണ്ട് നടപ്പിലാക്കാൻ സാധിക്കാതെ പോകുന്ന അവസ്ഥയാണ് ഉണ്ടാകുന്നു. രണ്ട് കൊല്ലം വേണ്ടിവന്നു. യൂസഫലിക്ക് പോലും പ്രശ്‌നങ്ങളെ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ സാധാരണക്കാരന് എത്രത്തോളമാകുമെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

സ്മാർട്ട് സിറ്റിക്കും വന്ന പ്രശ്‌നങ്ങളും ചെറിയ പ്രശ്‌നങ്ങളാണെന്നുമാണ് യൂസഫലിയുടെ പക്ഷം. രണ്ട് കൊല്ല്ം കഴിഞ്ഞാൽ കേരളത്തിന് ഇത് ഗുണം ചെയ്യുമെന്നും യൂസഫലി വ്യക്തമാക്കി. പ്രൈവറ്റ് പബ്ലിക് പദ്ധതികളാണ് കേരളത്തിന്റെ ഭാവിയെന്നും യൂസഫലി വ്യക്തമാക്കിയാണ് അഭിമുഖം അവസാനിപ്പിച്ചത്. അഭിമുഖത്തിൽ ഉടനീളം എം ജി രാധാകൃഷ്ണന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരം കുറവായിരുന്നു. വിവാദ ചോദ്യങ്ങളൊന്നും ഉണ്ടായതുമില്ല. ചുരുക്കത്തിൽ യൂസഫലിക്ക് വേണ്ടി മാത്രം നടത്തിയ അഭിമുഖമായി മാറി ഇത്.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബരിമല യുവതീ പ്രവേശന കേസ് പുനപ്പരിശോധിക്കാൻ സുപ്രീംകോടതി; വിധിക്ക് സ്‌റ്റേയില്ല; കേസ് ഭരണഘടനയുടെ ഏഴംഗ ബെഞ്ചിന് വിടാൻ ഉത്തരവിട്ടു; ഏഴംഗ ബെഞ്ചിന് വിടാനുള്ള ഉത്തരവിനോട് വിയോജിപ്പ് രേഖപ്പെടുത്തി രണ്ട് ജഡ്ജിമാർ; എതിർത്തത് ജസ്റ്റിസ് ചന്ദ്രചൂഢും നരിമാനും; വിവിധ മതങ്ങളിൽ സമാന പ്രശ്‌നങ്ങൾ ഉണ്ടെന്ന് കോടതി; സമാനമായ എല്ലാ ഹർജികളും ഒരുമിച്ച് പരിശോധിക്കും
ഇന്ന് ഞാൻ ഒരു ചടങ്ങിൽ പങ്കെടുത്തു; ഈ യുവനടി വലിയ വ്യക്തിത്വങ്ങളുമായി വേദി പങ്കിടുന്നത് കണ്ട് ആശ്ചര്യപ്പെട്ടു; എഴുത്തുകാരിയോ സ്വാതന്ത്ര്യസമര സേനാനിയോ അല്ല; നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടും ഇല്ല; അനാഥരെ പോറ്റിയ മദർ തെരേസയുമല്ല; ഒരു ചെക്കനെ നോക്കി കണ്ണിറുക്കിയതിലൂടെ മാത്രം ശ്രദ്ധ നേടിയ സാധാരണ പെൺകുട്ടിയാണിത്; കന്നഡയിലും ഉണ്ട് കുലംകുത്തികൾ! അഡാൽ ലൗ ഫെയിം പ്രിയാ വാര്യരെ കന്നഡ നടൻ ജഗ്ഗേഷ് കളിയാക്കുന്നത് പരിധികൾ എല്ലാം ലംഘിച്ച്; ഉയരുന്നത് വ്യാപക പ്രതിഷേധം
അച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതോടെ ജീവിതത്തിന്റെ പ്രതീക്ഷകൾ അസ്തമിച്ചു; പിതാവിന്റെ വീട്ടിൽ നിന്ന് പടിയിറങ്ങിയപ്പോൾ പറക്കമറ്റാത്ത മക്കളുമായി അമ്മ ചെന്നെത്തിയത് സ്വന്തം വീട്ടിൽ; അവിടേയും അവഗണന ഏറിയപ്പോൾ കയ്യിലേയും കഴുത്തിലേയും ആഭരണങ്ങൾ വിറ്റ് അമ്മ ചെറിയ വീട് വാങ്ങി; അപ്രതിക്ഷിത അപകടം അമ്മയെ രോഗിയാക്കിയപ്പോൾ കുടുംബഭാരം ഏറി;സരിഗമവേദിയെ കണ്ണീർകടലാക്കി പുണ്യയുടെ ജീവിതം;താരത്തിന്റെ ജീവിതം കേട്ട് ഭാവന വരെ കരഞ്ഞു
വെൺമണിയിൽ ചർച്ചയാകുന്നതും ഇതരസംസ്ഥാന തൊഴിലാളികളുടെ മുഖം മൂടിയുമായി ബംഗ്ലാദേശികൾ എത്തുന്നുവെന്ന സത്യം; കുഞ്ഞു മോന്റേയും ലില്ലിയുടേയും ഘാതകരെ വിശാഖപട്ടണത്തിൽ നിന്ന് 24 മണിക്കൂറിനുള്ളിൽ പിടിച്ചത് കേരളാ പൊലീസിന്റെ തന്ത്രപരമായ അതിവേഗ നീക്കങ്ങൾ; വിദേശത്തെ ജോലി വിട്ട് ശിഷ്ടകാലം സ്വന്തം നാട്ടിൽ കഴിയാനെത്തിയ വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തിയത് സ്വർണം കവരാനെന്ന് സൂചന; അറസ്റ്റിലായവരിൽ നിന്ന് കണ്ടെത്തിയത് 40 പവൻ
അന്വേഷണത്തിൽ ആശങ്ക വേണ്ടെന്നു തമിഴ്‌നാട് ചീഫ് സെക്രട്ടറി; സുദർശൻ പത്മനാഭനു മേൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി; അറസ്റ്റ് വൈകുന്നത് പ്രതി ഒളിവിലായതിനാൽ മാത്രമെന്ന് ചെന്നൈ പൊലീസ് കമ്മിഷണറും; കേരളം നൽകിയ കത്തിൽ ഗൗരവമായ നടപടികളുമായി തമിഴ്‌നാട് സർക്കാർ; കൊല്ലത്തെ ബന്ധുക്കളെ തുരുതുരെ ഫോണിൽ ബന്ധപ്പെട്ട് മദ്രാസ് ഐഐടിയിലെ ക്രൂരതയിൽ കണ്ണ് തുറന്ന ചെന്നൈ പൊലീസ് ഉദ്യോഗസ്ഥരും; ഫാത്തിമയുടെ മരണത്തിൽ തമിഴകം ഇളകുന്നു
ആരാധനാലയങ്ങളിലെ സ്ത്രീ പ്രവേശനം ഈ ഒരു ക്ഷേത്രത്തിന്റെ കാര്യത്തിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല; മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനം ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇത് ഉൾപ്പെടുന്നതാണ്; ചീഫ് ജസ്റ്റീസ് വായിച്ചത് താനും ഖാൻവീൽക്കറും ഇന്ദുമൽഹോത്രയും ഒപ്പിട്ട വിധി; മതത്തിന് വലിയ പ്രാധാന്യമുണ്ടെന്ന നിരീക്ഷണവുമായി ഭൂരിപക്ഷ വിധി; മുമ്പ് പുറപ്പെടുവിച്ച വിധിയിൽ ഉറച്ച് നിന്ന് നരിമാനും ചന്ദ്രചൂഢും; പാഴ്‌സി യുവതികളുടെ വിവാഹവും ഇനി പരിഗണിക്കുക ശബരിമലയിലെ അതേ ബെഞ്ച്
ആദ്യ വിവാഹം ഡിവോഴ്‌സായപ്പോൾ ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട സുഹൃത്ത്; മകളുടെ ഒന്നാം പിറന്നാളോടെ വീട്ടിലെ എല്ലാമെല്ലാമായി; സ്വത്ത് കിട്ടില്ലെന്നായപ്പോൾ കാട്ടിയത് ക്രൂരതയും; വൈശാഖുമായുള്ളത് സുഖകരമായ ദാമ്പത്യ ജീവിതമല്ലെന്നും അയാളുടെ താൽപ്പര്യം സാമ്പത്തികം മാത്രമെന്നും നേരത്തെ കൃതി കുറിച്ചത് നിർണ്ണായകമാകും; മരണ ഭയം അമ്മയെ അറിയിച്ചതും ഭീഷണി തിരിച്ചറിഞ്ഞു തന്നെ; കൃതി മോഹനനെ അബന്ധത്തിൽ കൊലപ്പെടുത്തിയെന്ന ഭർത്താവിന്റെ വാദം വിശ്വസിക്കാതെ പൊലീസ്; കുണ്ടറയെ ഞെട്ടിച്ച് അരുംകൊല
രാകേഷ് ദ്വിവേദിയെ കണ്ട് ഡൽഹിയിൽ നിന്ന് പറന്നിറങ്ങി നേരേ പോയത് എകെജി സെന്ററിലേക്ക്; നവോത്ഥാനക്കാരുടെ നിർദ്ദേശം നടപ്പാക്കിയത് പത്മകുമാറിനെ വിശ്വാസികൾ ഒറ്റതിരിഞ്ഞ് വേട്ടയാടുമ്പോൾ; പ്രതിഫലമായി കുളനടയിലെ പഴയ സിപിഎം നേതാവിന് കിട്ടിയത് ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം; വിശ്വാസത്തിനൊപ്പം നിൽക്കേണ്ടയാൾ ഇപ്പോഴും പറയുന്നത് യുവതി പ്രവേശനത്തിലെ വിധിക്ക് സ്റ്റേ ഇല്ലെന്ന സൂചനകൾ; മണ്ഡലകാലത്തെ കുട്ടിച്ചോറാക്കാൻ വാസു വീണ്ടും മുന്നിൽ നിൽക്കുമ്പോൾ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും
സുദർശൻ പത്മനാഭനെ അറസ്റ്റ് ചെയ്യണമെന്ന് തമിഴ്‌നാടിനോട് ആവശ്യപ്പെട്ട് കേരളം; വർഗ്ഗീയ വിദ്വേഷം വിതറി മിടുമിടുക്കിയെ കൊന്നയാൾ മിസോറാമിലേക്ക് മുങ്ങി; എല്ലാം വഴികളിലും സഞ്ചരിച്ച് ആത്മഹത്യാ കുറിപ്പിൽ പറയുന്ന അദ്ധ്യാപകനെ തുറുങ്കിൽ അടപ്പിക്കുമെന്ന് അച്ഛനും; ആത്മഹത്യ ചെയ്യും മുൻപ് ആത്മഹത്യാ കുറിപ്പ് എന്റെ കയ്യിൽ സുരക്ഷിതമായി എത്തിക്കാനുള്ള ഒരുക്കങ്ങൾ മകൾ ചെയ്തിരുന്നുവെന്നും ലത്തീഫ് മറുനാടനോട്; ഫാത്തിമ ലത്തീഫിന്റെ കഥ കേട്ട് ഞെട്ടി മലയാളികൾ
വീട്ടിലെ പരിശോധനാ മുറിയിൽ രോഗിയായി എത്തിയ ഡെന്റൽ ഡോക്ടറെ മേലാസകലം തഴുകിയത് ലൈംഗിക സംതൃപ്തിക്ക്; ബലാത്സംഗത്തിന് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത് കെജിഎംഒഎയുടെ സംസ്ഥാന വൈസ് പ്രസിഡന്റിനെ; തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കൂടിയായ നേതാവിന്റെ പീഡനത്തിൽ ഞെട്ടി ഡോക്ടർമാരുടെ സംഘടന; സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസും ചർച്ചകളിൽ; സർക്കാരിനെ വിമർശിച്ച് നടന്ന ഫോർട്ട് ആശുപത്രിയിലെ ഡോ സനൽകുമാർ അഴിക്കുള്ളിലാകുമ്പോൾ
തിളച്ച എണ്ണയിൽ മുക്കി കൈ പൊള്ളിച്ചു; കെട്ടിയിട്ട ശേഷം യാതൊരു ദയയുമില്ലാത്ത ക്രൂര ലൈംഗികപീഡനം; 15 ദിവസമായി ഭക്ഷണം പോലും ഇല്ല: സൗദി അറേബ്യയിൽ ജോലിക്കെത്തിയ ബംഗ്ലാദേശി യുവതി അനുഭവിക്കുന്നത് സമാനതകളില്ലാത്ത കൊടിയ പീഡനം: തൊഴിലുടമയറിയാതെ കണ്ണീരോടെ ഫേസ്‌ബുക്ക് ലൈവിലെത്തി രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് 25കാരി
നീ എടടാ... എട്.. മ***** നിന്റെ ക്യാമറ വലിച്ച് പൊട്ടിച്ച്..... നീ ആരെ പേടിപ്പിക്കുന്നത്.....! ജയ്ഹിന്ദ് ടിവി ക്യാമറാമാനെതിരെ പൊലീസുകാരി നടത്തിയത് കേട്ടാൽ ചെവി പൊത്തി പോകുന്ന അസഭ്യവർഷം; ബിബിൻ കുമാറിന് നേരെ ചീറിയെത്തി മുഖത്തടിച്ച് ചീത്ത വിളിച്ചത് വട്ടീയൂർക്കാവ് സ്റ്റേഷനിലെ ലക്ഷ്മി പൊലീസ്; കുടുംബത്തിലെ മാനസിക പ്രശ്‌നങ്ങളാണ് വനിതാ കോൺസ്റ്റബിളിനെ കുഴപ്പത്തിൽ ചാടിച്ചതെന്ന് സഹപ്രവർത്തകരും; നിയമസഭയ്ക്ക് മുന്നിൽ പൊലീസിന് കളങ്കമായി ലക്ഷ്മിയുടെ പൂണ്ടു വിളയാടൽ
തിരവങ്ങാടും ചക്കരക്കല്ലിലും ധർമ്മടത്തും പ്ലസ് ടുകാരികൾ ആത്മഹത്യ ചെയ്തപ്പോൾ കാരണം തേടി ഇറങ്ങിയവർക്ക് കിട്ടിയത് മറ്റൊരു സ്‌കൂൾ വിദ്യാർത്ഥിനിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ; പ്രവാസിയുടെ ഭാര്യയുടെ ഇഷ്ടക്കാരൻ കാമ വെറി തീർക്കാൻ കടന്ന് പിടിച്ചത് എട്ടും പൊട്ടും തിരിയാത്ത പെൺകുട്ടിയെ; കൈതട്ടി മാറ്റി കുതറിയോടിയിട്ടും അമ്മയോട് പറയാൻ മടിച്ചത് എല്ലാം ബോധ്യമുള്ളതിനാൽ; കൊളത്തുമല സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കുടുക്കി ചൈൽഡ് ലൈൻ ഇടപെടൽ; സഖാവ് പ്രജിത്ത് ലാൽ കുടുങ്ങുമ്പോൾ
വല്ലപ്പോഴും മദ്യപിക്കുന്ന റിജോഷിന് മദ്യപിക്കാത്ത വസീം എല്ലാ ദിവസങ്ങളിലും മദ്യം വാങ്ങാൻ പണം നൽകിയത് അവിഹിതം ശക്തമാക്കാൻ; 12 വർഷം മുമ്പത്തെ പ്രണയ വിവാഹത്തിൽ അസ്വസ്ഥത പടർത്തിയതും മാനേജർ; റിജോഷിനെ കാണാനില്ലെന്ന പരാതിയിൽ ഭാര്യ നൽകിയത് കോഴിക്കോട്ട് നിന്ന് ഫോണിൽ വിളിച്ചുവെന്ന കള്ള മൊഴി; രണ്ട് വയസ്സുള്ള ഇളയ മകളുമായി ലിജി നാടുവിട്ടതോടെ എല്ലാം പൊലീസ് ഉറപ്പിച്ചു; സത്യം മാന്തി കണ്ടെത്തി ജെനിയും; ശാന്തൻപാറ മഷ്‌റൂം ഹട്ടിലെ കൊലപാതകം സ്ഥിരീകരിച്ചത് ഈ പെൺനായ
യോനിയിൽ കമ്പ് കുത്തി കയറ്റിയ നിലയിലുള്ള ആ ചെറിയ കുട്ടിയുടെ മൃതദേഹത്തിന്റെ പോസ്റ്റ്മോർട്ടം കണ്ടുനിൽക്കാൻ പോലും കഴിയില്ലായിരുന്നു; പക്ഷേ ഡോക്ടർക്ക് കർത്തവ്യം നിറവേറ്റിയേ പറ്റൂ; ആ പഴയ ഓർമ്മകളെല്ലാം വീണ്ടും വന്ന ദിവസമാണിന്ന്; കുറ്റം തെളിയിക്കാൻ സാധിക്കാത്തത് സ്റ്റേറ്റിന്റെ പരാജയമാണ്; വാളയാർ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഡോ.ജിനേഷ് പിഎസ് എഴുതുന്നു
ഗർഭിണിയായ ജോമോൾ ജോസഫിന്റെ വയറിന് ചവിട്ടിയും തലയ്ക്ക് കമ്പിവടി കൊണ്ട് അടിച്ചും ആക്രമണം; ഗേറ്റ് പൂട്ടി ആശുപത്രിയിൽ കൊണ്ടുപോകുന്നത് തടയാനും ഗൂണ്ടകൾ; ആക്രമണം ഫറോഖ് കോളേജിനടുത്തുള്ള ട്രാൻസ്‌മെൻ കിരൺ വൈലശ്ശേരിയുടെ വീട് സന്ദർശിച്ചപ്പോൾ; ആക്രമണം അഴിച്ചുവിട്ടത് കിരണിന്റെ സഹോദരൻ വി. ജയരാജനടക്കം മുപ്പതോളം പേർ ചേർന്ന്; ജോമോൾ മെഡിക്കൽ കോളേജ് ഐസിയുവിൽ
ജയറാമിന്റെ മകൾ അമ്മ പാർവ്വതിക്കൊപ്പം കല്ല്യാണത്തിന് പോയപ്പോൾ പാവടയും ഉടുപ്പും ഒക്കെ ധരിക്കാൻ മറന്നു പോയതാണോ? പാർവ്വതിക്കൊപ്പം ഇരിക്കുന്ന ചിത്രം ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ച മാളിവകയ്‌ക്കെതിരെ കടുത്ത സൈബർ ആക്രമണം; സദാചാരവാദികളെ ചൊടിപ്പിച്ചത് കാലിന്മേൽ കാലെടുത്ത് വച്ചിരിക്കുന്ന ഫോട്ടോയിൽ വസ്ത്രം ഒട്ടും കാണാനാവാത്തത്; സാരിയിൽ സുന്ദരിയായി ഇരിക്കുന്ന പാർവ്വതിയെ ചൂണ്ടികാട്ടി അമ്മയെ കണ്ടു പഠിക്കൂവെന്ന് ഉപദേശിച്ച് സോഷ്യൽ മീഡിയ
എല്ലാവർക്കും സൗജന്യ ചികിത്സ; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയാലും മൂഴുവൻ പണവും സർക്കാർ കൊടുക്കും; ഒരു കുടുംബത്തിനു വേണ്ട വെള്ളവും വൈദ്യുതിയും ഫ്രീ; വനിതകൾക്ക് സൗജന്യ യാത്ര; ഹൈടെക്ക് ആയതോടെ സ്വകാര്യ സ്‌കൂളുകളിൽ നിന്ന് സർക്കാർ സ്‌കൂളുകളിലേക്ക് കുട്ടികളുടെ കുത്തൊഴുക്ക്; ഇത്രയേറെ സൗജന്യങ്ങൾ കൊടുത്തിട്ടും ഖജനാവിൽ പണം ബാക്കി; സാമ്പത്തിക അത്ഭുതമായി ഡൽഹിയിലെ കെജ്രിവാൾ സർക്കാർ; പിണറായിയും മോദിയും അറിയണം, ഇങ്ങനെയും ഒരു സർക്കാർ ഇന്ത്യയിൽ പ്രവർത്തിക്കുന്നുണ്ടെന്ന്!
അമ്മയുടെ മരണവിവരം അറിയിക്കാൻ വിളിച്ചപ്പോൾ ദിലീപ് തെറി വിളിച്ചതോടെ തുടങ്ങിയ വൈരാഗ്യം! നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവൻ ചർച്ചയാക്കിയത് ഈ സൗഹൃദം; കിട്ടാനുള്ള 60 ലക്ഷത്തിന് പുഷിന് ലേഡി സൂപ്പർ സ്റ്റാർ വക്കീൽ നോട്ടീസ് അയച്ചതോടെ കൂട്ടുകാരും രണ്ട് വഴിക്ക്; ഒടി വിദ്യയിലെ ഗൾഫിലെ പ്രമോഷനിടെയും സംവിധായകനും നടിയും തമ്മിലുടക്കി; 'കല്യാണിലെ' സൗഹൃദം അവസാനിക്കുന്നത് ബെഹ്‌റയ്ക്ക് മുമ്പിൽ; ദിലീപിന്റെ കുടുംബ കഥയിലെ വില്ലൻ പുഷ് ശ്രീകുമാറിന് മഞ്ജു വാര്യർ 'ചെക്ക്' പറയുമ്പോൾ
വീട്ടിലെ കിടക്ക മുതൽ അലമാര വരെ എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയത് രണ്ട് കുട്ടികളുടെ മാതാവ്; ഭാര്യയേയും രണ്ട് കുട്ടികളേയും ഉപേക്ഷിച്ച് ഷീബയേയും കൂട്ടി ഒളിച്ചോടിയ സുജിത്തിനെയും കാമുകിയേയും പൊലീസ് അറസ്റ്റ് ചെയ്തത് ജുവനൈൽ ജസ്റ്റിസ് ആക്ട് അനുസരിച്ചും; ഗായകൻ ഷമ്മാസ് കിനാലൂരും കുറ്റിക്കാട്ടിൽ ഷിബിനയുടെയും ഒളിച്ചോട്ടത്തിന് പിന്നാലെ കോഴിക്കോട് നിന്ന് വീണ്ടും ഒളിച്ചോട്ട വാർത്തകൾ
നിറപറ എംഡിയിൽ നിന്ന് 49 ലക്ഷം തട്ടിച്ചെടുത്തത് പെൺകുട്ടികളുടെ സൗന്ദര്യവും കസ്റ്റമേഴ്സിന്റെ പോക്കറ്റിന്റെ കനവും നോക്കി നിരക്ക് നിശ്ചയിക്കുന്ന സെക്സ് റാക്കറ്റ് ക്യൂൻ; കച്ചവടം കൊഴുപ്പിക്കാൻ പുതുവഴികൾ തേടുന്ന ബുദ്ധിമതി; പഞ്ചനക്ഷത്ര ഹോട്ടലുകൾക്ക് വരെ യുവതികളെ സപ്ലൈ ചെയ്യുന്ന മാഫിയാ രാജ്ഞി; ബിജു കർണ്ണനെ പറ്റിച്ചത് വിദേശ ബന്ധങ്ങളുള്ള സെക്‌സ് റാക്കറ്റ് നടത്തിപ്പുകാരി: അരി മുതലാളി കുടുക്കിയത് തൃശൂരിലെ ലേഡി ഡോൺ സീമയെ
ഫെയ്സ് ബുക്കിൽ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയിൽ നിന്ന് കടമായി വാങ്ങിയത് ആറു ലക്ഷം; ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബിജു കർണ്ണനിൽ നിന്നും വാങ്ങിയത് 40 ലക്ഷത്തിലേറെ; വലയിൽ വീഴുന്നവരെ ഫ്‌ളാറ്റിലെത്തിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ഇത് ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തി സമ്പാദിച്ചത് ലക്ഷങ്ങൾ; സിനിമാ നടിമാരും കസ്റ്റമേഴ്സ്; ചാലക്കുടിക്കാരി സീമയുടെ തേൻകെണിയിൽ കുടുങ്ങിയത് പ്രവാസികളും ടെക്കികളും പൊലീസ് സർക്കിൾ ഇൻസ്പെക്ടറും അടക്കം നിരവധി പേർ
കുടുംബത്തിൽ ഒതുങ്ങാത്ത, പച്ചയ്ക്ക് വേശ്യാവൃത്തി ചെയ്യുന്ന സ്ത്രീ; ശരീരത്തിന്റെ സുഖത്തിന് വേണ്ടി മാത്രം ജീവിക്കുന്ന സ്ത്രീ, ആരാണെന്ന് അറിയാത്തവരുടെ മുന്നിൽ പോലും ശരീരം കാഴ്ച വെയ്ക്കുന്ന സ്ത്രീ; മഞ്ചേശ്വരത്തെ മുസ്ലിംലീഗ് സ്ഥാനാർത്ഥിയുടെ തെരഞ്ഞെടുപ്പു പ്രചരണത്തിൽ പങ്കെടുത്തതിനെ വിമർശിച്ച ജസ്ല മാടശ്ശേരിക്ക് ഫിറോസ് കുന്നംപറമ്പിൽ മറുപടി നൽകിയത് അധിക്ഷേപം നിറച്ച്; 'നന്മ മരത്തിന്റെ തനിസ്വഭാവം പുറത്തുവന്നു' എന്ന് വിമർശിച്ച് സോഷ്യൽമീഡിയ
അടുത്താൽ പിരിയാൻ കഴിയാത്ത ഒരുതരം മാസ്മരികത ജോളിയിലുണ്ട്; ഭാര്യാ-ഭർത്താക്കന്മാരെ പോലെയാണ് കഴിഞ്ഞതെങ്കിലും എല്ലാം രഹസ്യമായായിരുന്നു; ദാമ്പത്യ വിഷയത്തിൽ ഭർത്താവ് പരാജയമെന്ന് പറഞ്ഞ് അവർ കൂടുതൽ കൂടുതൽ അടുത്തു; മഞ്ചാടിയിൽ മാത്യു തങ്ങളുടെ സ്വൈര്യവിഹാരത്തിന് എതിരു നിന്ന ആൾ; ഷാജുവിനെ കെട്ടിയിട്ടും ബന്ധം തുടർന്നു; ജോളിയിലെ വശ്യത മൂലം ഒന്നിനേയും എതിർക്കാൻ കഴിഞ്ഞതുമില്ല; ജോളിയെ വെട്ടിലാക്കി അടുപ്പക്കാരൻ ഷാജിയുടെ മൊഴിയും